26 May 2011

പഠിക്കാൻ തുടങ്ങുക

1.

ഭാഷാപഠനം ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു

ഭാഷ വ്യവഹാരത്തിന്നുള്ളതാണ്
കത്ത്, നോട്ടീസ്, ഉപന്യാസം തുടങ്ങിയ ദൈനംദിന വ്യവഹാരങ്ങൾ ഉണ്ട്
വായന, ആസ്വാദനം, പഠനം തുടങ്ങിയ സാംസ്കാരിക വ്യവഹാരങ്ങളും ഉണ്ട്
ക്ലാസ്മുറിയിൽ ഇതിന്നുള്ള പ്രവർത്തനങ്ങൾ ഉണ്ട്
പാഠപുസ്തകം ഇതിന്നുള്ള ഒരു ഉപകരണം ആകുന്നു
പാഠപുസ്തകം പാഠങ്ങൾ ഉള്ളത്
പാഠങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ
പാഠങ്ങൾ കഥ, കവിത, ഉപന്യാസം,നാടകം തുടങ്ങിയ ഭാഷാ വ്യവഹാരരൂപങ്ങളിൽ ആണ്
പാഠങ്ങൾ പഠിക്കുക എന്നാൽ
1.    വ്യവഹാര ശേഷി കൈവരുത്തുക
2.    സാഹിത്യാസ്വാദനം
3.    സ്വയം സൃഷ്ടി ചെയ്യാനാവുക
4.    ഭാഷാശാസ്ത്രം , ഭാഷാ ചരിത്രം എന്നിവയുടെ പഠനം
5.    സാംസ്കാരിക (സമൂഹം, ജീവിതം) പഠനം
6.    മികച്ച ജീവിതം കൈവരിക്കാനാവുക
ഓരോ പാഠത്തെ സംബന്ധിച്ചും ഈയൊരു വിശകലനം അവശ്യം
പ്രവർത്തനങ്ങളിലൂടെ പഠനം
1.    വ്യക്തിപരം
2.    കൂട്ടയ പ്രവർത്തനം
3.    സഹായം നേടിക്കൊണ്ടുള്ള പ്രവർത്തനം (അധ്യാപിക, കൂട്ടുകാർ,സമൂഹം)
 
ഭാ2. ഭാഷയിലെ വ്യവഹാരരൂപങ്ങൾ


നമ്പ്ര്
ഇനം
രൂപങ്ങൾ
1
കുറിപ്പ്
ആസ്വാദനം, ഔചിത്യം, സവിശേഷത, കാവ്യസങ്കൽപ്പം, വായന, ആശയം , അനുഭവം, സന്ദേശം, ജീവചരിത്രം, താരതമ്യം, അന്വേഷണം, പ്രയോഗവിശേഷം, കാവ്യബിംബം, സ്വാരസ്യം, ചൊല്ലുകൾ, വ്യാഖ്യാനം, ആമുഖം, സ്വമതം, ഓർമ്മ, ഡയറി, വാങ്ങ്മയചിത്രം, അലംകാരഭംഗി, സൂചിതകഥ, പൊരുൾ, വരികൾ വ്യാഖ്യാനം, സംഗ്രഹം, ശൈലീഭംഗി, അബുസ്മരണം, ജീവിതവീക്ഷണം,.
2
ഉപന്യാസം
പ്രബന്ധം, ശാസ്ത്രലേഖനം, നിരൂപണം
3
പ്രഭാഷണം
ആമുഖം, സ്വാഗതം, പരിചയം, അനുസ്മരണം,
4
പട്ടിക
പട്ടിക, ഗ്രാഫ്, ഡയഗ്രം
5
ഫോറം
അംഗത്വം, അപേക്ഷ
6
അഭിമുഖം
വ്യക്തികളുമായി, അഭിമുഖം റിപ്പോർട്ട്, ചോദ്യങ്ങൾ, ഉത്തരങ്ങൾ
7
കത്ത്
വ്യക്തി, ഔദ്യോഗികം, മാധ്യമം,
8
പത്രറിപ്പോർട്ട്
റിപ്പോർട്ട്
9
വാർത്ത
വാർത്ത, വിശകലനം
10
മുഖപ്രസംഗം
മാധ്യമം, ചുമർപത്രം, ക്ലാസ്മാസിക, പുസ്തകം അവതാരിക
11
എഡിറ്റ്
ചിൻഹനനം, ഖണ്ഡികാകരണം, ഭാഷാഭംഗി
12
പരസ്യം
പോസ്റ്റർ, സന്ദേശവാക്യം, പരസ്യവാചകം, മുദ്രാവാക്യം
13
ശീർഷകം
ശീർഷകം നൽകുക, മാറ്റുക, ഔചിത്യം കണ്ടെത്തുക
14
ബയോഡാറ്റ
വ്യക്തികൾ, ബയോഡാറ്റാ വിശകലനം
15
കാര്യപരിപാടി
വിവിധ യോഗങ്ങൾ/ മീറ്റിങ്ങുകൾ
16
നോട്ട്സ്
അറിയിപ്പ്, പ്രചാരണം, ബോധവത്ക്കരണം
17
പുസ്തകം
മുഞ്ചട്ട, പിഞ്ചട്ട, അവതാരിക
18
എസ്.എം.എസ്
മൊബൈൽ, റ്റ്വിറ്റർ,മറ്റു സോഷ്യൽനെറ്റ്വർക്കുകൾ
19
-മെയിൽ

20
കമന്റ്

21
ശിലാലേഖനം

22
-ലേഖനം
ബ്ലോഗ്, വിക്കി, മാധ്യമങ്ങൾ
23
സ്ലൈഡ്
പ്രസന്റേഷൻ.
24
സർഗ്ഗത്മകം
കഥ, കവിത,നോവൽ, നാടകം,ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,പഠനം, ………

 2

25 May 2011

ആഹാരത്തിന്റെ ഉള്ളടക്കങ്ങൾ

(Published in Mathsblog on 26-05-11)

(പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറുംഎന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ കുറിക്കുന്നു. )

ഉപദംശപദേ തിഷ്ഠൻ
പുരാ യം ശിഗ്രുപല്ലവ:
ഇദാനീ മോദനസ്യാപി
ധുരമുദ്വോഢുമീഹതേ.

യം ശിഗ്രുപല്ലവ പുരാ ഉപദംശപദേ തിഷ്ഠൻ ! ഇദാനീം ഓദനസ്യാ ധുരം ഉദ്വോഢും അപി ഈഹതേ!
യം=യാതൊരു
ശിഗ്രുപല്ലവ:= മുരിങ്ങയില
പുരാ= പണ്ട്
ഉപദംശപദേ= ഉപദംശത്തിന്റെ (തൊട്ടുകൂട്ടാനുള്ളത്)സ്ഥാനത്ത്
തിഷ്ഠൻ= ഇരുന്നു (ന്നിരുന്നു)
ഇദാനീം= ഇപ്പോൾ
ഓദനസ്യാ= ചോറിന്റെ (മേൽ)
ധുരം= നുകം (വെച്ച്)
ഉദ്വോഢും= കയറുന്നു (കയറാൻ)
അപി ഈഹതേ= പരിശ്രമിക്കുന്നു(?)

സന്ദർഭം-കഥ:

07 May 2011

അധ്യാപകപരിശീലനത്തിന്നൊരുങ്ങുമ്പോൾ-1


തികഞ്ഞ പ്രൊഫഷണലുകളാവുക!

പുതിയ പാഠപുസ്തകങ്ങളും പുതുവർഷത്തേക്കുള്ള അധ്യാപക പരിശീലനവും തുടങ്ങുകയായി. ദീർഘമായ പരിശീലനങ്ങളും ക്ലസ്റ്ററുകളും എല്ലാം തന്നെ അധ്യാപകരെ ക്ലാസ്‌മുറിയിൽ മികച്ച പ്രവർത്തകരാക്കാൻ തന്നെയാണ്. പരിശീലനങ്ങളിലൂടെ തികഞ്ഞ പ്രൊഫഷണലുകളാകാൻ എല്ലാവർക്കും കഴിയേണ്ടതുണ്ട്. ആർക്കും എന്തും ‘പഠിപ്പിക്കാം’ എന്ന പൊതു ബോധം തിരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം ഈ അഭ്യാസങ്ങളിലൂടെ.
·         അധ്യാപകന്റെ സ്ഥാനം (സമൂഹത്തിലും സ്കൂളിലും) കൃത്യമായി നിശ്ചയിക്കണം
·         മികച്ച പരിശീലനം മികച്ച അധ്യാപകനെ രൂപപ്പെടുത്തുന്നു
·         കരിക്കുലം, സിലബസ്, പാഠപുസ്തകം എന്നിവയിൽ ആഴത്തിലുള്ള അറിവ് ഉണ്ടാക്കിയെടുക്കണം
·         ബോധന ശാസ്ത്രം, ബോധന രീതികൾ, തന്ത്രങ്ങൾ എന്നിവയിൽ ആധികാരികമായ നൈപുണികൾ നേടണം
·         ബോധനം, മൂല്യനിർണ്ണയനം, ദിശാനിർണ്ണയം, പരിഹാരബോധനം എന്നിവയിൽ കൃത്യത കൈവരിക്കണം
·         പാഠ്യവസ്തു സൂക്ഷ്മമായി വിശകലനം ചെയ്യാനും ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഉയർന്ന കഴിവ് നേടണം
·         ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിക്കാനും പ്രവർത്തനങ്ങൾ നലകാനും വേണ്ട കെൽ‌പ്പ് ഉണ്ടാവണം
·         പാഠ്യവസ്തു, കരിക്കുലം ആവശ്യപ്പെടുന്നആഴത്തിലും പരപ്പിലും വിദ്യാർഥിയിലെത്താൻ വേണ്ട പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം ഉണ്ടാക്കിയെടുക്കണം
·         സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നിവയിൽ പ്രഗത്ഭമായ എഞ്ചിനീയറിങ്ങ് ചെയ്യാനാവണം
·          പഠനത്തിലേക്ക് കുട്ടിയെ നയിക്കാനുള്ള കൃത്യത ഓരോ വാക്കിലും പ്രവൃത്തിയിലും ആവിഷ്കരിക്കണം
·         ഉൽ‌പ്പന്നങ്ങളുടെ മൂല്യനിർണ്ണയം സംബന്ധിച്ച് കണിശത ഉണ്ടാക്കാൻ കഴിയണം
·         സ്വയം പഠിക്കാനും അധ്യാപനത്തിൽ മികവ് പുലർത്താനും വേണ്ട ഉൾപ്രേരണ സൃഷ്ടിക്കണം
·         തന്റെ മേഖലയിൽ തന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ ഒരിക്കലും സാഹചര്യമുണ്ടാക്കരുത്
·         തന്റെ സ്ഥാപനത്തിൽ തന്റെ അനിവാര്യത കുട്ടികളുടെ / രക്ഷിതാക്കളുടെപിൻബലത്തിലാവണം നിർണ്ണയിക്കേണ്ടത്
·         ജനാധിപത്യസംസ്കാരം ഉടനീളം നിലനിർത്തണം