27 March 2011

അവധിക്കാലം-പഠനകാലം


അടുത്ത വിദ്യാഭ്യാസവർഷപ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാനായി ഞങ്ങൾ സ്കൂളിൽ കൂടിയിരുന്നപ്പോൾ ഏറ്റവും ആദ്യം ആലോചിച്ചത് അവധിക്കാലം എങ്ങനെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു. വെക്കേഷൻ ക്ലാസും സ്പെഷൽ ക്ലാസും ഒന്നും അല്ലേഅല്ല. പിന്നെന്ത് എന്നായിരുന്നു ആലോചന.
.
വെക്കേഷൻ കാലം കുട്ടിക്ക് പൂർണ്ണമായി സ്വയം ചെലവാക്കാൻ അധികാരപ്പെട്ട കാലം തന്നെ. മധ്യവേനലവധി എന്ന സങ്കൽ‌പ്പം സ്കൂൾകുട്ടിക്കു മാത്രമുള്ളതാണ്. കുട്ടികൾക്ക് മധ്യവേനലവധിയുള്ളതുകൊണ്ട്  രക്ഷിതാക്കൾക്കും അതു പ്രയോജനപ്പെടുത്താനാവുന്നു എന്നു മാത്രം.യാത്രകൾ, കളികൾ, ആഘോഷങ്ങൾ, വിനോദങ്ങൾ എന്നിവയാൽ വേനലറിയാതെ കടന്നുപോകുന്നു. കേവലം കാലാവസ്ഥയിലൂടെയുള്ള

26 March 2011

സാന്ത്വനമായി ജീവശാസ്ത്രം


ചോയ്സൊന്നും ഇല്ലാതെ പതിനെട്ട് ചോദ്യങ്ങളും 40 സ്കോറുമായി ഒന്നരമണിക്കൂർ ജീവശാസ്ത്രപരീക്ഷ വലിയ പരിക്കേൽ‌പ്പിക്കതെയും മികവാർന്നവർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കിയും ഉയർന്ന സ്കോർലഭിക്കാൻ പാകത്തിലും നന്നായി നടന്നു. പരീക്ഷകൾ തിർന്ന സന്തോഷത്തിൽ കുട്ടികൾ ഉതസാഹത്തിമിർപ്പിലും.
മിക്കവാറും എല്ലാ ചോദ്യങ്ങളും ഘട്ടം ഘട്ടമായി ഉയർന്ന നിലവാരത്തിൽ പ്രവർത്തങ്ങൾ ഒരുക്കി. എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുതന്നെ ഇത് സാധ്യമാക്കിയെന്നത് പ്രശംസനീയമാണ്. എന്നാൽ ചോദ്യങ്ങൾ പൊതുവെ എല്ലാം തന്നെ വളരെ സാമ്പ്രദായികമായ രീതിയിൽ ഉത്തരമെഴുതാനുള്ള നേരിട്ടുള്ള ചോദ്യങ്ങളായി എന്ന പോരായ്മ

24 March 2011

പോറലേൽപ്പിക്കാതെ ചരിത്രം


കഴിഞ്ഞ പരീക്ഷകളിൽ നിന്നും ഒരൽ‌പ്പം വ്യത്യസ്തതയോടെ കുട്ടികളുമായി സൌഹൃദം പങ്കിട്ട ഒരു പരീക്ഷയായിരുന്നു ഇന്നത്തെ സോഷ്യത്സയൻസ് . എല്ലാ കുട്ടികളേയും നന്നായി പരിഗണിക്കുകയും മികവുള്ളവരെ അക്കണക്കിന്ന് പരിശോധിക്കുകയും ചെയ്ത പരീക്ഷ. ക്ലാസ്മുറികളിൽ  ഉൽ‌പ്പാദിപ്പിച്ച സാമൂഹ്യശാസ്ത്രത്തിന്റേയും ചരിത്രബോധത്തിന്റേയും ഒക്കെ അറിവുകൾ എത്രത്തോളം മനസ്സിലാക്കി എന്നതിന്നപ്പുറം സ്വാംശീകരിച്ചു എന്നു കൂടി തിട്ടപ്പെടുത്താനുള്ള ശ്രമം അർഥപൂർണ്ണമായി നടന്നുവെന്ന് അധ്യാപകരും കുട്ടികളും ആശ്വാസം കൊണ്ടു.
ഒന്നും രണ്ടും ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിലും അതു മനസ്സിലാക്കാനും എഴുതാനും ഒരൽ‌പ്പം അധികം സമയം എടുത്ത് പരീക്ഷയുടെ തുടക്കം കുറച്ചൊന്ന് അലോസരപ്പെട്ടു. അധികാര

22 March 2011

അലിഞ്ഞുചേരാത്ത രസതന്ത്രം



പൊതുവെ പരീക്ഷകളുടെ ഒരു കെമിസ്‌റ്റ്രി എന്നു പറയുന്നത് പഠനപ്രവർത്തനങ്ങളുടെ തുടർച്ചയും സ്വാഭാവികമായ വളർച്ചയും ആയിരിക്കുമെന്നതാണ്. മൂല്യനിർണ്ണയനോപാധി എന്ന നിലയിൽ മാത്രമായി പരീക്ഷ അവസാനിക്കുന്നില്ല.പഠനാനുഭവങ്ങളെ മെച്ചപ്പെടുത്തുന്നവയാണ്;  തുടർപഠനങ്ങളിലേക്ക് തുറക്കുന്ന വാതായനങ്ങളാണ്. ഈ തത്വങ്ങളൊന്നും സാധാരണയായി നമ്മുടെ പരീക്ഷകൾ ഉൾക്കൊള്ളാറില്ല. ചോദ്യം തയ്യാറാക്കുന്നവരുടെ മികവും എഴുതുന്നവരുടെ കുറവും പ്രകടമാക്കാൻ നമ്മുടെ പരീക്ഷകൾ ഉപകരണങ്ങളാവുന്നുണ്ട്. ഇതു പരീക്ഷകളെ ഭയത്തിന്റെ ഉറവിടങ്ങളാക്കുന്നു. കുട്ടിക്കും മാഷക്കും.
കെമിസ്‌റ്റ്രി പരീക്ഷ വരെ കഴിഞ്ഞതോടെ ഇതൊക്കെയും ബോധ്യപ്പെടുകയാണ്. ശിശുസൌഹൃദപരമെന്ന് തോന്നിപ്പിക്കാൻ ധാരാളം ഡി+കാർ ഉണ്ടാവും. മിക്കവാറും കെമിസ്‌റ്റ്രി ചോദ്യങ്ങളൊക്കെത്തന്നെ പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്കുപോലും പ്രവേശനം നൽകുന്നവയായിരുന്നു. എന്നാൽ ശരാശരിക്കാരനും മികവുള്ളവർക്കും അത്ര ആശ്വാസം പ്രദാനം ചെയ്തില്ല. കുട്ടികളും അധ്യാപകരും പ്രതികരിച്ചതിങ്ങനെയൊക്കെയാണ്:

21 March 2011

കാരുണ്യലേശമില്ലാതെ കണക്ക്


നമ്മുടെ പരീക്ഷകൾ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാൻ അനുവദിക്കുന്നതും എന്നാൽ നന്നായി ജയിക്കാൻ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവർത്തിച്ചു. ശരാശരിക്കാർ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂർ. കണക്കിന്റെ കാർക്കശ്യം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
കണക്കിന്റെ കാര്യത്തിൽ ഒരിക്കലും ആരും അനിശ്ചിതത്വം പ്രതീക്ഷിക്കില്ല. സുനിശ്ചിതമായ വഴികൾ ആണല്ലോ കുട്ടിക്ക് പരിചിതം. ചോദ്യപാഠങ്ങളിലെ അപ്രതീക്ഷിതത്വം പോലെ അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രതികരണവും. ഫുൾ ഏ+

19 March 2011

വെറും ‘ജയം‘ അല്ല ‘വിജയം‘


ഫിസിക്സ് പരീക്ഷകഴിഞ്ഞിറങ്ങിയ നിരവധി കുട്ടികളുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ‘ജയിക്കും’ എന്നാണെങ്കിലും അധ്യാപകർ വിലയിരുത്തിയത് ‘ജയിക്കും’ പക്ഷെ ഉയർന്ന നിലവാരം വളരെ വളരെ കുറച്ചുപേർക്കേ പ്രതീക്ഷിക്കാനാവൂ എന്നാണ്. പൊതുവെ നമ്മുടെ പരീക്ഷകളുടെ ഒരു ശൈലി ഇതു തന്നെയായിരുന്നു എന്നു ഈ പരീക്ഷകൂടി കഴിഞ്ഞപ്പോൾ എല്ലാർക്കും ഉറപ്പുമായി. കുട്ടികൾ  വെറുതെ ജയിക്കുന്നതുകൊണ്ടെന്തു കാര്യം? നന്നായി ജയിക്കാൻ മികവർക്കും കഴിയാതെ പോകുന്ന ഒരവസ്ഥ എന്തുകൊണ്ട്? ഈ പരിശോധന തുടർന്ന് നടക്കണം എന്ന് ഓരോ പരീക്ഷയും വെളിപ്പെടുത്തുന്നു.
ഫിസിക്സ് പേപ്പർ ബണ്ഡിൽ പൊട്ടിച്ചപ്പൊൾ തന്നെ കുട്ടികൾ

17 March 2011

ഹിന്ദി-അത്ര എളുപ്പമൊന്നും അല്ലല്ലോ


പതിനഞ്ചു ചോദ്യങ്ങൾ, രണ്ടെണ്ണത്തിന്ന് ചോയ്സ്, ഒന്നര മണിക്കൂർ, 40 സ്കോറ് ഇത്രയും കാര്യം എളുപ്പത്തിൽ പറയാമെങ്കിലും പരീക്ഷ മിക്ക കുട്ടികൾക്കും അത്ര എളുപ്പമായില്ല. ഭാഷാ പഠനത്തിന്നുള്ള അന്തരീക്ഷം ക്ലാസ്‌മുറിയിൽ ഉണ്ടാക്കണമെന്ന് എല്ലാരും നിർദ്ദേശിക്കുകയും ആഗ്രഹിക്കുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും പ്രായോഗികതലത്തിൽ എത്തുമ്പോഴേക്കും പേരിന്ന് മാത്രമായിത്തീരുകയാണ് എന്നാർക്കാണറിയാത്തത്. ഭാഷാ പരിസരം ഉണ്ടാക്കാനാവാതെ ഭാഷാപഠനം സമഗ്രമാക്കാനാവില്ല. ഈ പ്രശ്നങ്ങൾ ഒക്കെത്തന്നെ അവസാനം കുട്ടിയെ ബാധിക്കുന്നത് നിലവാരമുള്ള വിജയം കൈക്കലാക്കാൻ ആവാത്ത പരിതസ്ഥിതി സൃഷ്ടിച്ചുകൊണ്ടാണുതാനും.
ഒന്നു മുതൽ മൂന്നു വരെയുള്ള ചോദ്യങ്ങൾ

16 March 2011

സംബ്രദായങ്ങളിൽ ഉറച്ച ഇംഗ്ലീഷ്


എൺപത് സ്കോർ , രണ്ടര മണിക്കൂർ പരീക്ഷ- ഇംഗ്ലീഷ്. കുട്ടികൾക്കേറ്റവും ആത്മവിശ്വാസക്കുറവുള്ള ഒരു പരീക്ഷയാണ് ഇംഗ്ലീഷ് എന്നും. ഏറ്റവും കൂടുതൽ തയ്യാറെടുപ്പുകളും ഇതിന്ന് തന്നെ. അധ്യാപകരുടെ ഭാഗത്തും ഇംഗ്ലീഷിലെ സമ്പൂർണ്ണജയം വലിയോരു പ്രശംസതന്നെ. ഇതിനൊക്കെയുള്ള പല കാരണങ്ങളിൽ ഒന്നു എസ്.എസ്.എൽ.സി പരീക്ഷതന്നെ. എന്നാൽ നിലനിൽക്കുന്ന സംബ്രദായങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു പരീക്ഷയായിരുന്നു എന്നതിനാൽ കുട്ടികൾ വളരെ സന്തോഷത്തിലാണ്.

ഒന്നു മുതൽ ആറുവരെയുള്ള ആദ്യ സെറ്റ് പാഠപുസ്തകത്തിലൂന്നി നിന്നതുകൊണ്ട് അപരിചിതത്വം തീരെ ഉണ്ടായില്ല. നന്നയി എഴുതാനായിട്ടുണ്ട് എല്ലാർക്കും. എല്ലാം കൂടി ഏഴുപേജുവരുന്ന ചോദ്യപേപ്പർ ആദ്യമൊന്നമ്പരപ്പിച്ചുവെങ്കിലും വായിച്ചു തീർന്നതോടെ കുട്ടികളുടെ ആത്മ വിശ്വാസം വർദ്ധിച്ചു വെന്നതാണ് പൊതു അനുഭവം. നാലം ചോദ്യത്തിലെ ബി ഉത്തരം appeared

15 March 2011

നോവൽപോലെ ഉൾക്കനമുള്ള ചോദ്യങ്ങൾ


Review published in Madhyamam daily today.
മലയാളം രണ്ടാം പേപ്പർ പഠനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തികച്ചും സാക്ഷാൽക്കരിക്കുന്നതായിരുന്നു പരീക്ഷ എന്നത് സ്വാഗതാർഹമാണ്. കഥകൾ നോവലുകൾ എന്നിവ വായിച്ച് കഥാപാത്രനിരൂപണം, ആസ്വാദനക്കുറിപ്പുകൾ എന്നിവ തയ്യാറാക്കുന്നതിന്ന്.എന്നു തുടങ്ങി മാതൃകാ ചോദ്യങ്ങളുടെ ആമുഖത്തിൽ ഇതു വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപരിചിതത്വം എന്ന പ്രശ്നം ഈ പരീക്ഷക്ക് തീരെ ഇല്ല.
ആകെ എട്ട് ചോദ്യങ്ങൾ, അതിൽ ഒന്നിന് ചോയ്സ്, 8-6-4-2 സ്കോറുകൾ എന്നിങ്ങനെ നല്ല സൌഹൃദപൂർണ്ണമായ ഒരു ഘടന ചോദ്യപ്പേപ്പറിന്ന് അവകാശപ്പെടാം. എന്നാൽ ഇത്രയും കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി എഴുതി ഫലിപ്പിക്കാൻ വേണ്ട സമയം കുട്ടികൾക്ക് ലഭിച്ചില്ലെന്ന തോന്നൽ എല്ലാവർക്കും ഉണ്ട്. സ്കോർ വിതരണത്തിലുള്ള ചെറിയൊരശാസ്ത്രീയത- എഡിറ്റോറിയൽ എന്ന വ്യവഹാരത്തിന്നും (ചോ:6) അവധാരണത്തിന്നും (ചോ:8) ഒരേസ്കോർ- പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഒന്നാം ചോദ്യം ‘പാത്തുമ്മയുടെ ആടി’ന്റെ

14 March 2011

അടിസ്ഥാനങ്ങളിൽ മാത്രം സ്പർശിച്ച്


(എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ഉടനെ 25 ഓളം കുട്ടികളും 5 അധ്യാപകരുമായും സംസാരിച്ചതിൽ നിന്ന് തയ്യാറാക്കിയ ചോദ്യപേപ്പർ റിവ്യൂ)
 
എട്ടു ചോദ്യങ്ങൾ, 4-6-8 സ്കോറുകൾ, പട്ടിക, കഥാനിരൂപണം, ഔചിത്യം കുറിപ്പ്, ലഘുപന്യാസം, താരത‌മ്യക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് ഒരു ഉപന്യാസംഇത്രയും  പ്രവർത്തനങ്ങളിൽ ഒതുക്കി വളരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ മാത്രം ഊന്നിയുള്ള ഒരു പരീക്ഷ. ഈ നിലയിൽ മലയാളം ഒന്നാം പേപ്പർ കുട്ടികൾക്ക് മുഴുവൻ വളരെ ഉത്സാഹം പകർന്നു വെന്നത് ഏടുത്തു പറയാം.
ഒന്നാം ചോദ്യം പട്ടിക ശരിയാക്കൽ ആയിരുന്നു. കുട്ടികൾക്ക് വളരെ പരിചയമുള്ള എഴുത്തുകാർ, പ്രസ്ഥാനങ്ങൾ, കൃതികൾ തന്നെയായിരുന്നു. ഒരു ശരിക്ക് ഒരു സ്കോർ എന്ന നിലയിൽ എല്ലാ കുട്ടിക്കും ഒന്നാം ചോദ്യം – എസ്.എസ്.എൽ.സി.പരീക്ഷയിലെ തന്നെ ഒന്നാം ചോദ്യം ഉഷാറായി എഴുതാൻ കഴിഞ്ഞു..
കഥാപാത്രനിരൂപണം എന്ന രണ്ടാം ചോദ്യവും പാഠപുസ്തകത്തിലെ ആദ്യഭാഗങ്ങളിൽ നിന്നുതന്നെ വന്നു. ‘അന്യരുടെ വാക്കുകൾ കേട്ട് മുൻപിൻ നോക്കാതെ എടുത്തു ചാടുന്നവർക്കുള്ള എക്കാലത്തേയും മറുപടിയാണ് രാവണൻ പിടിച്ച പുലിവാല്.എന്ന

