14 March 2016

ഋതു ബുക്ക്സ്



ശ്രീകൃഷ്ണപുരത്ത് ഋതു ബുക്ക്സ് എന്ന പേരിൽ ഒരു പുസ്തകവിൽപനശാല ആരംഭിച്ചിരിക്കുന്നു 
SSWEET എന്ന കൂട്ടായ്മയുടെ ശ്രമത്തിലാണിത്. സ്വീറ്റ് വിദ്യാഭാസരംഗത്ത് ചില അന്വേഷണങ്ങൾ നടത്തുന്ന ഒരു സംഘമാണ്. 

ഋതു ബുക്ക്സ് - നാഷണൽ ബുക്ക് ട്രസ്റ്റ് , ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് , കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ പുസ്തകങ്ങൾ വിൽക്കുന്നു . അദ്ധ്യാപകർക്കും കുട്ടികൾക്കും അവരുടെ ക്ലാസ്റൂം പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കലാണ് പ്രധാന ഉദ്ദേശ്യം. 

കയ്യിലില്ലാത്തവ വരുത്തിക്കൊടുക്കും. ബാലമാസികകൾ എല്ലാം എത്തിച്ചു കൊടുക്കും 
സ്വീറ്റ് ലൈബ്രറി , ഡിജിറ്റൽ ലൈബ്രറി , പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ സ്വീറ്റിൽ ഉണ്ട്. 

വരു , ഒരുദിവസം ഒഴിവുപോലെ . കാണാം . ശ്രമങ്ങളെ നന്നാക്കാൻ കൂടാം . പുതിയ ശ്രമങ്ങൾ ആരംഭിക്കയും ആവാം . അതിനൊക്കെ SSWEET ഒപ്പമുണ്ട്.