30 December 2012

പഠനസംവിധാനം സങ്കല്പ്പവും യാഥാര്‍ഥ്യവും

-->
മാനവിക വ്യവഹാരങ്ങളില്‍ കാര്യങ്ങളെ അപ്പടി തകിടം മറിക്കുന്നത് സങ്കല്‍പ്പവും യാഥാര്‍ഥ്യവും തമ്മിലുള്ള വിരുദ്ധ ധ്രുവ സ്ഥിതിയാണ്`. ചെറിയ വിടവുകള്‍ സ്വാഭാവികമെന്നും പരിഹരിക്കാവുന്നവയെന്നും സാധാരണ കരുതപ്പെടും. എന്നാല്‍ ധ്രുവ ദൂരങ്ങള്‍ സംഭവിക്കുമ്പോള്‍ സങ്കല്പ്പങ്ങള്‍ ഏട്ടിലെ പശുവും യാഥാര്‍ഥ്യം വികൃതവുമാകുന്നു. നമ്മുടെ ക്ളാസ്‌‌മുറികളിലും പൊതുവെ സാധാരണ സ്കൂളുകളിലും സംഭവിക്കുന്നത് ഇതാണ്`.
പറഞ്ഞുവരുന്നത് അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടികളും അവര്‍ക്ക് പെരുമാറാനുള്ള സ്കൂള്‍ - ക്ളാസ് മുറികളുമാണ്`. ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നോക്കൂ:

28 December 2012

സ്കൂള്‍ പരീക്ഷകളെ കുറിച്ചുതന്നെ

-->

കലാധരന്‍ മാഷ് പരീക്ഷകളിലെ മൂല്യഘടകത്തെക്കുറിച്ച്എഴുതിയിട്ടുണ്ട്. അതോടൊപ്പം ചര്‍ച ചെയ്യേണ്ട ഒന്നായി ഈ കുറിപ്പിനെ കാണാനാണ്` ആഗ്രഹിക്കുന്നത് എന്നാദ്യമേ പറയട്ടെ.

അദ്ധ്യാപകര്‍, ക്ളാസ് മുറിയില്‍ നിരന്തരം { എതുവിഷയവും ഏതു പീരിയേഡും ] കുട്ടിയില്‍ മാനവിക മൂല്യങ്ങള്‍ ഉരുവപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇരിക്കയാണ്`.കരിക്കുലവും പാഠപുസ്തകവും ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളും ഒക്കെത്തന്നെ അടിമുടി ഇക്കാര്യത്തില്‍ അതീവ പ്ളാനിങ്ങ് ചെയ്തിട്ടുണ്ട്.

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയിലാണ്` മൂല്യനിര്‍ണ്ണയനത്തിന്നുള്ള പരീക്ഷകളും തയ്യാറാക്കിയിട്ടുള്ളത്. നിരന്തരമൂല്യനിര്‍ണ്ണയവും ടേം മൂല്യനിര്‍ണ്ണയവും നിലവാരപരിശോധനക്കൊപ്പം അധികപഠനത്തിന്നും നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള ഉപകരണങ്ങളാണ്`.

പരീക്ഷയുടെ സത്യം

പരീക്ഷകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെന്തൊക്കെയാണെങ്കിലും [ അദ്ധ്യാപനസഹായിയിലും മറ്റും വിവരിക്കുന്നു] പരീക്ഷയുടെ സത്യം ഇതിനൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്`. കുട്ടികളിലെ സകല മൂല്യബോധങ്ങളേയും പരീക്ഷകള്‍ അട്ടിമറിക്കുന്നു. പരീക്ഷകളുടെ പൊതുരീതികളെല്ലാം ഇതു വെളിവാക്കുന്നതാണ്`. എല്ലാ പരീക്ഷയും കുട്ടിക്ക് ആത്യന്തികമായി നല്കുന്നത് ആത്മവിശ്വാസരാഹിത്യവും ഭയവും വെറുപ്പും തന്നെയാകുന്നു. പരീക്ഷക്ക് തുടര്‍ച്ചയായുള്ള മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും കൂടി ഈ നിഷേധാത്മകഭാവം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു. സാങ്കേതികമായി വിജയിക്കുന്ന കുട്ടിക്കുപോലും കഴിഞ്ഞ ഓരോ പരീക്ഷയും ദു:സ്വപ്നങ്ങള്‍ മാത്രമായി പരിണമിക്കുന്നു. പഠനവും പരീക്ഷയുമില്ലാത്ത സ്വതന്ത്ര ജ്ഞാനത്തിന്റെ വിപുലമായ കളിയിടങ്ങള്‍ കുട്ടി മോഹിക്കുന്നു.

22 December 2012

തുറന്നുവെക്കപ്പെട്ട അറിവ്


2001 ജനുവരി 15 മനുഷ്യചരിത്രത്തില്‍ അറിവിന്റെ പുതിയ യുഗം കുറിക്കുന്ന ദിവസമായി വരും തലമുറ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തും. അറിവിന്റെ ജനാധിപത്യമുഖം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങിയ ദിവസമാണ്` 15-01-2001. വിക്കിപീഡിയ സംരംഭം തുടക്കം കുറിച്ചത് ഈ ദിവസമായിരുന്നു.

അറിവ് സാമൂഹ്യമായ ഒരുല്‍പ്പന്നമാണ്`. അതിന്റെ നിര്‍മ്മിതിയും പരിപാലനനവും വളര്‍ച്ചയും തുടര്‍ച്ചയും സമൂഹത്തിലൂടെയാണ്`. സമൂഹത്തിന്റെ പൊതു സമ്പത്തിനെ വ്യക്തിസ്വത്താക്കി കയ്യൊതുക്കാന്‍ തുടങ്ങിയതോടെയാണ്` അറിവിലെ മാനവികതയും ജനാധിപത്യവും നഷ്ടപ്പെടുന്നത്. അറിവ് സമ്പത്തും ശക്തിയും അധികാരവുമായി പരിണമിക്കകുകയായിരുന്നു.അറിവുള്ളവനായി അധികാരി. അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏക ആയുധം അറിവാണ്`. ഇതു തിരിച്ചറിഞ്ഞവര്‍ എന്നും അറിവിന്റെ വ്യാപനത്തിനും ജനാധിപത്യവത്ക്കരണത്തിനും മുന്നിട്ടിറങ്ങി. സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള അനൗപചാരിക വിദ്യാഭ്യാസവും സാമൂഹ്യബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു എവിടേയും. സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലം ഇവക്കുണ്ടായിരുന്നു. സ്കൂളുകളും വായനശാലകളും പത്രമാധ്യമങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും എല്ലാം പൊതുവെ ചെയ്തുകൊണ്ടിരിക്കുന്നത് അറിവിന്റെ വ്യാപനവും ജനാധിപത്യ്വത്ക്കരണവും ആണല്ലോ.

മറ്റേതു മാധ്യമത്തേക്കാളും ആധുനികകലത്ത് ശക്തവും സാര്‍വത്രികവുമായ ഡിജിറ്റല്‍ മേഖലയിലായിരുന്നു വിക്കിപീഡിയ തുടക്കം കുറിച്ചത്. വിജ്ഞാനം എല്ല്ലാര്‍ക്കുമായി സൗജന്യമായി പങ്കുവെക്കാന്‍ ഡിജിറ്റല്‍സ്ഥലിയോളം അനുയോജ്യമായ മറ്റൊരിടം ഇന്നില്ല. ആ സാധ്യത വാണിജ്യതാല്‍പ്പര്യങ്ങളൊട്ടും തന്നെ ഇല്ലാതെ തികച്ചും മാനവികമായി , ജനാധിപത്യപരമായി സാധിക്കുകയായിരുന്നു ജിമ്മി വെയില്സും ലാറിസേഞ്ചറും വിക്കിപീഡിയ തുടങ്ങിയതോടെ ചെയ്തത്. 2001 ജനുവരി 15 ന്`. അറിവ് നേടാനും പങ്കുവെക്കാനും സാധിതമായ ഒരു വിശാലവേദി. അതാണ്` വിക്കിപീഡിയ.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന , ആര്‍ക്കും തിരുത്താവുന്ന ഈ ഓണ്ലയിന്‍ വിജ്ഞാനകോശം തുടങ്ങിയത് ഇംഗ്ളീഷിലാണെങ്കിലും 270 ലോകഭാഷകളില്‍ ഇന്നിത് ലഭ്യമാണ്`. 2002 ഡിസംബര്‍ 21 ന്` മലയാളം വിക്കി ആരംഭിച്ചു. ഇന്ന് മലയാളം വിക്കി അതിന്റെ പത്താം പിറന്നാളിലാണ്`. 27000 ത്തിലധികം ലേഖനങ്ങള്‍ മലയാളംവിക്കിയില്‍ ഇപ്പോളുണ്ട്. ദശവാര്‍ഷികം പ്രമാണിച്ച് 175+ ലേഖനങ്ങള്‍ പിറന്നാള്‍ സമ്മാനമായി ഉണ്ടായി.
അധിക വായനക്ക്



14 December 2012

ഭാഷയിലെ നാട്ടുവെളിച്ചം

-->
കേരളപാഠാവലി- മലയാളം [ 10] യൂണിറ്റ് 5 ദേശപ്പെരുമ – സഹായക്കുറിപ്പ്

ഉരുളികുന്നത്തെ മനുഷ്യര്‍ എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും പഠിപ്പിച്ചു. ആടയാഭരണങ്ങളില്ലാത്ത ഒരു ഭാഷ എനിക്കു തന്നു. ആ ഭാഷയുടെ പിന്നില്‍ ഒരു ജീവിതലാളിത്യമുണ്ടായിരുന്നു.” [ സക്കറിയ]
ഈ പ്രസ്താവനയുടെ സാധൂകരണമാണോ പാഠഭാഗം ? പരിശോധിക്കുക. കേരളപാഠാവലി മലയാളം പേജ്: 77

ലുത്തീനിയ: കന്യാമറിയത്തെപ്പോലുള്ള പരിശുദ്ധരെ വിവിധ വിശേഷണങ്ങള്‍കൊണ്ട് നാമം പോലെ ആരാധിക്കുന്ന പ്രാര്‍ഥന. [ ഈ പുസ്തകം പേജ്: 86]

താന്‍ ജനിച്ചുവളര്‍ന്ന നാടിനെ കുറിച്ച് എഴുതുമ്പോള്‍ ചെയ്യുന്ന സത്യപ്രസ്താവനകള്‍ അന്യന് അവിശ്വസിക്കാന്‍ ഇടമുണ്ടാക്കേണ്ടതില്ല. സക്കറിയ തന്റെ എഴുത്തുഭാഷയെ കുറിച്ച് വീണ്ടും ഇങ്ങനെ പറയുന്നു :

ഇന്നും ഞാനുപയോഗിക്കുന്ന ഓരോവാക്കിന്റേയും മാറ്റൊലിക്കുവേണ്ടി ഞാന്‍ ഉരുളികുന്നത്തേക്കാണ്` ചെവിയോര്‍ക്കുന്നത്. ഞാന്‍ വേറൊന്നുമല്ല; ഉരുളികുന്നത്തെ കല്ലിന്റേയും മണ്ണിന്റേയും കാറ്റിന്റേയും മുള്ളിന്റേയും മേഘത്തിന്റേയും വെള്ളത്തിന്റേയും ഒരു പാര്‍ശ്വോത്പന്നം മാത്രമാണ്`. “ [സക്കറിയ]

02 December 2012

ആണ്‍ ഭാഷയും പെണ്‍ഭാഷയും

-->
[സൂചന: കേരളപാഠാവലി മലയാളം- ക്ളാസ് 10- യൂണിറ്റ് ' ഇരു ചിറകുകളൊരുമയിലങ്ങനെ..']

" പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ്` സ്ത്രീ. ആ ശബ്ദങ്ങള്‍തന്നെ ജീവിതത്തില്‍ അവരവരുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഭര്‍ത്രിയെന്നും ഭാര്യനെന്നും മറിച്ചിടുവാന്‍ പുരുഷന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. “ ലിംഗവിവേചനത്തിന്റെ തെളിവുകള്‍ ഭാഷയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന് മുണ്ടശ്ശേരി ചൂണ്ടിക്കാണിക്കുകയാണ്`.

ഈ യൂണിറ്റിന്റെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള ഒരു പ്രവര്‍ത്തനപാഠം നോക്കൂ:
പദങ്ങളുടെ കൂടിച്ചേരല്‍കൊണ്ടു വരുന്ന അര്‍ഥവ്യത്യാസം കണ്ടെത്തുക.
അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല
ആ പണം കൈച്ചെലവിനുള്ളതാണ്`. .............

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഭാഷാപ്രയോഗത്തിലുണ്ടോ എന്നു ആരും സംശയിക്കും.

17 November 2012

ഉത്തരങ്ങളിലെ മൗലികത

-->
എഴുത്തുപരീക്ഷകളിലെ മൂല്യനിര്‍ണ്ണയം അദ്ധ്യാപകര്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കുന്ന മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ വെച്ചുകൊണ്ടാണ്`. അവ ചിലതിങ്ങനെയാണ്`:
കുട്ടി
ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
പ്രശ്നം ശരിയായി വിശകലനം ചെയ്തിട്ടുണ്ട്
മൗലികമായ സ്വന്തം നിഗമനങ്ങള്‍ ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
വ്യ്വഹാരരൂപത്തിന്നനുസസരിച്ച ഘടന പാലിച്ചിട്ടുണ്ട്
നല്ല ഭാഷയില്‍ കാര്യങ്ങള്‍ അടുക്കി എഴുതിയിട്ടുണ്ട്
...........
.....
ഇതിനൊക്കെ ആനുപാതികമായുള്ള സ്കോറും നിശ്ചയിക്കും. ഉള്ളടക്കം 2 സ്കോറ്, വിശകലനം 1 സ്കോറ്, മൗലികത 1 സ്കോറ്...... എന്നിങ്ങനെ. ഭാഷാവിഷയങ്ങള്‍ക്കും ശാസ്ത്ര സാമൂഹ്യവിഷയങ്ങള്‍ക്കും ഒക്കെ ഇതുതന്നെയാണ്` രീതി. സൂചകങ്ങളില്‍ വേണ്ടചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നു മാത്രം. ഇതെല്ലാം മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആള്‍ കണ്ടെത്തുന്നത് കുട്ടി എഴുതിവെച്ചിട്ടുള്ള ഉത്തരപാഠത്തില്‍ നിന്നുമാത്രമാണ്`.

