26 April 2010

നാട്ടുകൂട്ടം


നാട്ടുകൂട്ടം’ ഷോർട്ട് ഫിലിം ആയി സീരിയലൈസ് ചെയ്യാൻ പാകത്തിൽ ഉണ്ടാക്കുന്നവയാണ്.20-22 മിനുട്ട് ദൈർഘ്യമുള്ളവ.
നമ്മുടെ സാമ്പ്രദായിക സ്കൂൾ പഠനങ്ങൾക്ക് സമാന്തരമായി നാട്ടിൽ ഒരു പഠനക്രമമുണ്ട്.നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു ക്രമം. ഇതു പണ്ടുകാലത്ത് വളരെ സജീവമായിരുന്നു. ഇതിൽ നിന്നാണ് ആധുനിക വിദ്യാഭ്യാസം ആരംഭിച്ചതുതന്നെ. എന്നാൽ ആധുനിക വിദ്യാഭ്യാസം പഴയ വിദ്യാഭ്യാസത്തിന്റെ നിത്യജീവിത ബന്ധം തീരെ പരിഗണിച്ചില്ല എന്നു കാണാം. അതുകൊണ്ടുതന്നെ നവീന വിദ്യാഭ്യാസം കുട്ടിക്ക് അധികഭാരങ്ങൾ നൽകുന്നു. ഇതെന്തിന്ന് പഠിക്കുന്നു എന്ന സംശയം എല്ലാ കുട്ടിയും എന്നും ഉയർത്തുന്നു. എല്ലാ പാഠങ്ങളും നിത്യജീവിതംകൂടുതൽ സുന്ദരമാക്കാനെന്ന അടിസ്ഥാന സംഗതി വിട്ടുകളയുകയും പഠിക്കുന്നത് നല്ല ജോലിക്കും പണം സംബാദിക്കാനും മാത്രമാണെന്ന ധാരണ പരക്കുകയും ചെയ്തു. നല്ല മനുഷ്യനേയും നല്ല ജീവിതത്തേയും ഒരുക്കിയെടുക്കാനുള്ള വിദ്യാഭ്യസം ക്രമേണ വെറും കച്ചവടമായി-ചരക്കായി മാറി.
എപ്പിസോഡുകൾ ഓരോന്നായി വായിക്കുക
1        2        3        4        5
അഭിപ്രായം ദയവായി അറിയിക്കുക

sujanika@gmail.com

14 April 2010

വിഷു


വെക്കുക നിറദീപം സന്ധ്യയില്‍,
പുതുവര്‍ഷം ഉദിക്കും ആകാശത്തില്‍,
സൂര്യനസ്തമിച്ചൊരു കുന്നിന്‍ നെറ്റിയില്‍,
ചേക്കേറുന്ന പക്ഷികള്‍ താണ്ടും വയല്‍പ്പള്ളയില്‍,
വഴിപോക്കര്‍ തോണികാത്തീടും നദിക്കരയില്‍,
ദൂരദേശങ്ങള്‍ കണ്ട യാത്രികന്‍ തേടും സമുദ്രതിര്‍ത്തിയില്‍,
പഥികന്‍ വിരിവെച്ച പടിപ്പുരക്കോലായില്‍,
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലില്‍,
ഉണ്ണിതന്‍ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികില്‍,
പൂത്തതുളസിച്ചോട്ടില്‍,
ഉമ്മറപ്പടിയിന്മേല്‍,
അകത്തും പുറത്തും ഈ തളത്തില്‍,
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക വിഷുപ്പുലരി
രം.ദീപം നമ:

10 April 2010

നാദമേളം

1.

ഒന്നാം കാലത്തില്‍ ഉര്‍വീതല സുഭഗതയെ,മുറുക്കിച്ചേര്‍ത്ത വട്ടത്തില്‍,
നീളും കോലില്‍ ചെണ്ടപ്പുറത്തായ് ചലനരഹിതമായ് മന്ദതാളത്തിലായി
കൊട്ടിച്ചേര്‍ക്കുന്നു തായമ്പകയുടെ മുഖമൊഴിയായ്, ഭൂമിയെ, സര്‍വ-
ജീവന്നാസ്ഥാനം നല്‍കു മമ്മപ്രകൃതിയെ നിതരാം സാദരം സന്ധ്യതന്നില്‍

2.

