09 August 2011

‘കൂതാശപ്പാന’യിലെ ഭാഷ



(അതിനു മുൻപ് അർണോസ് പാതിരിയെ കുറിച്ചുള്ള ചില വിവരങ്ങൾ നോക്കൂ:)
പുത്തൻ പാനയും ഭാഷയും
മിശിഹാടെ പാന  എന്നും രക്ഷാചരിത കീർത്തനം എന്നു പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി അർണോസ് പാതിരി രചിച്ചതാണ്‌.മലയാളത്തിൽ വളരെ പ്രസിദ്ധമായ ഒരു കൃതിയാണിത്. അമ്പതുനോമ്പു കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഭക്ത്യാദരപൂർവമാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്.
1750 നോടടുത്ത കാലത്താണ് അർണോസ് പാതിരി ഈ കൃതി രചിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ഭാഷ:
·         ആ കാലത്തുണ്ടായിരുന്ന തനി മലയാളം എന്നു പറയാവുന്ന കാവ്യഭാഷയാണിതിൽ കാണുന്നത്
·         സാധാരണക്കാരന്ന് മനസ്സിലാവാനായി നാടൻ പദങ്ങളും ശൈലികളും നിറയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്
·         250-260 വർഷം മുൻപ് മലയാളകവിതയിൽ ഉപയോഗിച്ചിരുന്ന ഭാഷയാണെങ്കിലും അതിലെ ഉള്ളടക്ക- യേശുചരിതം- ത്തിലെ സവിശേഷതകൊണ്ട് ഒരു തരം അപരിചിതത്വം ഉണ്ടായിട്ടുണ്ട്.അത് പ്രധാനമായും നാമരൂപങ്ങൾ, ചടങ്ങുകൾ, എന്നിവയിലെ അപരിചിതത്വം മാത്രമാണ്.‘കൂതാശതന്നെ ഒരു ചടങ്ങാണ്.
രണ്ടു കാലഘട്ടങ്ങളിലെ ഭാഷയിലെ മാറ്റം വിശകലനം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണു:
·         ക്രിയാപദങ്ങൾ (നാമപദങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ല എന്നു പറയാം)
·         ശൈലികളിലെ സവിശേഷതകൾ
·         വ്യാകരണപരമായ സവിശേഷതകൾ
·         സാംസ്കാരികാന്തരീക്ഷം

പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ഭാഗം പരിശോധിച്ചാൽ

ക്രിയാപദങ്ങൾ സംബന്ധിച്ച്:
തേറിനാൻഎന്ന പദത്തിലെതേറുകഎന്ന ക്രിയ മാത്രമാണ് പഴയ പദമായി (ഇന്ന് സംഭാഷണത്തിൽ അത്ര സാധാരണമല്ലാത്ത) ഉള്ളത്. ബാക്കി ക്രിയാപദങ്ങളൊക്കെ ഇന്നും സർവസാധാരണമായി പ്രയോഗത്തിലുണ്ട്.
ശൈലികൾ സംബന്ധിച്ച്
ഭ്രമിച്ച് വിറയ്ക്കുകദൈവികംദൈവന്യായംവമ്പുമോഹിക്കുകഎന്നിവയെ ശൈലികളായി നമുക്ക് കണക്കാക്കാം. ഇതിൽ ഭ്രമിച്ച് വിറയ്ക്കുക എന്നൊരു ശൈലി- പ്രയോഗം ഇന്ന് എവിടെയും പൊതുവേ കാണാറില്ല എന്നു തോന്നുന്നു. ഒരു പക്ഷെ, പഴയ കൃതികളിലും ഈ ഒരു പ്രയോഗം കണ്ടിട്ടില്ല. സംസ്കൃതം പഠിച്ച പാതിരിയുടെ തനതായ ഒരു സൃഷ്ടി എന്ന നിലയിലാവും ഇതു മനസ്സിലാക്കൻ സുഖം.
മറ്റു ശൈലികളൊക്കെ ഇന്നും നമ്മുടെ ഭാഷയിൽ സജിവമായുണ്ട്.

