21 February 2013

വ്യവഹാരരൂപം


നമ്പ്ര്
വ്യവഹാരരൂപം
1
പ്രയോഗഭംഗി-കുറിപ്പ്
2
ശീര്‍ഷകത്തിന്റെ ഔചിത്യം -കുറിപ്പ്
3
പട്ടിക -ചേരുമ്പടി ചേര്‍ക്കല്‍
4
വിശകലനം -കുറിപ്പ്
5
പ്രതികരണം -കുറിപ്പ്
6
താരതമ്യം -കുറിപ്പ്
7
മുഖപ്രസംഗം -ലഘുപന്യാസം
8
ചമത്‌‌ക്കാരഭംഗി - കുറിപ്പ്
9
ജീവിത സമീപനം -കുറിപ്പ്
10
താളം കണ്ടെത്തല്‍
11
വിലയിരുത്തല്‍ -കുറിപ്പ്
12
ഔചിത്യം -കുറിപ്പ്
13
എഴുത്തുകാരന്റെ കാഴ്ച്ചപ്പാട് -കുറിപ്പ്
14
ഭാഷാ സവിശേഷത- കുറിപ്പ്
15
കഥാപാത്രനിരൂപണം - ലഘുപന്യാസം
16
ആഖ്യാന സവിശേഷത- കുറിപ്പ്
17
പദഭംഗി- കുറിപ്പ്
18
വര്‍ണ്ണന -കുറിപ്പ്
19
കത്ത്
20
നിവേദനം -ലഘുപന്യാസം
21
പ്രസംഗം - ഉപന്യാസം
22
സമകാലികാവസ്ഥ – കുറിപ്പ്
23
തിരുത്തല്‍ -എഡിറ്റിങ്ങ്
24
ചേര്‍ത്തെഴുതല്‍-പിരിച്ചെഴുതല്‍ [സവിശേഷത]
25
നിലപാട്- കുറിപ്പ്
26
എഡിറ്റോറിയല്‍ -ലഘുപന്യാസം

ഉരുളികുന്നത്തിന്റെ ലുത്തീനിയ


പാഠം
ഉരുളികുന്നത്തിന്റെ ലുത്തീനിയ
ഉള്ളടക്കം
  • ഓര്‍മ്മ
  • സക്കറിയ
  • പ്രാര്‍ഥനയുടെ ശില്‍പ്പം
  • നാടിന്റെ സവിശേഷതകള്‍
  • നാടിനോടുള്ള കടപ്പാട്
ചോദ്യസാധ്യത
  • വിശകലനം
  • പ്രയോഗഭംഗി
  • ഭാഷാപരമായ സവിശേഷതകള്‍

കടമ്മനിട്ട


പാഠം
കടമ്മനിട്ട
ഉള്ളടക്കം
  • കവിത
  • കടമ്മനിട്ട രാമകൃഷ്ണന്‍
  • നാടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍
  • ഗ്രാമത്തിലെ കുളം -രണ്ടു ദൃശ്യങ്ങള്‍
  • ഗ്രാമത്തിന്റെ ഓര്‍മ്മ പഞ്ചേന്ദ്രിയങ്ങളിലും
ചോദ്യസാധ്യത
  • പ്രയോഗഭംഗി
  • ശബ്ദഭംഗി
  • വിശകലനം
  • പ്രതികരണം
  • ഔചിത്യം

തട്ടകം


പാഠം
തട്ടകം
ഉള്ളടക്കം
  • നോവല്‍
  • കോവിലന്‍
  • ഉണ്ണീരിമുത്തപ്പന്റെ പുറപ്പാട്
  • ചങ്ങാത്തം
  • പ്രകൃതി -ദൃശ്യവും അദൃശ്യവും
  • കാര്‍ഷിക ഗ്രാമ സംസ്കാരം
  • ഭാഷയുടെ ചാരുത
ചോദ്യസാധ്യത
  • ആഖ്യാനസവിശേഷത
  • ജീവിത വീക്ഷണം
  • സാംസ്കാര വിശകലനം
  • സ്വന്തം നാട് -ഓര്‍മ്മക്കുറിപ്പ്