13 March 2011

Take Care my students


14-03-2011. എസ്.എസ്.എൽ.സി.പരീക്ഷ ആരംഭിക്കുന്നു.രാവിലെ 9 മണിക്ക് തന്നെ കുട്ടികളെല്ലാം സ്കൂളിൽ എത്തിയിട്ടുണ്ട്.നേരത്തെ പറഞ്ഞുറപ്പിച്ചതാണ്. പരീക്ഷ 1.30 നു മാത്രമേ തുടങ്ങൂ. അധ്യാപകരെല്ലാം നേരത്തെ എത്തി. കുട്ടികൾ ചെറിയ തോതിൽ ആകാംഷയിൽ തന്നെ. ഓരോ മാഷമ്മാരും ടീച്ചർമാരും വളരെ സ്നേഹപൂർവം 8-10 കുട്ടികളെ വിളിച്ച് ഒരിടത്ത് ഒന്നിച്ചിരുത്തി. ഭക്ഷണം കഴിച്ചോ/ ഇന്നലെ എപ്പോഴാ കിടന്നത്/ ഒക്കെ നോക്കിയോഒരൽ‌പ്പം കുശലം. കുട്ടികളുടെ ടെൻഷൻ അൽ‌പ്പമൊന്നയഞ്ഞു. ശരിഒരാവർത്തികൂടി ഒക്കെ ഒന്നു നോക്കുകഎന്തെങ്കിലും സഹായം വേണമെങ്കിൽ പറയിൻ.അധ്യാപിക.
കുട്ടികൾ ഒറ്റക്കും കൂട്ടായും പിന്നെ പരീക്ഷക്ക് തയ്യാറെടുപ്പു തന്നെ. ചിലർ ചില സംശയങ്ങൾ ചോദിച്ചു. അധ്യപിക (മറ്റുള്ളവരുമായി ബന്ധപ്പെട്ട്) സംശയങ്ങൾക്ക് മറുപടി ഉണ്ടാക്കി. അതിനിടക്ക് ചയ-ബിസ്കറ്റ് വന്നു. കുട്ടികൾ ഇരുന്നും നിന്നും നടന്നും പാഠഭാഗങ്ങളിൽ തന്നെ. ഇടയ്ക്ക് അധ്യാപിക ചില കാര്യങ്ങൽ ഓർമ്മിപ്പിക്കുന്നു. പരീക്ഷക്ക് വേണ്ട സാമഗ്രികൾ/ ഹാൾടിക്കറ്റ്/ കുടിവെള്ളം/
ചില പാഠഭാഗങ്ങൾ (നേരത്തെ തയ്യാറാക്കിയ കുറിപ്പുകൾ വെച്ച്) ഒന്നു കൂടി ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ഒരു വട്ടം കൂടി എല്ലാം നോക്കുന്നു. സംശയങ്ങൾ ചോദിക്കുന്നു.
ഇടക്ക് ഒരൽ‌പ്പം ഓഫ് ടോപ്പിക്: ജയിച്ചാൽ എന്താ പരിപാടി? ഏതിനാ ചേരുകസാധ്യതകൾ വിവരിക്കുന്നു.അതിനിപ്പോ നന്നായി ശ്രദ്ധിക്കണം. കുട്ടികൾ വിജയം സ്വയം ഉറപ്പാക്കുന്നു.
ഉച്ച. 12.30: ഭക്ഷണം റഡി. അറിയിപ്പ് വന്നു. അധ്യാപകരും കുട്ടികളും (ചെറുഗ്രൂപ്പുകൾ) ഒന്നിച്ച് ഭക്ഷണത്തിന്ന്. ഒന്നിച്ചിരുന്ന് ഉണ്ടു. വർത്തമാനം പരീക്ഷാ സംബന്ധമായ കാര്യങ്ങൾ തന്നെ. ടെൻഷനടിച്ചിരിക്കുന്ന കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുന്ന ടീച്ചർ അവരെ ഉഷാറാക്കുന്നു. ചെറിയ തമാശകൾചിരികൾ
വീണ്ടും പഴയ പഠനഗ്രൂപുകൾ കൂടിയിരിക്കുന്നു. 1.30 നു ഫസ്റ്റ് ബെല്ല്. അധ്യാപിക തന്റെ 8-10 കുട്ടികളേയും കൂട്ടി പരീക്ഷാ ഹാളിലേക്ക് . സീറ്റുകളിൽ ഇരുത്തി. പരീക്ഷാ സാമഗ്രികളൊക്കെ ഒരുക്കി ക്കൊടുത്തു. പരീക്ഷക്കുള്ള മാഷ് വരുന്നതുവരെ കുട്ടികളുടെ സൌകര്യങ്ങൾ ശ്രദ്ധിച്ചു. മാഷ് വന്നപ്പോൾ എല്ലാവരും വിഷ് ചെയ്തു. കുട്ടികൾക്കെല്ലാം കൈകൊടുത്ത് പുറത്ത് തട്ടി നന്നായി ചെയ്യണേഎന്ന് സൂചിപ്പിച്ച് ഹാളിൽ നിന്നിറങ്ങി.
പരീക്ഷ കഴിഞ്ഞുള്ള ബെല്ല്: കുട്ടികൾ പുറത്തിറങ്ങുമ്പോൾ അധ്യാപിക വാതിൽക്കൽ. എല്ലാവരേയും പുറത്ത് തട്ടി സന്തോഷം പങ്കിടുന്നു. ഒരിടത്ത് ഒരൽ‌പ്പനേരം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ പരീക്ഷയെ കുറിച്ചിനി ചർച്ചയില്ല. നാളത്തെ പരീക്ഷക്കുവേണ്ട തയ്യാറേടുപ്പിന്നായി പരസ്പരം ആശംസകൾ നേർന്ന് പിരിഞ്ഞു.
(നാളെ-14-3-11 മുതൽ എന്റെ സ്കൂളിൽ നടക്കാൻ പോകുന്നത് ‘Take Care-my students’)

12 March 2011

ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യരുത്


വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എൽ.സി കുട്ടി ‘കുട്ടി’

05 March 2011

പട്ടിക തൊട്ട് ഉപന്യാസം വരെ


ഒരിക്കലും ചോദ്യങ്ങളുടെ പാറ്റേൺ ആവർത്തിക്കരുതെന്നാണ് മൂല്യനിർണ്ണയനം സംബന്ധിച്ച പൊതു ധാരണയെങ്കിലും ആദ്യം മുതൽ ഒരു സ്ഥിരം പാറ്റേൺ പരീക്ഷാ ചോദ്യങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്. പാഠം പഠിപ്പിക്കുന്ന അവസരത്തിൽ അധ്യാപകൻ ഒരിക്കലും ഈ സ്ഥിരം പാറ്റേണിനെ കുറിച്ച് ആലോചിക്കാറില്ല. അതുകൊണ്ടുതന്നെ ക്ലാസ്രൂം പ്രവർത്തനങ്ങളുടെ സജീവതയിൽ ഈ പരീക്ഷാപ്പേടി ഇടപെടാറില്ല എന്നാണ് സാമാന്യ അനുഭവം.ഇനി പരീക്ഷ അടുത്ത ഈ സമയത്ത് ചോദ്യങ്ങളുടെ പാറ്റേൺ അറിയുന്നത് നന്നായിരിക്കും.പ്രത്യേകിച്ചും മലയാളം ഒന്നാം പേപ്പറിൽ.നിലവിലുള്ള പരീക്ഷാനുഭവത്തിന്റെ

04 March 2011

മാധ്യമങ്ങൾ ചെളി വാരിപ്പൂശുമ്പൊൾ

(മുഖപ്രസംഗം/പത്രാധിപക്കുറിപ്പ്)

കഴിഞ്ഞകുറേ ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറയെ ‘മഞ്ഞുമലയുടെ കുഞ്ഞുതലകൾ‘ വെളിപ്പെടുകയാണ്.മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം, ആദർശശുദ്ധി,നീതിബോധം, അറിയാനുള്ള അവകാശം തുടങ്ങിയ സംഗതികൾ വെച്ചു നോക്കുമ്പോൾ ഇക്കാര്യത്തിൽ ഓരോ കേരളീയനും അഭിമാനിക്കാം എന്നു തീർച്ച. മാധ്യമങ്ങൾ വിടാതെ പിന്തുടരുകയും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു വെന്നതും ‘കണ്ണടക്കാതെ കാക്കുന്ന‘ ജാഗ്രത തന്നെ.ഈ കാണുന്ന മുകളറ്റത്തിന്നടിയിൽ വൻ മലകൾ തന്നെ ഉണ്ടെന്ന സൂചനകളും തന്നുകൊണ്ടിരിക്കുന്നു.
പക്ഷെ, നാം അറിഞ്ഞുകൊണ്ടിരിക്കുകയും വികാരഭരിതരായിരിക്കുകയും ചെയ്യുന്ന ഈ വസ്തുതകൾ ഒരു സമൂഹത്തിന്നും അഭിമാനിക്കാൻ കൊള്ളുന്നവയല്ല. അഴിമതിയുടെ കഥകൾ, പീഡനക്കഥകൾ, കൈക്കൂലി-വഞ്ചന-കൊല കഥകൾ ഒന്നും തന്നെ നമുക്കഭിമാനിക്കാൻ വക തരുന്നില്ല. നാം ജീവിക്കുന്ന സമൂഹം ചെളിക്കുഴികളിൽ ആണ്ടുപോയിരിക്കുന്നു എന്ന അറിവാണ് ഇതെല്ലാം ആത്യന്തികമായി നൽകുന്നത്. നമുക്ക് ചുറ്റും തന്നെയാണിതെല്ലാം നടക്കുന്നത്.നമ്മുടെ വേലിക്കരികിൽ. വ്യാപനത്തിൽ ചെളി ശുദ്ധിയെ അവശേഷിപ്പിക്കുന്നില്ലല്ലോ.
ഇതിലധികം നിർവഹിക്കപ്പെടുന്ന മാധ്യമധർമ്മം