സാമാന്യേന എല്ലാ സൂചകസംഘാതങ്ങളിലും ' മൗലികമായ സ്വന്തം നിഗമനങ്ങള്‍

15 October 2012

ഉറക്കത്തിന്റെ സുഖം

[ പത്താം  ക്ളാസില്‍ മലയാളം  അടിസ്ഥാനപാഠാവലിയില്‍ ഒ.എന്‍.വി.കുറുപ്പിന്റെ ' കൊച്ചുദു:ഖങ്ങളുറങ്ങൂ..' എന്ന പ്രസിദ്ധ കവിത പഠിക്കാനായുണ്ട്.  കവിതസ്വാദന ചര്‍ച്ചകള്‍ക്ക് ഒരു കുറിപ്പ് ]

മനോഹരമായ ഒരു ഭാവഗീതമാണ്` ഈ കവിത. നന്‍മകള്‍ നാടുവെടിഞ്ഞുപോകുന്നതിനെ കുറിച്ച് പൈങ്കിളിപ്പൈതല്‍ പാടുമ്പോള്‍ കവിയുടെ കൊച്ചു ദു:ഖങ്ങള്‍ ഉറങ്ങുന്നു. നാടോടി സംസ്കൃതിയുടെ നാശം  ഒരു ഭാഗത്ത് ഭീഷിണിയായി നില്‍ക്കുന്നു. … ഈ പ്രസ്താവനകള്‍ സൂചനകളായി പാഠത്തിന്റെ ചര്‍ച്ചാക്കുറിപ്പുകള്‍ക്കായി നല്കിയിരിക്കുന്നു. ക്ളാസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇങ്ങനെയും  ചില സംഗതികള്‍ പ്രയോജനപ്പെടുത്താനാവുമോ?

നാടുവെടിഞ്ഞുപോം  നന്മകള്‍ തന്‍ കഥ
പാടിയ പൈങ്കിളിപ്പൈതല്‍
എന്ന വരികളില്‍ രാമായണ സന്ദര്‍ഭവും  [ നക്ഷത്രചിന്ഹമിട്ട അടിക്കുറിപ്പുണ്ട്] പൈങ്കിളി തുഞ്ചന്റെ പൈങ്കിളിയെന്ന സൂചനയും  കിട്ടും. രാമായണസൂചനയനുസരിച്ച് നാടുവെടിഞ്ഞുപോകുന്ന നന്മകളും  കവിക്ക് ദു:ഖമുളവാക്കുന്ന ' നാടുവെടിഞ്ഞ നന്മകളും  ' തമ്മിലുള്ള സാജാത്യങ്ങള്‍ എന്തൊക്കെയാണ്` ? നാടോടി സംസ്കൃതിയുടെ നാശമാണ്` ' നാടുവിടുന്ന നന്മകള്‍ ' കവിക്ക് എന്നല്ലേ കവിതയിലെ സൂചന?

നാടോടി സംസ്കൃതിയുടെ നാശം 
നാടോടി സംസ്കൃതിയുടെ നാശമായി കാണാവുന്ന കവിസൂചകള്‍ എന്തെല്ലാം?

04 October 2012

പ്രവാസങ്ങള്‍

-->
പ്രവാസം മനുഷ്യകുലത്തിന്റെ എന്നെന്നുമുണ്ടായിരുന്ന ആകുലതയാണ്`. പത്താം ക്ളാസിലെ 'അലയും മലയും കടന്നവര്‍' എന്ന വിഭാഗത്തിലെ പാഠങ്ങള്‍ പ്രവാസജീവിതത്തിന്റെ ദുരന്തസ്മൃതികളാണ്`. മഹകവി വൈലോപ്പിള്ളിയുടെ 'ആസ്സാം പണിക്കാര്‍ എന്ന കവിതാപഠനത്തിന്ന് സഹായകമാകുന്ന ഒരു കുറിപ്പ് നോക്കൂ:


ജനിച്ചുവള‌‌ര്‍ന്ന സ്വന്തം ഇടം ഉപേക്ഷിച്ചുപോകേണ്ടിവരുന്നതാണ്` മനുഷ്യന്റെ ഏറ്റവും വലിയ സങ്കടം. ഈ അവസ്ഥ ഉണ്ടാക്കുന്ന സംഗതികള്‍ പലതാകാം.
  • നിബ്ബന്ധപൂര്‍വം അധികാരികള്‍ ഒഴിപ്പിക്കുന്നത്
  • ഉപജീവനാ‌‌ര്‍ഥം സ്വന്തം ഇടം ഉപേക്ഷിക്കേണ്ടിവരുന്നത്
  • യുദ്ധം, പ്രകൃതിക്ഷോഭം മുതലായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവരുന്നത്
  • ..
  • .
ഭക്ഷണസമ്പാദനത്തിന്നായി നായാട്ടിനേക്കാള്‍ കൃഷിയെ ആശ്രയിക്കുകയും അതുകൊണ്ടുതന്നെ ഒരിടത്ത് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവന്നതിന്റെ സു:ഖ സൗകര്യങ്ങള്‍ , സുരക്ഷിതത്വം , തുടര്‍ച്ച എന്നിവയാണ്` നാടോടി അലച്ചിലില്‍ നിന്ന് മനുഷ്യ വംശത്തെ സാമൂഹമെന്നനിലയിലല്‍ വികസിക്കാന്‍ സഹായിച്ചത്. സംസ്കാരത്തിന്റെ , കലയുടെ, ദര്‍ശനങ്ങളുടെ ഒക്കെ വികാസം ഉണ്ടായത് ഈ ഒതുങ്ങിക്കൂടലിലാണ്`. ആട്ടിയോടിക്കപ്പെടലില്‍ മനുഷ്യന് നഷ്ടപ്പെടുന്നതും ഇതൊക്കെയാണ്`. സ്വന്തം സൗകര്യങ്ങളും സുരക്ഷിതത്വവും കലയും സംസ്കാരവും ചരിത്രവും നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്? തനിച്ചാവുന്ന പ്രവാസങ്ങളും വേണ്ടപ്പെട്ടവരോടുകൂടിയുള്ള പ്രവാസങ്ങളും ഉണ്ട്. 'ആടുജീവിതത്തില്‍ ' നജീബിന്ന് തനിച്ചുള്ള പ്രവാസമാണ്`. വേണ്ടപ്പെട്ടവരെല്ലാം നാട്ടിലും നജീബ് വിദേശത്തുമാണ്`. 'ആസ്സാം പണിക്കാരില്‍' മിക്കവാറും വേണ്ടപ്പെട്ടവരൊക്കെ കൂടെയുണ്ട് . സ്വാഭാവികമായും തനിച്ചുള്ള വിദേശവാസത്തിന്ന് ദുരിതമേറും.

അതുകൊണ്ടുതന്നെ പ്രവാസിയുടെ മനസ്സ് എപ്പോഴും തന്റെ ഇടത്തെക്കുറിച്ചായിരിക്കും. വിട്ടുപോരേണ്ടിവന്ന ഇടം,പ്രദേശം, നാട്, രാജ്യം, ഭൂഖണ്ഡം... എന്നിങ്ങനെ വേര്‍പാടിന്റെ വേദനയും വ്യാസവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നാടുവിടേണ്ടിവന്ന കാരണം എന്തായാലും അതു മറക്കുകയും തിരിച്ചെത്താനുള്ള വെമ്പലില്‍ നാളുകള്‍ നീക്കുകയും ചെയ്യും. ചെന്നുപെട്ട നാടിന്റെ ക്രൗര്യങ്ങള്‍ ഈ വെമ്പല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും . അസ്സാം പണിക്കാരില്‍ ഈ അവസ്ഥയാണ്` നമുക്ക് കാണാന്‍ കഴിയുക.

പിറന്ന്` വളര്‍ന്ന മണ്ണിനെ ശപിച്ചുകൊണ്ടാണ്` ഇവര്‍ ദൂര ദേശങ്ങളില്‍ പണിതേടിപ്പോകുന്നത്. ജന്മിമാരുടെ ക്രൂരതകള്‍, പട്ടിണി, നിത്യദാരിദ്യം, രോഗം എന്നിവകൊണ്ട് മനം മടുത്താണ്` ഇവര്‍ പോകുന്നത്. ജന്മനാട്ടിന്റെ മനോഹാരിതകളൊന്നും [ പച്ചപ്പാര്‍ന്ന തെങ്ങുകവുങ്ങുകളും പതഞ്ഞൊഴുകുന്ന നദികളും ...... ഒന്നും ] ഇവരെ തടുത്തുനിര്‍ത്താന്‍ മതിയാവുന്നില്ല. പണിക്കാരെന്ന നിലയില്‍ അവരനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ അവരെ തൊഴില്‍ തേടിപ്പോകാന്‍ നിര്‍ബന്ധിക്കുന്നു.
പട്ടാളക്കാര്‍ക്ക് പാത നിര്‍മ്മിക്കുന്ന പണിയുമായി ആസ്സാമില്‍ എത്തിയാലും അവിടം സ്വര്‍ഗമൊന്നുമല്ലെന്ന് അവര്‍ക്കറിയാം. പീഡനങ്ങള്‍ അവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. എങ്കിലും പണിയും കൂലിയും ഭക്ഷണവും കിട്ടുമെന്ന ഉറപ്പിലാണവര്‍. അക്കരെപ്പച്ചകള്‍ മനുഷ്യനെ എന്നും വ്യാമോഹിപ്പിച്ചിട്ടുണ്ട്.

തികച്ചും ഭൗതികമായ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് നാടുവിട്ടുപോയവര്‍ [ നാടിന്റെ സൗന്ദര്യാംശങ്ങളൊന്നും അവരെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായില്ല] നാടുവിട്ടതുമുതല്‍ ഒരു തരം ഗൃഹാതുരത്വം അനുഭവിക്കുന്നു. ഒരു തെങ്ങിന്‍ തലപ്പിനും ഒരു വെള്ളമുണ്ടിനും അവരെ ആഹ്ളാദിപ്പിക്കാനാവുന്നു. ഈ സൗന്ദര്യാനുഭൂതികളില്‍ അവര്‍ തിരിച്ചും വരുന്നു. പ്രവാസത്തിന്റെ ദുരിതം അവര്‍ക്ക് സ്വന്തം നാടിനെ അമലവും മധുരദര്‍ശനവുമായിരിക്കുന്നു. ഈ ബോധമാറ്റം ഉണ്ടാക്കുന്നതാണ്` പ്രവാസം. തിരിച്ചുപോരല്‍ - സ്വന്തം ഇഷ്ടംപോലെ തിരിച്ചുപോരല്‍ എല്ലാ പ്രവാസിക്കും ആവതല്ല. നജീബിന്ന് അങ്ങനെ പോരാന്‍ വയ്യ. ഒരിക്കലും തിരിച്ചുപോരാനാവാത്ത പ്രവാസങ്ങളാണ്` 'ക്രോധത്തിന്റെമുന്തിരിപ്പഴങ്ങളി'ലും [ ജോണ്‍ സ്റ്റീന്‍ ബക്കിന്റെ നോബല്‍ സമ്മാനിതമായ നോവല്‍] മറ്റുമുള്ളത്. അപ്പോള്‍ ഗൃഹാതുരത്വം ജീവിതത്തെ നരകമാക്കുകയും ചെയ്യുന്നു. ഇരട്ടി ദുരിതം - മാനസികവും ഭൗതികവുമായ ദുരിതം ഈ പ്രവാസികള്‍ പേറേണ്ടിവരികയാണ്`.
കവികള്‍ എല്ലാം എന്നും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രവസികളാണ്`. രണ്ടു ലോകങ്ങളാണ്` - നാടുകളാണ്` കവിക്ക്. ഒന്ന് ഭൗതികമായ നാടും ഒന്ന് സാങ്കല്പ്പികമായ – കാവ്യാത്മകമായ നാടും. ഇവതമ്മിലുള്ള വൈരുദ്ധ്യം കവിയെ പ്രവാസിയാക്കുന്നു. സാങ്കല്പ്പികമായ നാട്ടിലെ നന്മകളൊന്നും ഭൗതികമായ നാട്ടിലില്ലല്ലോ. സത്യവും ശിവവും സുന്ദരവും കാവ്യങ്ങളില്‍ ആവിഷ്കരിക്കുന്നതിലൂടെ കവി പ്രവാസത്തിന്റെ ദുരിതങ്ങള്‍ കവിതയാക്കുന്നു. സാധാരണക്കാര്‍ക്ക് അതിനുള്ള സദ്ധികളില്ലെന്ന് മാത്രം.

29 September 2012

സാ/ ചാക്ക് റയ്സ് ......


കുഞ്ഞുങ്ങള്‍ എന്തു ചെയ്യുന്നതും കൗതുകമാണ്`. പക്ഷെ, കുഞ്ഞുങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കുന്നതും ആര്‍ക്കും കൗതുകമാവില്ല.

ഈ ടേം സ്കൂളുകളില്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, കായികാഘോഷങ്ങള്‍ തുടങ്ങിയവയുടെ ഉത്സവക്കാലമാണ്`. ഈ ഉത്സവങ്ങളിലെ ഉള്ളടക്കങ്ങളെ കുറിച്ചുള്ള ആലോചനകള്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ചെറിയക്ളാസുകളിലെ കുട്ടികളുടെ കാര്യത്തില്‍. കഴിഞ്ഞദിവസം ഒരു സ്കൂളിലെ കായികഘോഷവേളയിലെ 'ചാക്കില്‍ കയറി ഓട്ടം ' കണ്ടപ്പോള്‍ ഈ രംഗത്തെ ആലോചനകള്‍ ഏറെ വൈകി എന്നും തോന്നി.