പൊന്നാനി


പാഠം
പൊന്നാനി
ഉള്ളടക്കം
  • വരയും അടിക്കുറിപ്പും
  • ചിത്രകാരന്‍ നമ്പൂതിരി
  • രേഖകളിലൂടെ ദേശത്തെ അവതരിപ്പിക്കുന്നു
  • ഗ്രാമത്തിലെ സാംസ്കാരികാന്തരീക്ഷം
ചോദ്യസാധ്യത
  • വരയും എഴുത്തും വിശകലനം
  • ഭാഷാപരമായ സവിശേഷതകള്‍

കടലിന്റെ വക്കത്ത് ഒരു വീട്


പാഠം
കടലിന്റെ വക്കത്ത് ഒരു വീട്
ഉള്ളടക്കം
  • ചെറുകഥ
  • മാധവിക്കുട്ടി [കമലാദാസ്]
  • ദാരിദ്ര്യം നിറഞ്ഞ ജീവിതം
  • പ്രകൃതിയുടേയും സംഗീതത്തിന്റേയും സമ്പന്നത
  • സഹജീവിസ്നേഹം [പുതപ്പ്]
ചോദ്യസാധ്യത
  • കഥാപാത്രനിരൂപണം
  • ശീര്‍ഷകത്തിന്റെ ഔചിത്യം
  • ജീവിത സമീപനം
  • പ്രതികരണം
  • വിശകലനം

അടുത്തൂണ്‍


പാഠം
അടുത്തൂണ്‍
ഉള്ളടക്കം
  • നഗരത്തിന്റെ പരിഹാസം
  • ഗ്രാമജീവിതത്തിന്റെ സുഖം
ചോദ്യസാധ്യത
  • കവിയുടെ ജീവിത ദര്‍ശനം
  • വിലയിരുത്തല്‍
  • പ്രയോഗഭംഗി

ഉതുപ്പാന്റെ കിണര്‍


പാഠം
ഉതുപ്പാന്റെ കിണര്‍
ഉള്ളടക്കം
  • കാരൂര്‍ കഥകള്‍
  • ഉതുപ്പാന്റെ ദുരന്തം
  • നാട്ടുകാരുടെ പ്രതികരണം
  • ഉതുപ്പാന്റെ മകള്‍
  • ഒറ്റക്കഥാപാത്രം
  • നന്മയെ തടയുന്ന നാഗരികതയുടെ സ്വഭാവം
ചോദ്യസാധ്യത
  • കഥാപാത്ര നിരൂപണം
  • വിശകലനം
  • ജീവിത ദര്‍ശനം
  • സമൂഹത്തിന്റെ പ്രതികരണം -വിലയിരുത്തല്‍

വിണ്ടകാലടികള്‍


പാഠം
വിണ്ടകാലടികള്‍
ഉള്ളടക്കം
  • കവിത
  • പി.ഭാസ്കരന്‍
  • സംഭവബഹുലമായ കഴിഞ്ഞകാലം
  • സ്വാതന്ത്ര്യസമരകാല ജീവിതം
  • കാലടികള്‍ വിണ്ടതെങ്ങനെ?
  • ചരിത്രം -ഓര്‍മ്മ
ചോദ്യസാധ്യത
  • കവിയുടെ ജീവിത സമീപനം
  • വിശകലനം
  • പ്രതികരണം

അര്‍ജുനവിഷാദയോഗം


പാഠം
അര്‍ജുനവിഷാദയോഗം
ഉള്ളടക്കം
  • ഉപന്യാസം
  • കുട്ടികൃഷ്ണമാരാര്‍
  • മഹാഭാരത കഥാ സന്ദര്‍ഭം
  • അര്‍ജുനനും ദുശ്ശളയും
  • ദുരിതത്തില്‍ കഴിയുന്ന സഹോദരിയെ കാണുന്ന കേമനായ സഹോദരന്റെ മാനസികാവസ്ഥ
  • യുദ്ധത്തിന്റെ കെടുതികള്‍
ചോദ്യസാധ്യത
  • വിശകലനക്കുറിപ്പ്
  • പ്രയോഗഭംഗി
  • പ്രതികരണക്കുറിപ്പ്
  • യുദ്ധവിരുദ്ധ നിലപാടുകള്‍ സമര്‍ഥിക്കല്‍
  • ഭാഷാഅപ്രയോഗ സവിശേഷത

