31 December 2010

ശീർഷകങ്ങൾ പറയുന്നത്


നമ്മുടെ കുട്ടികള്‍ക്ക് ഭാഷാക്ലാസുകളില്‍ ധാരാളം കഥ /കവിത /നോവല്‍ഭാഗം /ഉപന്യാസം /നാടകം വായിക്കാനുണ്ട്. അധികവായനക്കുള്ളതുകൂടി കണക്കാക്കിയാല്‍ ലിസ്റ്റ് ഇനിയും നീളും.കുട്ടികളെ എത്രയും അധികം ആകര്‍ഷിക്കുന്നത് വായനാസാമഗ്രിയുടെ ശീര്‍ഷകം/ തലക്കെട്ട്/ പേര് തന്നെയാണ്. വായന തുടങ്ങുന്നത് ശീര്‍ഷകം നോക്കിയാണെങ്കിലും വായന സമാപിക്കുന്നത് ശീര്‍ഷകം നോക്കിയാണോ? ഈ ചര്‍ച്ച നമ്മെ നയിക്കുന്നത് ശീര്‍ഷകത്തിന്റെ വെറും ഔചിത്യത്തേക്കാള്‍ മറ്റു പലതിലേക്കുമാണ്. അതെങ്ങനെ?

ശീര്‍ഷകത്തിന്റെ ഔചിത്യം കുറിക്കുക എന്നൊരു പ്രവര്‍ത്തനം ഭാഷാവിഷയങ്ങളിലെ പരീക്ഷക്ക് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ ക്ലാസിലെ കുട്ടികള്‍ ചെയ്ത നിരീക്ഷണങ്ങള്‍ നോക്കൂ 

            വായനയുടെ ആദ്യചുവട് തലക്കെട്ട്=പേര് വായിക്കലാണ്. ഒരു കഥ/ കവിത/നോവല്‍/എന്തും വായിക്കാന്‍ തുടങ്ങുന്നത് തലക്കെട്ട് തൊട്ടാണ്. നല്ല തലക്കെട്ടെങ്കില്‍ വായിക്കാന്‍ തീരുമാനിക്കും. ശീര്‍ഷകം ആകര്‍ഷകമല്ലെങ്കില്‍ ഉള്ളടക്കം എത്ര ഗംഭീരമാണെങ്കിലും വായന ആരംഭിക്കുകയില്ല. നല്ല വായനാശീലമുള്ള ആള്‍ക്ക് തലക്കെട്ടിനേക്കാള്‍ പ്രധാനം രചയിതാവായിരിക്കും. ആരെഴുതിയ കൃതി/ കവിത/കഥ എന്നു നോക്കിയാണ് പുസ്തകം വായിക്കാന്‍ തീരുമാനിക്കുക. എഴുത്തുകാരന്‍ വായനക്ക് ഗാരണ്ടി നല്‍കുന്ന ഒരു സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകാര്‍ സ്വീകാര്യരാകുന്നതിന്ന് ഒരല്‍പ്പം സമയം പിടിക്കും എന്നതും കാണാം.
വായന ആരംഭിക്കുന്നത് ശീര്‍ഷകം തൊട്ടാണെങ്കിലും വായന സമാപിക്കുന്നത് എങ്ങനെയാണ്? വായന പൂര്‍ത്തിയാക്കി പുസ്തകം മടക്കിവെച്ചതിനുശേഷം  നമ്മുടെ മനസ്സില്‍ വീണ്ടും ശീര്‍ഷകം ഉയര്‍ന്നുവരുന്നു. ആ ശീര്‍ഷകം ഒരിക്കലും വായന തുടങ്ങിയപ്പൊള്‍ കണ്ടതാവില്ല. ആദ്യപ്രാവശ്യം നല്‍കിയ അര്‍ഥസൌന്ദര്യത്തില്‍ നിന്നും വളരെ ഉയര്‍ന്നുനില്‍ക്കുന്ന അധികാര്‍ഥങ്ങള്‍ -ആശയപരമായും സൌന്ദര്യപരമായും നമ്മിലേക്ക് നിവേശിപ്പിക്കുന്ന ഒരു പദസംഘാതമായി തലക്കെട്ട് പുനര്‍ജ്ജനിക്കുകയാണ്.

15 December 2010

ക്ലാസ് മുറിയിലെ പുൽച്ചാടി


നാടകവത്ക്കരണത്തിലൂടെ പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയെന്നത് വളരെ പഴയ ഒരു ബോധനരീതിയാണ്. ഈ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലും നാടകീകരണം നമ്മുടെ ക്ലാസ്മുറികളില്‍ നടക്കുന്നു. അധ്യാപികക്കും കുട്ടിക്കും ഏറെ പ്രിയപ്പെട്ട ഒരു ബോധന-പഠന തന്ത്രം.
ക്ലാസ്മുറിയില്‍ ഇതു സാധ്യമാകുന്നത് പാഠഭാഗങ്ങള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിലൂടെയാണ്. ഭാഷാ ക്ലാസുകളിലെ കഥകള്‍, കവിതകള്‍, നാടകഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തിയാണിതു ചെയ്യുക. വ്യവഹാരരൂപങ്ങളുടെകഥ, കവിത എന്നിവ നാടകമാക്കുക- രൂപമാറ്റം ചെയ്യാന്‍ കഴിയുന്നതിലൂടെ രണ്ടു തരത്തില്‍ പഠനം നടക്കുന്നുണ്ട്. ഒന്നു വ്യവഹാരരൂപം മാറ്റലും ഒന്നു നാടകാവതരണവും.
ഭാഷാപഠനത്തിന്റെ ഭാഗമായുള്ള കഥയും കവിതയും

11 December 2010

പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ


പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ
ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കൻമാരും മിടുക്കികളുമായവർ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങൾ ഇതിനൊക്കെ വേണ്ടുന്ന പിൻബലം നൽകും. ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുന്നതിലൂടെ അടുത്ത വർഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളിൽ മുഴുകും.
തീർച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാൽ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യിൽ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികൾക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളിൽ പോലും ഇതാണവസ്ഥ. കലാമത്സരങ്ങൾ,

29 November 2010

ആസ്വാദനത്തിന്റെ ആഴങ്ങൾ


കഥ, കവിത എന്നിവ വായിച്ച് ആസ്വാദനനക്കുറിപ്പ് തയ്യാറാക്കാൻ എന്നും ഭാഷാക്ലാസുകളിൽ നൽകിവരുന്ന ഒരു പ്രവർത്തനമാണ്. തുടർന്ന് ഇതു പരീക്ഷക്കും ഉണ്ടാവും. ആറോ  എട്ടോ സ്കോറും കിട്ടും.പ്കഷെ, എസ്.എസ്.എൽ.സി.പരീക്ഷക്ക് പാഠപുസ്തകത്തിലെ കഥയും കവിതയും ഒന്നുമല്ല ചോദിക്കുക. അപ്പോൾ കുറിപ്പ് സഹായകമവും.നോക്കൂ:   Download

26 October 2010

പരീക്ഷകളിലെ സമയ ഘടകം


എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ വരികയാണ്. അതില്‍ സുപ്രധാനമായ ഒന്നാണ് നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നത്. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. .ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് സമയം ശരിയായി വിനിയോഗിക്കാന്‍ നല്‍കുന്ന പരിശീലനത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നു. ഏറ്റവും അറിയാവുന്നത് ആദ്യം, അതിനെത്ര സമയം എന്നിങ്ങനെ.സമയഘടകത്തിന്റെ നിയന്ത്രണം

25 October 2010

മാറുന്നകോലായകൾ, മാറത്ത ‘കൂട്ട’ങ്ങൾ


കാരണവന്മാരും മുത്തശ്ശിമാരും കോലായിലിരുന്നു മണിക്കൂറുകളോളം വെറ്റിലമുറുക്കിയും  സംഭാരം കുടിച്ചും  കൂട്ടംകൂടിയിരുന്നത് (കൂട്ടം കൂടുക= വര്‍ത്തമാനം പറയുക) പഴയകാലം. ഇപ്പോള്‍ കുട്ടികളൊക്കെപുതിയ തലമുറയൊക്കെ തിരക്കിലാണ്. ‘കൂട്ടംകൂടാന്‍അവര്‍ക്കെവിടെ നേരം എന്നു പരിഭവിക്കുന്നു.

കാലത്തിനൊത്ത് മാറുന്നകോലത്തെക്കുറിച്ച് കോലായ വര്‍ത്തമാനമുണ്ടെകിലും കോലായയുടെ കോലം മാറിയ കഥ അവര്‍ അറിയുന്നില്ല. അനുമിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആ മാറ്റത്തിനൊത്ത് നവഭാവുകത്വത്തോടെ

16 October 2010

അവിഘ്നമസ്തു ശ്രീ ഗുരവേ നമ:
2010 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയപ്പോള്‍ സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ ചെയ്ത പ്രസംഗം ഇവിടെ വായിക്കാം

വിജയദശമി ആശംസകളോടെ 

17 September 2010

കഥയിൽ വായിക്കുന്നത്


 9ലെ മലയാളം ബേസിക്ക് പാഠപുസ്തകത്തിൽ എൻ.മോഹനന്റെകൊച്ചുകൊച്ചു മോഹങ്ങൾഎന്ന കഥയുണ്ട്. ആ കഥയിൽ നാം വായിച്ചെടുക്കുന്നത് എന്തൊക്കെയാവാം?. ഈ കുറിപ്പ് നോക്കുക:
ഒരു കഥയും നമുക്ക് ഒന്നിലധികം പ്രാവശ്യം വായിക്കാനാവില്ല. ഓരോ പ്രാവശ്യവും വായിക്കുമ്പോൾ ഓരോ കഥകളാണ് വായിക്കപ്പെടുക. സ്ഥലകാലങ്ങളിലൂടെ കടന്നുപോകുമ്പൊൾ ഓരോ (നല്ല) കഥയും വായനക്കാരനൊപ്പം പരിണമിക്കുന്നു. നാനാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഓരോ വായനക്കാരനും ഒരേകഥതന്നെ പലമട്ടിൽ ആസ്വദിക്കപ്പെടുന്നു. കലാരൂപങ്ങൾക്കൊക്കെയും ബാധകമായ ഈ തത്വം പുതിയതല്ല താനും.

15 September 2010

മഴ


                                                                            

മഴ വെയിൽ മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളൊക്കെയും എന്നും മനുഷ്യർക്ക് അത്ഭുതവും ആദരവും ഭയവും ഉണ്ടാക്കിയിട്ടുണ്ട്.ലോകസംസ്കാരങ്ങളിലെവിടെനോക്കിയാലും ഇതിന്റെ തെളിവുകൾ കാണാം. പുരാതന മനുഷ്യൻ അതുകൊണ്ടുതന്നെ പ്രകൃതിപ്രതിഭാസങ്ങൾക്കൊകെയും അധിദേവതമാരേയും സങ്കൽപ്പിച്ചിട്ടുണ്ട്. ദേവതമാരെ അനുദിനം പ്രസാദിപ്പിക്കുന്നതിലൂടെ നിത്യസൌഭാഗ്യവും കൈവരിക്കാമെന്ന് വിശ്വസിച്ചു.
പ്രകൃതിപ്രതിഭാസങ്ങളൊക്കെ മനുഷ്യസംസ്കാരത്തിലും അതിന്റെ ഭാഗമായ കലാരൂപങ്ങളിലും നിരന്തരം പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യകൃതികളിലൊക്കെയും ഇവയെ വർണ്ണിക്കുകയും ഭജിക്കുകയും ചെയ്തിട്ടുണ്ട്. വേദേതിഹാസങ്ങൾതൊട്ട്

06 September 2010

മൂന്നാനകൾ

ആനയെ പൈതൃകമൃഗമായി ഭാരതസർക്കാർ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ എഴുതിയ ഒരു കുറിപ്പ്
(6-9-2010 മാധ്യമം-വെളിച്ചത്തിൽ പ്രസിദ്ധീകരിച്ചത്)




ആന മനുഷ്യന്ന് എന്നും ഒരു അത്ഭുതമായിരുന്നു. എത്രകണ്ടാലും മതിവരില്ല. അത്ഭുതത്തിന്ന് ഒരു കുറവും ഇല്ല. ഇതിന്ന് പ്രായവും കാലവും ദേശവും ഒന്നും ഭേദം ഇല്ല. ഓരോ ആനയും വ്യത്യസ്തവും ഒരേ ആനയെത്തന്നെ പലവട്ടം കാണുമ്പൊൾ അതു വളരെ വ്യത്യസ്തമായ അനുഭൂതി നൽകുന്നതും ആയി ത്തീരുകയാണ്. ഈ നിത്യാത്ഭുതമാണ് ആനയുടെ സുന്ദര്യാത്മക മൂല്യം എന്നും പറയാം.

ആനകളെ സംബന്ധിച്ച് ശതക്കണക്കിന്ന് പരാമർശങ്ങൾ നമ്മുടെ ക്ലാസിക്കുകളിലുണ്ട്. സംസ്കൃതഭാഷയിൽ ആനയുടെ പര്യായങ്ങൾ അമരകോശത്തിൽ വിസ്തരിക്കുന്നുണ്ട്. ദന്തി, ദന്താവളം, ഹസ്തി, ദ്വിരദം, അനേകപം, ദ്വിപം, ഗജം, മതംഗജം, നാഗം, കരി, കുഞ്ജരം, സ്തംബേരം, ഇഭം പദ്മി എന്നിങ്ങനെ 14 പേരുകൾ (പര്യായങ്ങൾ) ആനയ്ക്കുണ്ട്. ഇതെല്ലാം

03 September 2010

നാട്ടുഗണിതം



(മാത്ത്സ് ബ്ലോഗിൽ മുൻപ് പ്രസിദ്ധീകരിച്ചത്)



വിജ്ഞാനത്തിന്റെ മേഖലയിൽ ഏറ്റവും വേഗതയാർന്ന വികാസം സംഭവിക്കുന്നത് ഗണിതശഖയിലാണ്. ഇത് ഗുണപരമായും ഗണപരമായും (quality & quantity) സംഭവിക്കുന്നു. ലംബമായും തിരശ്ചീനമായും സംഭവിക്കുന്നു. വികാസം മറ്റു അറിവിടങ്ങളിൽ (ഭൌതിക ശാസ്ത്രം, രസതന്ത്രം..) വളർച്ച ഉണ്ടാക്കുന്നു. അവിടങ്ങളിലൊക്കെ ഉണ്ടാകുന്ന വികാസങ്ങളുടെ ആകെത്തുക ഗണിത(ജ്ഞാന)മണ്ഡലത്തിൽ വമ്പിച്ച സ്പോടനങ്ങൾ സൃഷ്ടിക്കുന്നു. അതൊക്കെതന്നെ ഉള്ളടക്കത്തിലും പ്രക്രിയകളിലും വളർച്ച ഉറപ്പുവരുത്തുന്നു.‘കൊടുക്കും തോറുമേറിടുംഎന്ന അറിവിന്റെ കടംകഥ കണക്കിൽ പുതിയ ആകാശങ്ങൾ നിർമ്മിക്കുന്നു.കണക്ക്അറിവ്പ്രയോജനപ്പെടുത്തുകയും അതു തന്നെ അറിവിന്റെ ഉദ്പാദനത്തിന്ന് കാരണമാവുകയും ചെയ്യുന്നു. കാര്യകാരണങ്ങൾ തമ്മിലുള്ള അദ്വൈതം ആസ്വദിക്കുന്നതാവും ഗണിതത്തിന്റെ ലാവണ്യസാരം.

20 August 2010

കടക്കെണി എന്ന അവസ്ഥ

http://mathematicsschool.blogspot.com/ ഇൽ പ്രസിദ്ധീകരിച്ചത്

9-)0 ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയിൽ എം.എൻ.വിജയൻ മാഷിന്റെ ഒരു കുറിപ്പ് (സമുദായങ്ങൾക്ക് ചിലത് ചെയ്യുവാനുണ്ട്) പഠിക്കാനുണ്ട് . കേരളീയന്റെ ‘വർദ്ധിച്ചുവരുന്ന ഉപഭോഗ സംസ്കാരം’ എന്ന പ്രശ്നവുമായി ഈ കുറിപ്പ് ക്ലാസിൽ ചർച്ച ചെയ്യപ്പെടും എന്നുറപ്പ്. അതിൽ തന്നെ ഊന്നൽ വരിക ‘ ആർഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവൻ കടംവാങ്ങി ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും.ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചർച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാൽ ഇതിൽ യാഥാർഥ്യമെത്രത്തോളമുണ്ട്?
ശ്രീനാരായണഗുരുവചനങ്ങൾ റഫർ ചെയ്തുകൊണ്ടാണ് വിജയൻ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാൽ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം.ഉദാഹരണങ്ങൾ സഹിതം മാഷ് വിശദീകരിക്കുന്നു.
ഇതിൽ രണ്ടു പദങ്ങൾ- ആർഭാടം, കടം- സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആർഭാടം’ എന്താണ് ‘കടം’? ആർഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്.
സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന

09 August 2010

സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?

Published in Madhyamam 'Velicham"



ചില കർക്കടക ഓർമ്മകൾ. എല്ലാം പഴമ.എല്ലാം ശാസ്ത്രീയമെന്നോ അനുകരണീയമെന്നോ ഉള്ള സൂചനയിതിലില്ല. വെറ്തെ ചില അറിവുകൾ. ചേറിക്കൊഴിച്ച് പതിർകളയാം.കളയണം. ഇതു ആമുഖം.