കിഡ്സ് വിഭാഗത്തിലെ ഒരു ഇനമാണ്` [ സ്കൂളുകള്‍ ചെയ്തുവരുന്നത്] 'ചാക്കില്‍ കയറി ഓട്ടം]. സാ/ചാക്ക് റൈസ്. കുട്ടികളുടെ ഒരു കളി എന്നനിലയിലാണ് എങ്ങും ഇത് പരിഗണിക്കപ്പെടുന്നത്. സ്കൂള്‍ തലത്തില്‍ കായികവിനോദമെന്നതിലുപരി ജന്മദിന പാര്‍ട്ടികളിലും കുടുംബ പാര്‍ട്ടികളിലും ഒക്കെ ചെയ്യുന്ന ഒരു വിനോദപരിപാടിയാണിത്. ചിലപ്പോള്‍ മുതിര്‍ന്നവരും ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. [ ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് :നന്ദി]
ചിത്രങ്ങള്‍ ശ്രദ്ധിച്ചല്‍ സാക്ക് റൈസും നമ്മുടെ കുട്ടികള്‍ ചെയ്യുന്ന ചാക്ക് റൈസും തമ്മിലുള്ള അന്തരം - അശാസ്ത്രിയത മനസ്സിലാക്കാം. നട്ടുച്ച വെയില്‍ തുറന്ന പറമ്പില്‍ { പ്ളേഗ്രൗണ്ട് !] ഏതെങ്കിലും പലചരക്ക് പീടികയില്‍ നിന്ന് താല്‍ക്കാലികമായി- [കളി കഴിഞ്ഞാല്‍ ഇപ്പോ കൊണ്ടുവന്നുതരാം , ചേട്ടാ] ആരോ എടുത്തുകൊണ്ടുവരുന്ന ചാക്കില്‍ കയറിയുള്ള പിഞ്ചുകുട്ടികളുടെ ഓട്ടം കണ്ടാല്‍ ആര്‍ക്കാ സഹിക്കുക. കുട്ടികളാകട്ടെ യാതൊരുവരും വരായ്കയും നോക്കാതെ [ നോക്കേണ്ട ചുമതല മാഷക്കുണ്ടല്ലോ] കിട്ടിയചാക്കില്‍ കയറി അരവരെ ഉയര്‍ത്തിക്കെട്ടി ഓട്ടമാണല്ലോ. ചാക്കിലെ മാലിന്യങ്ങളൊക്കെ കുട്ടി അലങ്കാരമായി അണിയുകയാണ്`. പിന്നെ ഓട്ടം, വീഴ്ച്ച, ജയം , തോല്‍വി, ചെറിയ സമ്മാനപ്പൊതി!
ഓടാനുള്ള എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന ചാക്കില്‍ കയറി എങ്ങനെ 'ഓടാന്‍' കഴിയും എന്ന ചിന്ത ആര്‍ക്കുമില്ല. അരമീറ്ററില്‍ കുറഞ്ഞ ദൂരം കാല്‍ ചലിപ്പിക്കാമെന്നല്ലാതെ , ഒരു തരം പരുക്കന്‍ പിടച്ചിലാണ്` 'ഓട്ടം'. രണ്ടുകാലിലും ഒരു കയറ് കെട്ടി ഓടിക്കല്‍ തന്നെ. വീണാല്‍ ഈ ചാക്കില്‍ ശരീരത്തിന്റെ കുറേ ഭാഗവും മുഖം തല ഭാഗങ്ങള്‍ തറയിലും. എഴുന്നേല്‍ക്കാന്‍ സഹായി വേണം. പിഞ്ചുകുട്ടികളോടാണ് ഈ 'കളി"യൊക്കെ!
ഒരു കായിക വിനോദത്തിന്ന് വേണ്ട എന്തെല്ലാം ഘടകങ്ങള്‍ ഇതിലുണ്ട്
  • കുട്ടിയുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും
  • കുട്ടിക്ക് ആരോഗ്യപരമായി ഗുണം ചെയ്യുന്ന എന്തെങ്കിലും
  • അവനവന്റെ കെല്‍പ്പനുസരിച്ച് സന്തോഷപ്രദമായി ഇടപെടാനുള്ള എന്തെങ്കിലും [ എന്തിന്റെ ചാക്കാണെന്നുപോലും കുട്ടിയോട് പറയുന്നില്ലല്ലോ]
  • നിരന്തരമായ , പരിശീലകന്റെ മേല്‍നോട്ടത്തിലുള്ള ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ അതിന്റെ മികവ് അളക്കാനുള്ള എന്തെങ്കിലും
  • 'കളി' എന്നനിലയില്‍ കുട്ടിയുടെ താല്പ്പര്യങ്ങള്‍ക്ക്, മനോഭാവങ്ങള്‍ക്ക് എന്തെങ്കിലും പരിഗണന [ സമയം, സ്ഥലം ഒന്നും കുട്ടി തീരുമാനിക്കുന്നതാല്ലല്ലോ]
  • രക്ഷിതാവിന്റെ സാന്നിദ്ധ്യം, മുഴുവന്‍ അധ്യാപകരുടെ സാന്നിദ്ധ്യം എന്നിവ
  • കുട്ടിക്ക് തുടര്‍ന്ന് പരിശീലിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന എന്തെങ്കിലും
  • കുട്ടിയുടെ സര്‍വതോമുഖമായ വളര്‍ച്ചയെ സഹായിക്കുന്ന എന്തെങ്കിലും
    സാ/ ചാക്ക് റൈസെന്നും പറഞ്ഞ് നമ്മുടെ കുട്ടികളെ ഇങ്ങനെ ഓടിപ്പിക്കണോ ഇനിയും?


28 September 2012

ദിനാചരണങ്ങളെക്കുറിച്ചുതന്നെ...

ഫേസ്ബുക്കില്‍ കവി ശിവപ്രസാദ് പാലോടിന്റെ ഒരു സ്റ്റാറ്റസ് ഇങ്ങനെ: അല്ഷിമേര്‍സ് ദിനവും  ശ്രീനാരായണ ഗുരുജയന്തിയും  ഒരേദിവസമായത് - മഹാന്മാരുടെ ചിന്തകള്‍ നാം  എത്രവേഗം  മറക്കുന്നു എന്നതിന്റെ സൂചനയായിരിക്കുമോ!
ഫേസ്ബുക്കില്‍ ഒരു ലൈക്കടിച്ച് മാറിയപ്പോള്‍

നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം  നാട് - വൃത്തിയുള്ള നാട് എന്ന പേരില്‍ ഒരു ശുചിത്വ വാരാചരണ......
ഈ സര്‍ക്കുലര്‍ എല്ലാ സ്കൂളിലും  എത്തിയിരിക്കും. [ അടിവര ഞാനിട്ടത്]

ഗാന്ധിജയന്തിയും  ശുചിത്വവാരാചരണവും  തുടങ്ങിയിട്ട് കൊല്ലമേറെയായി. ആ വാരം  മുഴുവന്‍ നമ്മുടെ  കുട്ടികള്‍ വ്യക്തിപരമായി ഏറ്റവും  അശുചികരമായി ഒരു വാരം കൊണ്ടുനടക്കുന്നു. കൂടെ മേല്‍നോട്ടത്തിന്ന് അദ്ധ്യാപകരും. സ്കൂള്‍ ക്ളാസ്‌‌മുറികള്‍, മുറ്റം, തൊടി, മുന്നിലെ റോഡ്, ചന്ത, ആശുപത്രിപരിസരം.... തുടങ്ങിയുള്ള സ്ഥലങ്ങളൊക്കെ വൃത്തിയക്കലാണ്` പരിപാടി. കുട്ടികള്‍ ഉഷാറാണ്`. [ ആ ദിവസങ്ങളില്‍ ക്ളാസ്മുറികളില്‍ നിന്ന് പുറത്തുകടക്കാമല്ലോ]  പക്ഷെ, ഉച്ചയാകുമമ്പോഴേക്കും  കുട്ടികള്‍ പരമാവധി

13 September 2012

തോരാത്ത മഴകള്‍

-->
പത്താം ക്ളാസ് മലയാളം അടിസ്ഥാനപാഠാവലിയിലെ 'തോരാമഴ' [ റഫീക്ക് അഹമ്മദ്] എന്ന കവിതയുടെ ആസ്വാദനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ്

മലയാളത്തിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളാണ്` റഫീക്ക്അഹമ്മദ്. കവി എന്ന നിലയിലും സിനിമാഗാന രചയിതാവ് എന്ന നിലയിലും റഫീക്ക് അഹമ്മദ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 'പാറയില്‍ പണിതത്', സ്വപ്ന വാങ്മൂലം ', ആള്‍മറ', ചീട്ടുകളിക്കാര്‍', ഗ്രാമവൃക്ഷത്തിലെ വവ്വാല്‍', ശിവകമി' എന്നിവ കവിതാസമാഹരങ്ങള്‍. മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇപ്പോഴും മികച്ച കവിതകള്‍ എഴുതുന്നു. ഇന്റെര്‍നെറ്റില്‍ ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്. ആധുനികതയും പാരമ്പര്യവും ഇണക്കിച്ചേര്‍ത്തുള്ള രചനയും ജീവിതവും കവിയെ നമുക്ക് പരിചിതനാക്കുന്നു.

കവിതയുടെ [ സാഹിത്യത്തിന്റെ ] ജീവന്‍ എന്താണ്`? സഹിതമായതാണ്` [കൂടിച്ചേര്‍ന്നത് ]

05 September 2012

സെപ്തംബർ 5

കടമ്പഴിപുറം ബി.ആർ.സി.യിൽ ഹെഡ്മാസ്റ്റർമാരോടൊപ്പം

02 September 2012

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?
[ ആര്‍ട്ടറ്റാക്ക്' എന്ന കഥയുടെ ആസ്വാദനവുമായി - പത്താം  ക്ളാസിലെ മലയാളം  പാഠം  - ബന്ധപ്പെടുത്താവുന്ന ഒരു കുറിപ്പ് ]


എം. മുകുന്ദന്‍ മലയാളത്തിലെ ഏറ്റവും  മികച്ച കഥാകാരന്മാരില്‍ മുമ്പനാണ്`. കഥയിലെ ഓരോ വാക്കും  വരിയും  അത്ര ശ്രദ്ധയോടെ മാത്രമേ അദ്ദേഹം  പ്രയോഗിക്കൂ. കഥാ ശില്‍പ്പം  മികവുറ്റതാക്കാനുള്ള മിടുക്ക് മുകുന്ദന്‍ എപ്പോഴും  കാണിക്കുന്നുണ്ട്.

കലക്ക് നേരേയുണ്ടാകുന്ന ഒരാക്രമണം 
കലാനിരൂപകന്ന് നേരേയുണ്ടാകുന്ന ഒരാക്രമണം

എന്നിങ്ങനെ പ്രധാനമായും  രണ്ടുതരത്തില്‍ ഈ ശീര്‍ഷകം    [ ഉള്ളടക്കവും] വായനക്കാരന്‍ ആസ്വദിക്കുന്നുണ്ട്.
ഹാര്‍ട്ട് അറ്റാക്ക് - ഹൃദയാഘാതം  എന്ന അര്‍ഥത്തില്‍ വായിക്കപ്പെടാന്‍ തന്നെയാണല്ലോ 'ആര്‍ട്ട് അറ്റാക്ക്' എന്ന ശീര്‍ഷകം  വെച്ചിരിക്കുന്നത്. ജീവനു നേരേയുള്ള ആക്രമണമാണ്` ഹൃദയാഘാതം. ആഘാതം  ഏല്പ്പിക്കുന്നത് സ്വയമോ മറ്റുള്ളവരോ ആകാം. സ്വയം  ഏല്പ്പിക്കുന്നതാണ്` ബഹുഭൂരിപക്ഷവും.

20 July 2012

കഥകളിയിലെ അകേരളീയ ഘടകങ്ങള്‍

പത്താം ക്ളാസിലെ മലയാളപഠാവലിയിലെ ' കാലിലാലോലം ചിലമ്പുമായ് ' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് :


ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.

അടുത്തത് മലയാളം പീര്യേഡ് .....................

-->
പൊതുവെ കുട്ടികള്‍ക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്` മലയാളം പീര്യേഡ്. നല്ല മാഷാണെങ്കില്‍ പറയുകയും വേണ്ട. മാതൃഭാഷ എന്ന സവിശേഷത ഇതിലുണ്ട്. കഥ, കവിത, നാടകം... തുടങ്ങിയ പാഠ ഉള്ളടക്കവും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. വീട്ടില്‍ കുട്ടികള്‍ ഏറ്റവും അധികസമയം വായിക്കുന്നതും ഗൃഹപാഠം ചെയ്യുന്നതും 'മലയാളം' തന്നെ. ഏറെ ഭയാശങ്കകളില്ലാതെ പരീക്ഷയെ നേരിടുന്നതും 'മലയാളം'. വിജയവും 'മലയാള' ത്തില്‍ മികച്ച നിലവാരത്തിലും അളവിലും ഉണ്ട്. തുടക്കം തൊട്ടേ ഒരല്പ്പം ശ്രദ്ധിച്ചാല്‍ ' മലയാളം' ക്ളാസ് കുറേകൂടി നിലവാരമുള്ളതാക്കാന്‍ കഴിയും.
ഭാഷാപഠനം ഭാഷാശേഷികളുടെ വികാസം മുന്നില്‍ കണ്ടാണ്` നിര്‍വഹിക്കുന്നത്. ഭാഷ നന്നായി പ്രയോഗിക്കാന്‍ / പ്രയോജനപ്പെടുത്താന്‍ കഴിയുകയാണിത്. ഓരോ ക്ളാസുകളില്‍ നിന്ന് വിജയിച്ചു പോകുമ്പോഴും ഈ വികാസമാണ്` ഉണ്ടാവുന്നത്. വായന, മനസ്സിലാക്കല്‍ , ആസ്വദിക്കല്‍, ചിന്തിക്കല്‍, വിലയിരുത്തല്‍, സര്‍ഗാത്മകമായി പ്രകടിപ്പിക്കല്‍ എന്നിങ്ങനെ നിരവധി അടരുകള്‍ ഭാഷാശേഷിയിലുണ്ട്. ഇതിലൊക്കെയും കൂടുതല്‍ മികവ് നേടാന്‍ വേണ്ട അനുഭവങ്ങള്‍ - ഭാഷാനുഭവങ്ങളിലൂടെ കുട്ടി സഞ്ചരിക്കുന്നു. കുട്ടിക്ക് അധിക മികവ് നല്കാന്‍ ത്രാണിയുള്ള ഭാഷാപ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ തയാറാക്കുകയും ചെയ്യുന്നു. പാഠങ്ങളിലെ ഉള്ളടക്കം ആസ്പദമാക്കിയാണ്` പ്രാഥമികമായും മേല്‍പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്.

07 July 2012

'കാലിലാലോലം ചിലമ്പുമായ് '

-->
കേരളപാഠാവലി മലയാളം [ 10]
യൂണിറ്റ് 1 പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം

'കാലിലാലോലം ചിലമ്പുമായ് ' എന്ന ഒന്നാം യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തീര്‍ന്നുകാണും. പാഠപുസ്തകത്തിലും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലുമായി [ സ്കൂള്‍ എസ്.ആര്‍.ജി യില്‍ ചിട്ടപ്പെടുത്തിയത് ] ഈ യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വിശദമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെയ്തവ ഒന്നു പരിശോധിക്കുമല്ലോ.
പ്രമേയം : കലയും സംസ്കാരവും
ആശയങ്ങള്‍ / ധാരണകള്‍
പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍
  • കാലദേശങ്ങള്‍ക്കനുസരിച്ച് കലാഭിരുചിയിലും മാറ്റം വരുന്നു.
  • നമ്മുടെ സാഹിത്യത്തിന്റെ നല്ലൊരു പങ്ക് കലകള്‍ക്കുവേണ്ടി ഉണ്ടായവയാണ്`.
  • കലകള്‍ ജനസമൂഹത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • മാറുന്ന ജീവിതാവസ്ഥകള്‍ക്കനുസരിച്ച് കലകളുടെ ഉള്ളടക്കത്തിലും അവതരണരീതിയിലും മാറ്റം വരും .
  • സന്ദര്‍ഭത്തിന്` ഗൗരവവും പ്രൗഢിയും ചടുലതയും കൈവരുത്താന്‍ പദങ്ങളുടെ വിന്യാസക്രമം സഹായകമാവുന്നു.
  • ധ്വന്യാത്മകമായ രചനകള്‍ കൂടുതല്‍ ആകര്‍ഷകമാണ്`.
  • ഭാഷാവൃത്തങ്ങള്‍ക്കും സംസ്കൃതവൃത്തങ്ങള്‍ക്കും അവയുടേതായ പൊതുസവിശേഷതകളുണ്ട്.


  • ക്ളാസിക്ക് കലാരൂപങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യല്‍.
  • കലകളുടെ ചരിത്രപരിണാമവും രംഗാവതരണവും വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ആധികാരിക സ്രോതസ്സുകളില്‍നിന്നും വിവരശേഖരണം നടത്തുകയും നേരിട്ട് നിരീക്ഷിക്കുകയും ചെയ്യല്‍ .
  • കലകളോടൂള്ള മാറിവരുന്ന മനോഭാവം ആവിഷ്കരിച്ചിട്ടുള്ള രചനകള്‍ ആസ്വദിക്കല്‍.
  • കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ .
  • കഥ, കവിത എന്നിവ നാടകരൂപത്തിലാക്കി രംഗത്തവതരിപ്പിക്കുന്നു.
  • കലാചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിരൂപണങ്ങള്‍ തയ്യാറാക്കലും.

[ അവലംബം: അദ്ധ്യാപക സഹായി : മലയാളം. ]

യൂണിറ്റ് പ്രവേശകം: അയ്യപ്പപ്പണിക്കരുടെ കവിത

05 July 2012

കഥകളിയിലെ ആഹാര്യം


'ചെറുതായില്ല ചെറുപ്പം ' എന്ന പാഠം [ പത്താം ക്ളാസ്- കേരളപാഠാവലി- യൂണിറ്റ് 1 ] കേരളത്തിലെ ദൃശ്യകലകള്‍, ആട്ടക്കഥ... എന്നിവയില്‍ കൂടി ഊന്നിക്കൊണ്ടുള്ളതാണ്`. കഥകളി നമ്മുടെ സ്വന്തമായ വിശ്വപ്രസിദ്ധ കലാരൂപമാകുന്നു. അതുകൊണ്ടുതന്നെ ക്ളാസില്‍ കഥകളിയിലെ ആഹാര്യരീതിയും പാഠഭാഗത്തെ ചിത്രവും താരതമ്യം ചെയ്യുമെന്നത് സ്വാഭാവികം.

കഥകളിയിലെ വേഷം :
നാട്യധര്‍മ്മിക്കനുസൃതമായ ആഹാര്യമാണ്` കഥകളിക്ക് പ്രയോജനപ്പെടുത്തുന്നത്. പാത്രസ്വഭാവം, ഭാവപ്രകടനത്തിന്നനുയോജ്യം, അലൗകികത എന്നീ അംശങ്ങള്‍ ഉള്‍ച്ചേരുന്നതാണ്` കഥകളി വേഷം.കഥകളിയില്‍ വരുന്ന നൂറുകണക്കിന്ന് കഥാപാത്രങ്ങളെ പച്ച, കത്തി, താടി , മിനുക്ക് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. വിഭജനം ഇങ്ങനെയാണെങ്കിലും ഓരോ വേഷങ്ങള്‍ക്കും [ കഥാപാത്രങ്ങള്‍ക്കും ] ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട്.
വേഷം
പ്രധാന കഥാപാത്രങ്ങള്‍
പച്ച
ശ്രീകൃഷ്ണന്‍, ബലരാമന്‍, രാമലക്ഷമണന്‍മാര്‍, കുശലവന്‍മാര്‍, അര്‍ജുനന്‍, നളന്‍, വസുദേവര്‍, ജയന്തന്‍, ദേവേന്ദ്രന്‍, വൈശ്രവണന്‍, രുഗ്മാംഗദന്‍, കര്‍ണ്ണന്‍.... [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
കത്തി
രാവണന്‍, കീചകന്‍, ശിശുപാലന്‍, ദുര്യോധനന്‍,നരകാസുരന്‍.....
താടി
ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, നരസിംഹം, ഹനുമാന്‍, കലി, സുദര്‍ശനം,കാട്ടാളന്‍, കിരാതന്‍, സിംഹിക, നക്രതുണ്ഡി,നന്ദികേശ്വരന്‍, ........ [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
മിനുക്ക്
സ്ത്രീവേഷങ്ങള്‍, മഹര്‍ഷിമാര്‍, ദൂതന്‍, ഭീരു, ആശാരി, മണ്ണാന്‍, മല്ലന്‍, ചണ്ഡാളന്‍, ..... [നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]]

ആഹാര്യം : നിര്‍വഹണം

കഥകളി അരങ്ങില്‍ ആരംഭിക്കുന്നതിന്ന് 3-4 മണിക്കൂര്‍ മുമ്പേ വേഷം ഒരുങ്ങാന്‍ തുടങ്ങണം. വേഷം ഒരുങ്ങുന്നത് അണിയറയിലാണ്`. മുഖത്തെഴുത്തിന്നുള്ള സാമഗ്രികള്‍, ഉടുത്തുകെട്ടിന്നുള്ള വസ്ത്രവകകള്‍, കേശാലങ്കാരങ്ങള്‍, കിരീടങ്ങള്‍ എന്നിവയൊക്കെ അണിയറയില്‍ ഒരുക്കിവെച്ചിരിക്കും.

വേഷം ഒരുങ്ങുന്നത് ആദ്യഘട്ടത്തില്‍ നടന്‍ സ്വയം തന്നെയാണ്`. അണിയറയില്‍ വിരിച്ചിട്ട പായില്‍ , നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നാണ്` ഒരുക്കം തുടങ്ങുക. ഒരുക്കം മുഴുവനായും വളരെ ഭക്ത്യാദരപൂര്‍വം ആയിരിക്കും നിര്‍വഹിക്കുക.നടന്റെ മനസ്സില്‍ നിറഞ്ഞ പ്രാര്‍ഥന ഉണ്ടാവും. നെറ്റിയില്‍ മനയോലകൊണ്ട് ഗോപി വരച്ച് കണ്ണും പുരികവും മഷികൊണ്ടെഴുതി കവിളില്‍ അരികിട്ട് മനയോലതേച്ച് ചുണ്ട് ചുവപ്പിച്ച് ചുട്ടിക്ക് തയ്യാറാകും.
ചുട്ടി ചെയ്യുന്നത് സ്വയം അല്ല. അതിന്ന് വൈദഗ്ദ്ധ്യമുള്ള ചുട്ടിക്കാരന്‍ ഉണ്ടാവും. കവിളില്‍ അരികിട്ടതില്‍ കണക്കൊപ്പിച്ച് അരിമാവുകൊണ്ട് ചുട്ടി ചെയ്യും. പണ്ടുകാലത്ത് ചുട്ടി മുഴുവന്‍ അരിമാവുകൊണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്കാരങ്ങളുടെ ഭാഗമായി കട്ടിക്കടലാസ് കൊണ്ട് മനോഹരമായ ചുട്ടി പിടിപ്പിക്കും.ഇതിന്ന് ഒന്നര- രണ്ടു മണിക്കൂര്‍ സമയമെടുക്കും. [ കത്തി താടി വേഷങ്ങള്‍ക്ക് മൂക്കത്ത് കെടേശം വെക്കും ] ചുട്ടികഴിഞ്ഞാല്‍ മുഖത്തേപ്പുകള്‍ ഒന്നുകൂടി മിനുക്കി കണ്ണില്‍ ചുണ്ടപ്പൂവിടും.
ഇനിയാണ്` ഉടുത്തുകെട്ട് . കാലില്‍ തണ്ടപ്പതപ്പ്, കച്ചമണി എന്നിവ കെട്ടി അടിയുടുപ്പുകള്‍ ധരിക്കും. അരക്കുചുറ്റും കച്ച കെട്ടി [ ഏകദേശം 5 മീറ്റര്‍] ഉള്ളുവാലും പുറംവാലും ധരിക്കും. പിന്നെ അതിനുമുകളില്‍ പാവാടഞൊറിഞ്ഞ് ചേര്‍ത്ത് ഉറപ്പിക്കും. തുടര്‍ന്ന് പട്ടുവാല്‍ കെട്ടും. പാവാടക്ക് മുന്നില്‍ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവെപ്പ് വെക്കും. ഇതെല്ലാം കച്ചകൊണ്ടാണ്` മുറുക്കുന്നത്. ഇത്രയുമായാല്‍ 'ഉടുത്തുകെട്ട്' കഴിഞ്ഞു. കഥാപാത്രം, തലയില്‍ വെക്കുന്ന കിരീടം എന്നിവയുടെ ഗാംഭീര്യം എന്നിവക്കനുസരിച്ച് ഉടുത്തുകെട്ടിന്ന് വലിപ്പം നിശ്ചയിക്കും. പച്ചക്ക് ഒരല്പ്പം ചെറുതും ചുകന്ന താടിക്ക് വളരെ വലുതുമായ ഉടുത്തുകെട്ട് ആയിരിക്കും ഒരുക്കുക.

ഉടുത്തുകെട്ട് കഴിഞ്ഞാല്‍ കുപ്പായം വള ഹസ്തകടകം എന്നിവ ധരിക്കും. ഭുജത്തില്‍ തോള്‍പ്പൂട്ട് , പരുത്തിക്കായ് മണി എന്നിവ കെട്ടും. കഴുത്തില്‍ കൊരലാരം, കഴുത്തുനാട, കഴുത്താരം, എന്നിവയും ചെവിയില്‍ തോട, ചെവിപ്പൂവ്, നെറ്റിയില്‍ നെറ്റിനാട എന്നിവയും പിന്നീടണിയും. തലമുടി കെട്ടി ഭക്ത്യാദരപൂര്‍വം കിരീടം അണിയും. തുടര്‍ന്ന് ഉത്തരീയങ്ങള്‍, നഖങ്ങള്‍ എന്നിവ ധരിക്കും. ഇത്രയുമായാല്‍ വേഷം ഒരുങ്ങി എന്നു പറയാം. നടന്‍ കഥാപാത്രമായി മാറുകയായിരുന്നു ഇതുവരെ. മികച്ച നടന്‍മാരൊക്കെ ഏതുപ്രായത്തിലും ഇത്രയും വേഷവിധാനങ്ങളോടെ 2-3 മണിക്കൂര്‍ അരങ്ങില്‍ കളിച്ചാലും ഈ ഉടുത്തുകെട്ടിനോ ചുട്ടിക്കോ കിരീടത്തിനോ ഒരു ഉലച്ചില്‍ പോലും സംഭവിക്കില്ല.

പാഠചിത്രം

ഇത്രയും വിശദമായ വേഷവിധാനങ്ങളെ കുറിച്ച് അറിയുമ്പോഴാണ്` പാഠത്തിലെ ചിത്രം നമ്മുടെ മുന്നില്‍ കാണുന്നത്. [ ഹംസത്തിന്റേയും ദമയന്തിയുടേയും ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തത് കൂടെ ചേര്‍ക്കുന്നു.കടപ്പാട് സൂചിപ്പിക്കുന്നു. ]




ഇന്ത്യന്‍ ചിത്രകാരന്മാരമ്മാര്‍ക്കെല്ലാം പ്രിയപ്പെട്ട വിഷയമായിരുന്നു ' ഹംസവും ദമയന്തിയും' . രാജാ രവിവര്‍മ്മയുടെ ദമയന്തി വളരെ പ്രസിദ്ധവുമാണ്`.


ആയതുകൊണ്ട്:



പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സദൃശമായ ചിത്രങ്ങള്‍ കണ്ടെത്താന്‍ നോക്കണം. കഥകളിയിലെ പ്രസിദ്ധമായ ഹംസ ദമയന്തി ചിത്രങ്ങള്‍ ശേഖരിക്കണം. കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുടെ ദമയന്തി വേഷങ്ങളും കുറിച്ചി കുഞ്ഞന്‍ പിള്ള, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങിയവരുടെ ഹംസം വേഷങ്ങളും [ ചിത്രങ്ങളും വീഡിയോയും] കാണണം.

അപ്പോഴാണ്` പാഠപുസ്തകത്തിലെ ദമയന്തിയും ഹംസവും ചിത്രം അതിനപ്പുറത്തേക്കുള്ള ആസ്വാദനത്തിന്റെ തലങ്ങളിലേക്കുയരുക. അപ്പോഴാണ്`
'മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ ?
വിധുമണ്ഡലമിറങ്ങി കഷിതിയിലേ പോരികയോ?
തുടങ്ങിയ കാവ്യഭാഷക്ക് അര്‍ഥം കിട്ടൂ. അലൗകികമായ ഒരന്തരീക്ഷവും കഥാപാത്ര സാന്നിദ്ധ്യവും ഒക്കെ ഒത്തുചേര്‍ന്നാലേ കഥകളിപോലുള്ള ഒരു കല അനുഭവവേദ്യമാകയുള്ളൂ.

03 July 2012

ക്ളബ്ബുകളുടെ തുടര്‍ച്ചകള്‍


ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, .ടി, ഗണിതം [ ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.
സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...
എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...
എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [ സ്കൂളുകളിലെ ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...