20 February 2013

പട്ടാളക്കാരന്‍


പാഠം
പട്ടാളക്കാരന്‍
ഉള്ളടക്കം
  • തകഴി
  • ചെറുകഥാ സാഹിത്യം
  • അനാഥനായ പട്ടാളക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍
  • സനാഥനാവുന്ന അവസ്ഥ
  • നാട്ടിന്‍പുറത്തെ ധാര്‍മ്മികത
  • യുദ്ധത്തിന്റെ ഇര- ഇരകള്‍
ചോദ്യസാധ്യത
  • കഥാപാത്രനിരൂപണം
  • അനാഥത്വത്തിന്റെ ആവിഷ്കാരം
  • എഡിറ്റോറിയല്‍
  • പ്രതികരണം
  • പ്രസംഗം

ഗാന്ധാരീവിലാപം


പാഠം
ഗാന്ധാരീവിലാപം
ഉള്ളടക്കം
  • തുഞ്ചത്തെഴുത്തഛന്‍
  • മഹാഭാരതം -കിളിപ്പാട്ട്
  • യുദ്ധക്കളത്തിലെത്തിയ ഗാന്ധാരിയുടെ പ്രതികരണം
  • അമ്മയുടെ വിലാപം
  • ശത്രു മിത്ര ഭേദമില്ലായ്ക -യുദ്ധത്തിന്റെ നീക്കിബാക്കി
  • യുദ്ധത്തിനെതിരെയുള്ള കവിത
  • യുദ്ധവിരുദ്ധ മനോഭാവം
  • കാവ്യവര്‍ണ്ണനകള്‍
  • ഭാഷാഭംഗി- ശക്തി
ചോദ്യസാധ്യത
  • പ്രയോഗഭംഗി
  • അലങ്കാരഭംഗി
  • വിശകലനം
  • പ്രതികരണം
  • സമകാലികാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ചിന്ത

യാത്രാമൊഴി


പാഠം
യാത്രാമൊഴി
ഉള്ളടക്കം
  • കുമാരനാശാന്‍
  • ചിന്താവിഷ്ടയായ സീത- ഖണ്ഡകാവ്യം
  • സീതയുടെ വിശുദ്ധി- ആത്മവിശ്വാസം
  • സ്ത്രീ സ്വാതന്ത്ര്യം
  • കാവ്യഭംഗി
  • പദപ്രയോഗഭംഗി
ചോദ്യസാധ്യത
  • വിശകലനം
  • സമകാലികാവസ്ഥ- സ്ത്രീയവസ്ഥ
  • പ്രതികരണം
  • താരതമ്യം
  • മുഖപ്രസംഗം

സാഹിത്യത്തിലെ സ്ത്രീ


പാഠം
സാഹിത്യത്തിലെ സ്ത്രീ
ഉള്ളടക്കം
  • ഉപന്യാസം
  • ജോസഫ് മുണ്ടശ്ശേരി
  • നിരൂപണസാഹിത്യം
  • യഥാര്‍ഥ ജീവിതത്തിലേയും സാഹിത്യത്തിലേയും സ്ത്രീയവസ്ഥകളുടെ വൈരുദ്ധ്യം
  • പുരുഷാധിപത്യത്തിലമര്‍ന്ന സ്ത്രീ
ചോദ്യസാധ്യത
  • സാഹിത്യത്തിലെ സ്ത്രീജീവിതം വിലയിരുത്തല്‍
  • സമകാലിക ലോകത്തെ സ്ത്രീയവസ്ഥ
  • ഭാഷാപരമായ സവിശേഷതകള്‍
  • പ്രതികരണക്കുറിപ്പ്

ഇവള്‍ക്കുമാത്രമായ്


പാഠം
ഇവള്‍ക്കുമാത്രമായ്
ഉള്ളടക്കം
  • കവിത
  • സുഗതകുമാരി
  • സ്ത്രീയുടെ വേദന
  • സമൂഹത്തിലെ -വീട്ടിലെ സ്ത്രീയവസ്ഥ
  • കടലോളം കണ്ണീര്‍ കുടിപ്പവള്‍
  • മറ്റുള്ളവര്‍ക്കായുള്ള ജീവിതം
  • സ്നേഹം ഈശ്വരനായവള്‍
ചോദ്യസാധ്യത
  • ശീര്‍ഷകത്തിന്റെ ഔചിത്യം
  • പ്രയോഗഭംഗി
  • സ്ത്രീയവസ്ഥ വിശകലനം
  • താരതമ്യം -യാത്രാമൊഴി....
  • പ്രതികരണം
  • സമകാലിക സംഭവങ്ങള്‍ വിശകലനം