കാലം രണ്ടില്‍ കളിമ്പത്തൊടു തിരതല്ലുന്ന നീരത്തിനാലേ
ദാഹം തീര്‍ക്കാന്‍ നിറപ്പൂ പൃഥിവിയില്‍ ഒഴുകും കോല്‍ത്തലപ്പാല്‍ സദസ്സില്‍
മന്ദം തന്‍ വിരലാലെ താമര രചിക്കുന്നൂ നറും തേനുമായ്
കാണാം ദൃശ്യമനോഹരം സരസുപോല്‍തായമ്പകാഖ്യം കല

3.

കാലം മൂന്നിതു തൈജസം സരഭസംതീജ്വാലകള്‍ പൊങ്ങിടും
കാലം, കോല്‍, വിരലൊക്കെയും നിറയുമീ ഊര്‍ജ്ജപ്രവാഹങ്ങളില്‍
മുന്നില്‍ വന്‍ തിരിയിട്ടു കത്തിടുമഹോദീപം ചലിക്കും ജ്വലന്നാളത്താല്‍
പകരാന്‍ ശ്രമിച്ചിടുമുടന്‍ മേളപ്രഹര്‍ഷങ്ങളെ.

4.

(നാലാം കാലത്തില്‍)

കൊടുംകാറ്റിന്‍ ഗാം ഭീര്യം കൈവരുമുടന്‍ ശക്തിവിപുലം,
തുടങ്ങും മേളത്തില്‍ കടപുഴകിടും ഗര്‍വമഖിലം,
അടങ്ങും കാലത്തിന്‍ വിടവുകളില്‍ ആകാശമഖിലം,
പെരുക്കും മേളത്തില്‍, സ്മൃതിയില്‍ നിറയും തത്വമഖിലം.

5

കല്ലൂര്‍ കൊട്ടിനിറപ്പു പൃഥ്വിയെ മുദാ കാലത്തിനൊന്നില്‍
ചലല്‍ വേഗം പൂണ്ട ജലത്തെ രണ്ടില്‍,നിഭൃതംതേജസ്സിനെ മൂന്നിലും
നാലില്‍ വായുവെ,പഞ്ചഭൂത മിവിടെ കാലങ്ങളോരോന്നിലായ്
ആകാശത്തെ നിശൂന്യ വേളകളിലും സമ്മേളനം മേളനം

(കല്ലൂര്‍ രാമങ്കുട്ടിയുടെ തായമ്പക)

08 April 2010

നമ്മുടെ ഇടപെടലുകൾ (ഗ്രൂപ്പ്-2)

നമ്മുടെ ഇടപെടലുകൾ

സ്വയം വിശകലനം/ ഇടപെടലുകൾ എവിടെയൊക്കെ?/ കുട്ടികളുമായി, രക്ഷിതാക്കളുമായി, ഔദ്യോഗിക സംവിധാനങ്ങളായ എസ്.എസ്.എ, എ.ഇ.ഒ, ഡി.ഇ.ഒ,പഞ്ചായത്തുകൾ, വാർഡ് മെബർമാർ, സ്കൂൾ അച്ചടക്ക സംബന്ധമായി/ സ്കൂൾ പ്രവർത്തനങ്ങളുമയി/ അധിക നിർദ്ദേശങ്ങൾ
നമ്മുടെ ഒഴിവുവേളകൾ/ സ്റ്റാഫ് റൂം ചർച്ചകൾ/ എന്നിവയിൽ കുറേകൂടി ഫലപ്രാപ്തി കൈവരുത്താനാകുമോ?/ ഇത്തരംചർച്ചകൾ ക്രോഡീകരിക്കുകയും പ്രവർത്തനങ്ങളാക്കുകയും ചെയ്യാനുള്ള പദ്ധതികൾ/ അധിക നിർദ്ദേശങ്ങൾ
തൊഴിൽ-വ്യക്തിപരമായ ഉത്തരവാദിത്വം/ കൂട്ടുത്തരവാദിത്വം/ നിലവിലെ അവസ്ഥ വിലയിരുത്തൽ/ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ.
പഠിപ്പിക്കുന്നതിലെ വൈദഗ്ധ്യം വളർത്തുന്നത് സ്വയം പഠിച്ചുകൊണ്ടാണല്ലോ/ പഠിപ്പിക്കാനുള്ള പാഠപുസ്തകം പഠിക്കുന്നതു സ്വയം പഠനം തന്നെ. പക്ഷെ, അതു മാത്രം മതിയോ? അതിലധികം നമുക്കാവുമോ?/ അറിവിന്റെ പുതിയ മേഖലകളിൽ വളരെ ചെറിയ തോതിലെങ്കിലും കടന്നുചെല്ലാൻ നമുക്കെന്തെങ്കിലും ചെയ്യാനാവുമോ? / നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് ചില മാതൃകകൾ കണ്ടെത്താൻ കഴിയുമോ?/അതിന്റെ പ്രോസസ്സ് എന്താവും?/ അതെങ്ങനെ ഷെയർ ചെയ്യാൻ കഴിയും?/ നിർദ്ദേശങ്ങൾ ഉണ്ടോ?അവ്യക്തമായ ഒരു രൂപരേഖയെങ്കിലും?

ആമുഖം

ചുമതലയുള്ള കമ്മറ്റികൾ കൂടുമ്പോൾ ചർച്ച തുടങ്ങാനുള്ള ചില കുറിപ്പുകൾ മാത്രമാണിതൊക്കെ.ഒരു സിറ്റിങ്ങിൽ പൂർത്തിയാക്കാനാവില്ലെങ്കിൽ തുടർ മീറ്റിങ്ങുകൾ ആലോചിക്കണം. ഒരു വർഷം കൊണ്ടുനടത്താനുള്ളതായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് യോഗങ്ങൾ വേണ്ടി വരുന്നെങ്കിൽ അതു തീരുമാനിക്കണം. നമ്മുടെ പരിമിതികൾ, രീതികൾ എന്നിവയൊക്കെ കണക്കിലെടുത്താവണം പ്ലാനിങ്ങ്. A to Z പ്ലാനിങ്ങ് ഉണ്ടാവണം. പ്രതീക്ഷിക്കുന്ന ചെലവ്, വരുമാനമാർഗ്ഗം എന്നിവ പരിശോധിക്കണം. സമയബന്ധിതമായിരിക്കണം. പരിപാടി എന്തുതന്നെയെങ്കിലും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അക്കമിട്ട് നിശ്ചയിക്കണം. സ്കൂൾ തല പ്ലാനിങ്ങിനെ കുറിച്ചുള്ള ആാധികാരികമായ ഒരു രേഖ എന്ന നിലയിൽ വേണം സംഗതികൾ കാണാൻ. കേരളത്തിനൊട്ടാകെ മാതൃകയാക്കാവുന്നതെന്ന് (തീർച്ചയായും നമുക്കതാവും.)നമുക്ക് പറയാറാവണം.

വായന-സാഹിത്യവേദി

ലൈബ്രറി സജീവമാക്കൽ/ എല്ലാ കുട്ടികൾക്കും മാസത്തിലൊരു പുസ്തകം/ വായനക്കുറിപ്പുകൾ അവതരണം/ യു.പി. ക്ലാസുകളിൽ എല്ലാ മാസവും സാഹിത്യസമാജം (സാഹിത്യം-ശാസ്ത്രം)/ വിജ്ഞാനരംഗം/ എല്ലാ കുട്ടിക്കും കയ്യെഴുത്തുമാസിക/ ജാലകം പത്രം/ ഇന്റെർനെറ്റ്-ബ്ലോഗ്../ഫിലിം ക്ല്ബ്ബ്/ ഹ്രസ്വസിനിമകൾ നിർമ്മാണം/ മത്സരങ്ങൾക്കൊരുക്കം/ പോസ്റ്ററുകൾ സ്കൂളിൽ

ലാബ്

സയൻസ്ക്ല്ബ്ബ്/ എല്ലാ ക്ലാസിനും ആഴ്ച്ചയിൽ ഒരു ദിവസം ലാബ്/ ഒരു ക്ലാസിൽ ഒരു പ്രധാന പ്രോജക്ട്/ CWRRDM- പരിപാടി ജൂലായിൽ ഉദ്ഘാടനം/ സഞ്ചരിക്കുന്ന മണ്ണുപരിശോധന ബസ്/ ശാസ്ത്ര ക്ലാസുകൾ-അതിഥി/ ശാസ്ത്രമേളക്കൊരു പ്രവർത്തനം/ പോസ്റ്ററുകൾ സ്കൂളിൽ

കമ്പ്യൂട്ടർ

ദൈനം ദിന നടത്തിപ്പ്/ മാസത്തിൽ 10 രൂപ ഫീസ്/ കമ്പ്യൂട്ടർ ക്ലബ്ബ്/ ഐ.ടി മേളക്കൊരിനം/ ഇന്റെർനെറ്റ്-ബ്ലോഗ്-…/ സ്കൂൾ വിക്കി/ ഹരിശ്രീ/ മറ്റു സൈറ്റുകൾ പരിചയം/ ക്ലാസ്മുറികളിലേക്ക് കയറുന്ന ഐ.ടി/ എല്ലാ അധ്യാപകർക്കും സ്വന്തമായൊരു ബ്ലോഗ്/


മോണിറ്ററിങ്ങ്

വാർഷികാസൂത്രണം/ സമഗ്രാസൂത്രണം/ ദൈനംദിനാസൂത്രണം..അവലോകനം/ പൊതു നടത്തിപ്പ്/ വികസന പ്രവർത്തനങ്ങൾ/ മോണിറ്ററിങ്ങ് നൂതന മാർഗ്ഗങ്ങൾ-പരീക്ഷണങ്ങൾ/ പ്രചരണം
പരീക്ഷ
ക്ലാസ് റ്റെസ്റ്റുകൾ മുതൽ എല്ലാ പരീക്ഷകളുടേയും മേൽനോട്ടം/ രേഖകൾ സൂക്ഷിക്കൽ/ പരിഹാരബോധനം-പരിപാടികൾ അസൂത്രണം/ വാർഷിക കലണ്ടർ/കണക്കുകൾ/ പരീക്ഷകളിൽ നവീകരണത്തിന്നായുള്ള പരീക്ഷണങ്ങൾ/ നവീന പരീക്ഷരീതികൾ പഠനം-ബോധവത്ക്കരണം/ പ്രചരണം
ഭക്ഷണം

പാചകം/

വിതരണം/കണക്കുകൾ/ വിശേഷദിവസങ്ങളിൽ സദ്യ/ ….


ബസ്സ്


നടത്തിപ്പ്/ കണക്കുകൾ/ കാര്യക്ഷമത വർദ്ധിപ്പിക്കൽ/ ബസ്സിൽ ബാനറുകൾ, ബോർഡുകൾ, സ്റ്റികറുകൾ/ വായനാ സാമഗ്രികൾ…‘ബസ്സ് ഒരു പഠനകേന്ദ്രം‘/ യാത്രാ ശീലങ്ങൾ ബോധവത്ക്കരണം പരിപാടികൾ

കലോത്സവം

ക്ലാസ്മുറികളിൽ ‘ഹൌസുകൾ’/ ഹൌസ്-തല മത്സരം/ എല്ലാ കുട്ടികളും കാഴ്ച്ചക്കാരും മത്സരിക്കുന്നവരും/ പ്രചാരണം/ സമ്മാനങ്ങൾ/ ജില്ലാതലം വരെ പ്രതീക്ഷ-ഒരുക്കം/ ഡോക്ക്യുമെന്റേഷൻ/ വിപുലമായ കലാമേള-ഒറ്റ ദിവസം/ …

കായികരംഗം

ക്ലാസ്മുറികളിൽ ‘ഹൌസുകൾ’/ ഹൌസ്-തല മത്സരം/ എല്ലാ കുട്ടികളും കാഴ്ച്ചക്കാരും മത്സരിക്കുന്നവരും/ പ്രചാരണം/ സമ്മാനങ്ങൾ/ ജില്ലാതലം വരെ പ്രതീക്ഷ-ഒരുക്കം/ ഡോക്ക്യുമെന്റേഷൻ/ മികച്ചകായിക താരങ്ങളുമായി പരിചയം

സയൻസ് club

പ്രവർത്തനാധിഷ്ടിതമായ ഒരു ക്ലബ്ബ്. അംഗത്വ രജ്ജിസ്റ്റർ, ചെറിയൊരുഫീസ്. ശാസ്ത്രമേളകളൂരുക്കം. സ്കൂളിൽ നല്ലൊരു ശാസ്ത്ര പ്രദർശനം. ശാസ്ത്ര സെമിനാർ. ദിനാചരണങ്ങൾ. കോഴിക്കോട് സി.ഡബ്ലിയു.ആർ.ഡി.എം ഉമായി സഹകരിച്ചു മണ്ണാർക്കാട്ടെ ജലലാബ്. ലാബ്പ്രവർത്തനം എല്ലാ കുട്ടികൾക്കും ആഴ്ച്ചയിലൊരിക്കൽ ലഭിക്കാൻ ചാർട്ടിങ്ങ്. സയൻസ്ഡയറിയിൽ ലാബ് പേജ്. കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യാനുള്ള അവസരം-പ്ലാനിങ്ങ്. സ്കൂൾ-മണ്ണ്, ശിലാ മാപ്പിങ്ങ്, വൃക്ഷ സെൻസസ്-സ്കൂളിന്റെ ഒരു കി.മി.ചുറ്റളവിൽ, ശാസ്ത്രവാർത്തകൾ ചുമർ പത്രം.ജലവിനിയോഗം-100 വീടുകളിൽ പഠനം……

പ്രകൃതി-പരിസരം

ശുചിത്വം-പാഠങ്ങൾ, പരിശീലനം. ഹരിതവത്ക്കരണം- പ്ലാൻ അവതരണം, പരിപാടികൾ.പ്ലാസ്റ്റിക്ക് നിരോധനം. മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പാഠങ്ങൾ,പ്രവർത്തനങ്ങൾ. സൂചനാബോർഡുകൾ. ഹരിതകോർണർ. എന്റെ മരം. ജലസംരക്ഷണം. കായ്കറിത്തോട്ടം.‘മുരിങ്ങാക്കാര്യം’.വള്ളിക്കുടിൽ. സൈലന്റ് വാലി പഠനം.ഔഷധസസ്യങ്ങൾ.ഹരിതതീരം-ചുമർപത്രം.


അസംബ്ളി-അച്ചടക്കം

എല്ലാ വ്യാഴാഴ്ചയും അസംബ്ലി. അസംബ്ലി ഹൌസ് അടിസ്ഥാനത്തിൽ. മാസ്ഡ്രിൽ ടേമിൽ ഒന്ന്. പ്രാർഥന-പ്രാർഥനാ സമയം-ചിട്ടകൾ. ദേശീയഗാനം
‘പഠിക്കുന്ന കുട്ടി’. പരസ്പര ബഹുമാനം-സ്നേഹം’ഹലോ ഗുഡ്മോർണിങ്ങ്’. അധ്യാപകനും കുട്ടിയും.ഇന്റെർവെൽ സമയം. കളി-പഠനം.
ആരോഗ്യശീലങ്ങൾ-ക്ലാസ്മുറിയിൽ. വൃത്തിയും വെടിപ്പും. വ്യക്തി ശുചിത്വം-മുടി നഖം പല്ല്….പുസ്തകം.
ലഹരിപദാർഥങ്ങൾ-മിഠയി . എന്തൊക്കെ വാങ്ങാം? ബോധവത്ക്കരണം.സൂചനാ ബോറ്ഡുകൾ നിറയെ.

പുറം ബന്ധങ്ങൾ-പാർലമെന്റ്

മാതൃകാ ഇലക്ഷൻ.-എല്ലാം കുട്ടികൾ. കുട്ടികളുടെ പാർലമെന്റ് (മോക്ക്)
കുട്ടികളും ഔദ്യാഗികവും-പരിപാടി.മാസത്തിലൊന്ന്. ഓഫീസ് സന്ദർശനം-ടേമിൽ ഒന്ന്. പൂർവവിദ്യാർഥി സംഗമം ഒക്ടോബറിൽ?
സ്കൂളുകൾ തമ്മിൽ അധ്യാപക കൈമാറ്റം-ഏകദിനങ്ങൾ

ശാക്തീകരണം-വികസനം

സ്വയം പഠനം (വിപുലമായ പ്ലാനിങ്ങ്-നിർവഹണം). ഇൻസൈറ്റ് ക്ലാസുകൾ-പരിപാടികൾ (അവധിദിവസങ്ങളിൽ) ചർച്ചാവേദികൾ (അക്കാദമിക്ക് , ഔദ്യോഗികം) ഒരുക്കിയെടുത്തക്ലാസുകൾ-റിക്കോർഡിങ്ങ് (അക്കാദമിക് ആർക്കെയ്വ്) 100 പേരുമായുള്ള അഭിമുഖം റിക്കാർഡ്. ബ്ലോഗ്ഗ്, സൈറ്റ്…വിപുലീകരണം. എല്ലാ അധ്യപകർക്കും സ്വന്തം ബ്ലോഗ്-ഓണത്തിന്ന് ഉദ്ഘാടനം.

പഠനയാത്രകൾ

എല്ലാർക്കും പഠനയാത്ര. ക്ലാസുകൾ തിരിച്ചു വിപുലമായ പ്ലാനിങ്ങ്. നിർവഹണം. ഡോക്യുമെന്റേഷൻ.‘സ്കൂൾ കാണൽ’ യാത്ര കുട്ടികൾക്കും അധ്യാപകർക്കും.
അതിഥികൾ-ദിനാചരണങ്ങൾ

ദിനാചരണങ്ങൾ-ലിസ്റ്റ്-പ്ലാനിങ്ങ്-പ്രസിദ്ധപ്പെടുത്തൽ (വാർഷിക പദ്ധതി)
അതിഥി ദേവോ ഭവ: 100 ക്ഷണിക്കപ്പെട്ട അതിഥികൾ-പ്ലാനിങ്ങ്-നിർവഹണം.മെമെന്റോ. അതിഥി റജിസ്റ്റർ. ഡോക്യുമെന്റേഷൻ. ആൽബം.

പി.ടി.എ

പി.ടി.എ കളുടെ നടത്തിപ്പ്. റജിസ്റ്റർ. മിനുട്ട്സ്. തീരുമാനങ്ങൾ-നിർവഹണം-റിവ്യൂ. പഠനവീടുകൾ ഓണക്കാലത്ത് ഉദ്ഘാടനം. പി.ടി.എ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ കാര്യക്ഷമത (ഉച്ചകഞ്ഞിവിതരണം, അധിക ക്ലാസുകൾ, പ്രോത്സാഹനങ്ങൾ-സമ്മാനങ്ങൾ)


കണക്കുകൾ

സമ്പൂർണ്ണ വാർഷിക ബജറ്റ്. കണക്കുകളിലെ സുതാര്യത. മാസാന്ത്യത്തിൽ കണക്കുകൾ പ്രസിദ്ധീകരിക്കൽ. പിരിവുകളിലെ കൃത്യത-പൂർണ്ണത.സാമ്പത്തികാവലോകനം-റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കൽ.

sujanika@gmail.com

03 April 2010

സ്കൂൾ സ്റ്റാഫ് യോഗങ്ങൾ 1

എല്ലാ സ്കൂളുകളും പുതു വിദ്യാഭ്യാസവർഷത്തെ സ്വ്വികരിക്കാനുള്ള ഒരുക്കങ്ങളിലായിരിക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ ഈ പ്രവർത്തനം നന്നായി നടക്കണം. ഇതിന്നുള്ള ആദ്യ പടി അധ്യാപകരുടെ വിവിധ യോഗങ്ങൾ ആണ്. സ്റ്റാഫ് യോഗങ്ങളിൽ നടക്കുന്ന നല്ല ചർച്ചകളാണ് മുന്നൊരുക്കങ്ങൾ സാധ്യമാക്കുക. എന്നാൽ ഈ യോഗങ്ങളൊക്കെ ഒരു തരം ചടങ്ങുകളായി പരിണമിക്കുന്നു. ഹെഡ്മാസ്റ്റർ നടത്തുന്ന പ്രഖ്യാപനങ്ങളോ മാനേജറുടെ അഭിപ്രായങ്ങളോ ആണു ഇതിലധികവും. അധ്യാപകന്ന് സ്വയം പരിശോധിക്കാനും വിലയിരുത്താനും കാര്യങ്ങൾ ആലോചിക്കാനും വേണ്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവുന്ന ജനാധിപത്യപരമായ ഒരു മുഖം സ്റ്റാഫ് യോഗങ്ങളിൽ ഉണ്ടാവണം. അധികസമയം എടുത്ത് ഗ്രൂപ്പുകളായി ഇരുന്നു നല്ല ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവണം. അപ്പോൾ മാത്രമേ ഓരോ അധ്യാപകനും ഇതു തന്റെ കൂടി ചിന്തയും തീരുമാനവും അടങ്ങുന്നതാണല്ലൊ എന്ന വികാരം ഉണ്ടാവൂ. എന്റെ സ്കൂളിൽ പ്രാവർത്തികമാക്കുന്ന ചില സംഗതികൾ നോക്കൂ:

ഭൌതിക സാഹചര്യങ്ങൾ(ഗ്രൂപ്പ്-1)

വൃത്തിയും വെടിപ്പും

നിലവിലെ അവസ്ഥ വിശകലനം/എങ്ങനെയായിരിക്കണമെന്ന കാഴ്ച്ചപ്പാട്-വിശദാംശങ്ങൾ / പോംവഴികൾ/ നിർദ്ദേശങ്ങൾ/ മോണിറ്ററിങ്ങ്/ സ്വയം ചെയ്യാവുന്ന സംഗതികൾ (നമുക്ക്/ കുട്ടികൾക്ക്)

ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്

ലാബ്, ലൈബ്രറി സംവിധാനങ്ങൾ അവലോകനം/ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ/ ഉപയോഗത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ/ ഉപയോഗപ്പെടുത്തുന്നതിൽ നാം നിർദ്ദേശിക്കുന്ന ‘ഒരു സമയക്രമീകരണം’/ പ്രയോജനപ്പെടുത്തുന്നു വെന്ന് ഉറപ്പാക്കാനുള്ള പരിപാടികൾ/ അധിക നിർദ്ദേശങ്ങൾ

ചന്തമുള്ള ക്ലാസ് മുറികൾ/മുറ്റം/പ്ലാസ്റ്റിക് വിമുക്തം

പ്ലാസ്റ്റിക്ക് വിമുക്തം/ ഗ്രീൻ ബഡ്ജറ്റിന്റെ ആശയം നമുക്ക് നടപ്പാക്കാൻ കഴിയുമോ?/ സ്കൂൾ ഹരിത വത്ക്കരണം/ വ്യക്തിപരമായും ക്ലാസ്സ്, ഗ്രൂപ്പ് അടിസ്ഥാനത്തിലും പരിപാടികൾ/ മോണിറ്ററിങ്ങ് സംവിധാനം/ പ്രശ്നങ്ങൾ-പരിഹാരങ്ങൾ

ക്ലാസ്മുറികൾ അക്കാദമിക്ക് തലത്തിൽ നവീകരിക്കേണ്ടതുണ്ടോ? ഇരുന്നു പഠിക്കാനുള്ള ഇടം മാത്രമോ ക്ലാസ്മുറി?/ ഇന്നത്തെ ക്ലാസ്മുറികൾ കുട്ടികൾക്കോ അധ്യാപകർക്കോ എന്തെകിലും ആകർഷകത്വം നൽകുന്നുണ്ടോ?/ പഠനത്തിന്ന് പ്രചോദനം നൽകാൻ പഠിപ്പിടത്തിന്ന് കഴിയേണ്ടേ?/ വൃത്തിയും വെടിപ്പും ഒന്നുകൂടെ വർദ്ധിക്കേണ്ടേ? മേശപ്പുറത്ത് ഒരു നിറത്തുണി വിരിയും ഒരു പൂപ്പാത്രവും കുറച്ചു പേപ്പറും ഒരു പെൻസ്റ്റാൻഡിൽ പെൻസിലും പേനയും ഒക്കെ ഒരുക്കി ചില മാറ്റങ്ങൾ പ്രായോഗികമൊ?/ എന്തു ചെയ്യാനാകും?/ നിർദ്ദേശങ്ങൾ ഇനിയും/ നല്ല ക്ലാസ്മുറിക്ക് ഓരോ മാസവും ഒരു സമ്മാനം ആർ കൊടുക്കും?

തുടർന്നുള്ള ഗ്രൂപ്പ്കളിലെ ചർച്ചാകുറിപ്പുകളും തീരുമാനങ്ങളും നടപടികളും റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കും
Download the article here

sujanika@gmail.com