വ്യാകരണം സംബന്ധിച്ച്
1.    തേറിനാൻ തോട്ടു നോക്കാം. തേറി എന്ന ക്രിയയുംആൻപുരുഷപ്രത്യയവും ആകുന്നു. തമിഴിൽ പുരുഷപ്രത്യയം ചേർക്കുന്ന രീതിയുണ്ട്. മലയാളത്തിൽ ഇല്ല. മലയാളികൾഅവൻ തേറിഎന്നേ പറയൂ. തേറുക= മനസ്സിലാക്കുക, വിചാരിക്കുക എന്നാണല്ലോ. തമിഴിൽതേറിനാൻഎന്നു തന്നെ വേണം. ആല്ലെങ്കിൽ വ്യാകരണപ്പിശക് ഉണ്ടാകും.‘പിഴച്ചെന്നവൻ’, എന്നതും ഇതുപോലെ മനസ്സിലാക്കാം.എന്നാൽ ഈ രീതി സ്ഥിരമായി കവി ഉപയോഗിക്കുന്നും ഇല്ല. പുരുഷപ്രത്യയം ചേർക്കുന്ന രീതി നിർബന്ധമായിരുന്നു അന്ന് എങ്കിൽ മറ്റു ക്രിയാ പദങ്ങളിലുംവിറച്ചു, ഭ്രമിച്ചു, കേട്ടപ്പോൾ.തുടങ്ങിയവയിലുംആൻ, അൾഎന്നിവ കാണുമായിരുന്നു. 
2.    ഇതു സാധാരണ സംഭാഷണ-ഗദ്യഭാഷയിലെ കാര്യമാണ്. കവിതയിൽതേറിനാൻഎന്ന് ഇപ്പൊഴും പ്രയോഗിക്കും. പുരുഷപ്രത്യംആൻ, അൾചേർത്ത പ്രയോഗങ്ങൾ ആധുനിക മലയാള കാവ്യഭാഷയിൽ നിലവിലുണ്ട് എന്നും നാം അറിയണം.‘ഇത്രയും പറഞ്ഞവൻ നടന്നാൻഎന്നോ പിന്നെ പരുഷം പറഞ്ഞാൾഎന്നൊ കവിതയിൽ പ്രയോഗിക്കുന്നതു പഴഞ്ചനല്ല.
3.    ദൈവകൽപ്പനാനാദങ്ങൾഎന്ന രീതിയിൽ പദങ്ങൾ സമാസിക്കുന്നത് ഇന്ന് പതിവില്ല. ‘പുക്കുടനാദവും’, പത്രവസ്ത്രംസുതാപം’, തുടങ്ങിയ സമാസരൂപങ്ങൾ കവിതയിൽ സുഖം നൽകുന്നവയല്ല എന്നു തോന്നുന്നു. (‘പാമ്പുമാനുഷരെഎന്നത് അച്ചടിയിലെ പ്രശ്നമാണ്. ‘പാമ്പ്കഴിഞ്ഞ് ഒരു സ്പേസ് വിടതെമാനുഷരെഅടിച്ചതിലെ പിശക്. )സംഭാഷണ- ഗദ്യ രൂപങ്ങളിലും കവിതയിലും ഇതു തന്നെ സ്ഥിതി.

സാംസ്കാരികാന്തരീക്ഷം സംബന്ധിച്ച്
ഭാഷയിലെ സുപ്രധാനമായ ഒരു ഘടകം തന്നെയാണ് സംസ്കാരം. ഒരു സംസ്കാരത്തെ മനസിലാക്കൻ ഏറ്റവും ലളിതമായ മാർഗ്ഗം ആ ഭാഷയെ മനസ്സിലാക്കുക എന്നതാണ്. മതപ്രവർത്തനങ്ങൾക്കായി കേരളത്തിൽ വന്ന് ഇവിടത്തെ ഭാഷ പഠിച്ച്, അതിൽ സുപ്രധാനങ്ങളായ കൃതികൾ രചിച്ച് ഭാഷയെ സമ്പുഷ്ടമാക്കിയ ഇവരുടെ ഭാഷയെപാതിരിമലയാളംഎന്നാണ് വിളിച്ചത്. ‘പാതിരിമലയാളംഎന്ന വിളിതന്നെ ഭാഷയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നതും ശരിമലയാളമല്ലെന്ന് സൂചന തരുന്നതുമാണ്. പാതിരിമലയാളത്തിന്റെ ഉപയോഗം മതപ്രചരണവും ഉപയോക്താക്കൾ വിദേശീയരുമായിരുന്നു. സ്വന്തംഭാഷയെന്നതിനേക്കാൾപഠിച്ചഭാഷയുടെ പ്രയോഗക്കാർ എന്ന രീതിയിൽ സ്വാഭാവികമായുള്ള പരിമിതികൾ  പാതിരിമലയാളക്കാർക്കുണ്ടായിരുന്നു. ഭാഷയുടെ ആത്മാവ് സംസ്കാരമാവുമ്പോൾ അന്യ സംസ്കാരക്കാർക്ക് ഭാഷ അനായാസമാവില്ലല്ലോ.

അവലംബം: വിക്കി മലയാളം, നവകേരളശിൽപ്പികൾ-അർണോസുപാതിരി: പ്രൊ. മാത്യു ഉലകംതറ

No comments: