17 September 2010

കഥയിൽ വായിക്കുന്നത്


 9ലെ മലയാളം ബേസിക്ക് പാഠപുസ്തകത്തിൽ എൻ.മോഹനന്റെകൊച്ചുകൊച്ചു മോഹങ്ങൾഎന്ന കഥയുണ്ട്. ആ കഥയിൽ നാം വായിച്ചെടുക്കുന്നത് എന്തൊക്കെയാവാം?. ഈ കുറിപ്പ് നോക്കുക:
ഒരു കഥയും നമുക്ക് ഒന്നിലധികം പ്രാവശ്യം വായിക്കാനാവില്ല. ഓരോ പ്രാവശ്യവും വായിക്കുമ്പോൾ ഓരോ കഥകളാണ് വായിക്കപ്പെടുക. സ്ഥലകാലങ്ങളിലൂടെ കടന്നുപോകുമ്പൊൾ ഓരോ (നല്ല) കഥയും വായനക്കാരനൊപ്പം പരിണമിക്കുന്നു. നാനാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഓരോ വായനക്കാരനും ഒരേകഥതന്നെ പലമട്ടിൽ ആസ്വദിക്കപ്പെടുന്നു. കലാരൂപങ്ങൾക്കൊക്കെയും ബാധകമായ ഈ തത്വം പുതിയതല്ല താനും.

15 September 2010

മഴ


                                                                            

മഴ വെയിൽ മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളൊക്കെയും എന്നും മനുഷ്യർക്ക് അത്ഭുതവും ആദരവും ഭയവും ഉണ്ടാക്കിയിട്ടുണ്ട്.ലോകസംസ്കാരങ്ങളിലെവിടെനോക്കിയാലും ഇതിന്റെ തെളിവുകൾ കാണാം. പുരാതന മനുഷ്യൻ അതുകൊണ്ടുതന്നെ പ്രകൃതിപ്രതിഭാസങ്ങൾക്കൊകെയും അധിദേവതമാരേയും സങ്കൽപ്പിച്ചിട്ടുണ്ട്. ദേവതമാരെ അനുദിനം പ്രസാദിപ്പിക്കുന്നതിലൂടെ നിത്യസൌഭാഗ്യവും കൈവരിക്കാമെന്ന് വിശ്വസിച്ചു.
പ്രകൃതിപ്രതിഭാസങ്ങളൊക്കെ മനുഷ്യസംസ്കാരത്തിലും അതിന്റെ ഭാഗമായ കലാരൂപങ്ങളിലും നിരന്തരം പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യകൃതികളിലൊക്കെയും ഇവയെ വർണ്ണിക്കുകയും ഭജിക്കുകയും ചെയ്തിട്ടുണ്ട്. വേദേതിഹാസങ്ങൾതൊട്ട്

06 September 2010

മൂന്നാനകൾ

ആനയെ പൈതൃകമൃഗമായി ഭാരതസർക്കാർ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ എഴുതിയ ഒരു കുറിപ്പ്
(6-9-2010 മാധ്യമം-വെളിച്ചത്തിൽ പ്രസിദ്ധീകരിച്ചത്)




ആന മനുഷ്യന്ന് എന്നും ഒരു അത്ഭുതമായിരുന്നു. എത്രകണ്ടാലും മതിവരില്ല. അത്ഭുതത്തിന്ന് ഒരു കുറവും ഇല്ല. ഇതിന്ന് പ്രായവും കാലവും ദേശവും ഒന്നും ഭേദം ഇല്ല. ഓരോ ആനയും വ്യത്യസ്തവും ഒരേ ആനയെത്തന്നെ പലവട്ടം കാണുമ്പൊൾ അതു വളരെ വ്യത്യസ്തമായ അനുഭൂതി നൽകുന്നതും ആയി ത്തീരുകയാണ്. ഈ നിത്യാത്ഭുതമാണ് ആനയുടെ സുന്ദര്യാത്മക മൂല്യം എന്നും പറയാം.

ആനകളെ സംബന്ധിച്ച് ശതക്കണക്കിന്ന് പരാമർശങ്ങൾ നമ്മുടെ ക്ലാസിക്കുകളിലുണ്ട്. സംസ്കൃതഭാഷയിൽ ആനയുടെ പര്യായങ്ങൾ അമരകോശത്തിൽ വിസ്തരിക്കുന്നുണ്ട്. ദന്തി, ദന്താവളം, ഹസ്തി, ദ്വിരദം, അനേകപം, ദ്വിപം, ഗജം, മതംഗജം, നാഗം, കരി, കുഞ്ജരം, സ്തംബേരം, ഇഭം പദ്മി എന്നിങ്ങനെ 14 പേരുകൾ (പര്യായങ്ങൾ) ആനയ്ക്കുണ്ട്. ഇതെല്ലാം

03 September 2010

നാട്ടുഗണിതം



(മാത്ത്സ് ബ്ലോഗിൽ മുൻപ് പ്രസിദ്ധീകരിച്ചത്)



വിജ്ഞാനത്തിന്റെ മേഖലയിൽ ഏറ്റവും വേഗതയാർന്ന വികാസം സംഭവിക്കുന്നത് ഗണിതശഖയിലാണ്. ഇത് ഗുണപരമായും ഗണപരമായും (quality & quantity) സംഭവിക്കുന്നു. ലംബമായും തിരശ്ചീനമായും സംഭവിക്കുന്നു. വികാസം മറ്റു അറിവിടങ്ങളിൽ (ഭൌതിക ശാസ്ത്രം, രസതന്ത്രം..) വളർച്ച ഉണ്ടാക്കുന്നു. അവിടങ്ങളിലൊക്കെ ഉണ്ടാകുന്ന വികാസങ്ങളുടെ ആകെത്തുക ഗണിത(ജ്ഞാന)മണ്ഡലത്തിൽ വമ്പിച്ച സ്പോടനങ്ങൾ സൃഷ്ടിക്കുന്നു. അതൊക്കെതന്നെ ഉള്ളടക്കത്തിലും പ്രക്രിയകളിലും വളർച്ച ഉറപ്പുവരുത്തുന്നു.‘കൊടുക്കും തോറുമേറിടുംഎന്ന അറിവിന്റെ കടംകഥ കണക്കിൽ പുതിയ ആകാശങ്ങൾ നിർമ്മിക്കുന്നു.കണക്ക്അറിവ്പ്രയോജനപ്പെടുത്തുകയും അതു തന്നെ അറിവിന്റെ ഉദ്പാദനത്തിന്ന് കാരണമാവുകയും ചെയ്യുന്നു. കാര്യകാരണങ്ങൾ തമ്മിലുള്ള അദ്വൈതം ആസ്വദിക്കുന്നതാവും ഗണിതത്തിന്റെ ലാവണ്യസാരം.