ആര്‍ട്ട് അറ്റാക്ക്


പാഠം
ആര്‍ട്ട് അറ്റാക്ക്
ഉള്ളടക്കം
  • കഥാ സാഹിത്യം
  • എം.മുകുന്ദന്‍
  • കാലത്തിനൊത്തുമാറുന്ന കല
  • കല ഒരു ചരക്ക്
  • നഷ്ടപ്പെടുന്ന മൂല്യങ്ങള്‍
  • കലാനിരൂപകനായ ശിവരാമന്‍ തന്റെ തൊഴിലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ -അവഗണന, ജോലി നഷ്ടപ്പെടല്‍
  • മകള്‍ വരച്ച ചിത്രം പോലും മനസ്സിലാകുന്നില്ല
  • കാലത്തിനൊത്തുപോകുന്ന സഹപ്രവര്‍ത്തകരുടെ ഉയര്‍ച്ച
  • കലാനിരൂപണത്തിന്റെ അടിസ്ഥാനം
ചോദ്യസാധ്യത
  • കഥാപാത്ര നിരൂപണം
  • ശീര്‍ഷകത്തിന്റെ ഔചിത്യം
  • നിലപാടുകളിലെ വ്യത്യാസങ്ങള്‍ -താരതമ്യം
  • പ്രതികരണക്കുറിപ്പ്

മുരിഞ്ഞപ്പേരീം ചോറും

-->
പാഠം മുരിഞ്ഞപ്പേരീം ചോറും
ഉള്ളടക്കം
  • ചാക്യാര്‍ കൂത്തിലെ വിദൂഷകന്‍
  • കഥാരൂപത്തില്‍ സ്വന്തം ജീവിതം വിവരിക്കുന്നു
  • വാമൊഴിയുടെ ഭംഗി
  • സാമൂഹ്യവിമര്‍ശനം
  • അന്നത്തെ സാമൂഹ്യാവസ്ഥയുടെ ഒരു മുഖം
  • പുരാണകഥകളെ നിത്യജീവിതവുമായി ബന്ധിപ്പിക്കുന്നു
ചോദ്യസാധ്യത
  • വിശകലനക്കുറിപ്പ്
  • ഹാസ്യത്തിന്റെ സാധ്യതകള്‍
  • താരതമ്യം
  • കഥാപാത്ര നിരൂപണം
  • ഭാഷാപരമായ സവിശേഷതകള്‍
  • കലയില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ സ്ഥാനം

ചെറുതായില്ല ചെറുപ്പം


പാഠം
ചെറുതായില്ല ചെറുപ്പം
ഉള്ളടക്കം
  • ആട്ടക്കഥ
  • ഉണ്ണായിവാരിയര്‍
  • ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും
  • ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം
  • ഹംസ ദമയന്തീ സംഭാഷണം
ചോദ്യസാധ്യത
  • കഥാപാത്ര നിരൂപണം
  • ശീര്‍ഷത്തിന്റെ ഔചിത്യം
  • ശബ്‌‌ദഭംഗി
  • അലങ്കാരഭംഗി
  • സംഭാഷണ ചതുരത
  • വര്‍ണ്ണന

16 February 2013

ഇനി നല്ലൊരു പരീക്ഷക്ക് ഒരുങ്ങാം

Published in Janayugam-sahapadi
sslc exam help

എസ്.എസ്.എല്‍.സി. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയാവുകയാണ്`. ഇനി പരീക്ഷ. ആദ്യം മലയാളം [പ്രധാന ഭാഷ] തന്നെ. സഹായിക്കാന്‍ എല്ലാവരും ഒപ്പമുണ്ട്. നല്ലൊരു വിജയം ആശംസിക്കാം.


ഇതുവരെ ക്ളാസിലും വീട്ടിലും ഒക്കെ പഠിക്കുകയായിരുന്നു. ആഴത്തിലുള്ള പഠനം. ഒരുക്കത്തില്‍ പരീക്ഷക്ക് പഠിക്കലാണ്`. ഇതുവരെ പഠിച്ചുറപ്പിച്ച സംഗതികള്‍ പരീക്ഷമാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. അധികം അറിവ്, ആഴത്തിലുള്ള അറിവ്, അറിവ് നിര്‍മ്മിക്കുന്നതിന്റെ ആഹ്ളാദം, പരസ്പര സഹായവും പരസ്പര അംഗീകാരവും പ്രോത്സാഹനവും, ചൂടേറിയ ചര്‍ച്ചകള്‍, മൂര്‍ച്ചയുള്ള ചിന്ത, പുതിയ ഉള്‍ക്കാഴ്‌‌ച്ചകള്‍... അങ്ങനെയൊക്കെയായിരുന്നു. ക്ളാസ്‌‌മുറിയും വീടും കൂട്ടുകാരും എല്ലാം ചേര്‍ന്നുള്ള അറിവിന്റെ ഉത്സവപ്പറമ്പ്. പരീക്ഷ ഇതില്‍നിന്നും അല്പ്പം വ്യത്യ്സതമാണ്` . ആ ധാരണയാണ്` പരീക്ഷക്കുള്ള ഒന്നാമത്തെ പാഠം.

14 February 2013

ചോദ്യരൂപങ്ങള്‍

SSLC HELP


ഭാഷാവിഷയങ്ങളില്‍ നല്ലൊരുഭാഗം ചോദ്യങ്ങളും ഭാഷാവ്യവഹാരരൂപങ്ങളെ ആസ്പദിച്ചാണല്ലോ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള ഘടനാപരമായ അറിവ് പ്രധാനമാണ്`. കഴിഞ്ഞകാലങ്ങളിലെ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലത് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.

13 February 2013

സമഗ്രാവലോകം

sslchelp
പരീക്ഷക്കുമുന്പ് പഠിക്കാനുള്ള പാഠങ്ങളും പരീക്ഷക്ക് വരാവുന്ന പ്രവര്‍ത്തനങ്ങളും പൊതുവേ സമഗ്രമായഒരു അവലോകനത്തിന്ന് വിധേയമാക്കാന്‍ സമയമായിട്ടുണ്ട്. മലയാളം കേരളപാഠാവലി [10 ക്ളാസ്] ആദ്യം നോക്കാം.

Hall Tickets as a study materiel

Re-Publishing 

sslchelp

ഹാൾ ടിക്കറ്റുകൾ 'വിതരണം' ചെയ്യരുത്

വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ .......  നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

12 February 2013

sslc -exam help page

Help Page ല്‍ ചേര്‍ത്തിട്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റാന്‍ സഹായിക്കുമെന്ന് കരുതുന്നു.
വളരെ വ്യത്യസ്തമായ ഒരു സെറ്റ് പ്രവര്‍ത്തനങ്ങള്‍
അനുഭവങ്ങള്‍ പങ്കുവെക്കണേ.

09 February 2013

കഥാപാത്രസ്വഭാവം പഠനം

-->
മുതിര്‍ന്ന ക്ളാസുകളില്‍ ഭാഷാപഠനപ്രവര്‍ത്തനങ്ങളിലൊന്ന് കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കുക എന്നതാണ്`. മന:ശ്ശാസ്ത്രത്തിന്റെ ഘടകങ്ങള്‍ ഉള്ള ഈ ആക്ടിവിറ്റി പൊതുവേ രസകരമായാണ്` കുട്ടികള്‍ കാണുന്നത്.

കഥ, കവിത, നോവല്‍ പഠനങ്ങളില്‍ പലപ്പോഴും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലൊന്ന് കഥാപാത്രസ്വഭാവം എഴുതുക എന്നതാണ്`. ഭാഷാ വിഷയങ്ങളില്‍ പരീക്ഷകളിലും ഇതു കുറച്ചധികം സ്കോര്‍ നല്കാറുണ്ട്. ഈ കുറിപ്പ് നോക്കൂ:

പത്താം ക്ളാസില്‍ മലയാളം പാഠങ്ങളില്‍ പഠിക്കനുള്ള 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന കഥയിലെ നായകന്റെ സ്വഭാവം എന്താണ്`? കഥ ആരംഭിക്കുന്ന നിമിഷത്തിലെ മനുഷ്യനാണോ ഇയാള്‍ കഥ അവസാനിക്കുന്നിടത്തും? അയാളിന്റെ എന്തെന്ത് സ്വഭാവ സവിശേഷതകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു? ഇതുപോലുള്ള ആലോചനകള്‍ കഥ വായിച്ചുകഴിഞ്ഞ ആസ്വാദകന്‍ സ്വയമേവ ചെയ്യുന്നുണ്ടോ? കാവ്യാസ്വാദനത്തിന്റെ ഒരംശം തന്നെയാണോ ഇതും?