ഋതു

നമ്മുടെ കാലാവസ്ഥയിൽ ഋതുസ്വരൂപം വർഷം, വസന്തം, ശരത്ത്, ഗ്രീഷ്മം എന്നിങ്ങനെയാണ്. ഹേമന്തം, ശിശിരംഎന്നിങ്ങനെ ഷഡൃതുക്കൾ പൂർണ്ണരൂപത്തിൽ നമുക്കനുഭവവേദ്യമല്ല. കർക്കടകം വർഷർത്തുവാണ്. പെരുമഴക്കാലം. തിരുവാതിര തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേല.അധികമഴയിൽ കൃഷിപ്പണിപോലും അവധിയിൽ. എല്ലാരും വീട്ടിനകത്ത് ഒതുങ്ങിക്കൂടുന്നു. പണ്ട്, കേരളീയന്റെ വെക്കേഷൻകാലം.കന്നുകാലികൾ പോലും തൊഴുത്തിൽ നിന്നിറങ്ങില്ല. പക്ഷികളടക്കം കൂടുകളിൽ ഒതുങ്ങിക്കൂടും.നിളയിൽ നിറവെള്ളം.എല്ലാ തോടുകളും പുഴകളും തെളിനീരാൽ നിറയും. കുളങ്ങളിൽ തെളിവെള്ളവും കുളവാഴയും പൂത്തുലയും.കുണ്ടൻകിണറുകളിൽനിന്ന് വെള്ളം കൊട്ടക്കോരികൊണ്ട് കൈനീട്ടി

17 June 2010

സദ്യ-ക്ഷണിതാക്കളും സർവാണിയും


ഇനി സ്കൂളുകളിൽ തിരക്കുള്ള നാളുകളാണ്. വൈവിധ്യമുള്ള നൂറുകണക്കിന്ന് പഠനപ്രവർത്തനങ്ങൾ. ദിനാഘോഷങ്ങളും ദിനാചരണങ്ങളും ഉദ്ഘാടനങ്ങളും. ഇതിന്റെയൊക്കെ സദ്ഫലം എല്ലാ കുട്ടിക്കും ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?ഈ അലോചനയല്ലേ ആദ്യം നടക്കേണ്ടത് ?


പ്രശസ്ത മലയാളം ബ്ലോഗർ വി.കെ ആദർശ് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെയ്ത ഒരു റ്റ്വീറ്റിൽലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗവും സെമിനാറും ഒന്നും അല്ലാതെ വെറെന്തു ചെയ്യാൻ കഴിയുമെന്ന്അന്വേഷിച്ചിരുന്നു. ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ സംഗതികളിൽ വളരെ ശ്രദ്ധാലുവായ ആദർശിന്റെ ഈ റ്റ്വീറ്റ് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിപ്പിച്ചു.

04 June 2010

വാതായനങ്ങൾ തുറക്കുന്നു

വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുകയാണ്. കളികളും കോലാഹലങ്ങളുമായി വേനലവധി എത്രപെട്ടെന്നാ തീർന്നത് അല്ലെ? ഇനി പഠനത്തിന്റെ തിരക്കേറിയ ദിവസങ്ങളാണ്. തിരക്കേറും തോറും ദിവസങ്ങൾ പറന്നുപോകും.സമയം പോരെന്നു തോന്നും. അതുകൊണ്ട് വളരെ ശക്തമായ പ്ലാനിങ്ങ്, ടയിംടേബിൾ എന്നിവ പ്രധാനമാണ്. നന്നായി പഠിച്ചിറങ്ങിയ മിടുക്കികൾക്കൊക്കെ ഇങ്ങനെയുള്ള മുങ്കരുതൽ ഉണ്ടായിരുന്നു എന്നവർ പറയുന്നുണ്ട്.
ഒരുവിദ്യാഭ്യാസവർഷം എന്നത് ക്ലാസ്മുറികളിലെ പ്രവർത്തനങ്ങൾ മാത്രമാണെന്നു വിശ്വസിക്കരുത്. പാഠപുസ്തകം പഠിക്കുകഎന്നത്ആകെപണിയുടെപകുതിപോലുംആവുന്നില്ല.സി..പ്രവർത്തനങ്ങൾ മുഴുവനും കൂട്ടിയാലും പകുതിയേ ആവൂ.എന്നാൽ കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നത് തു മാത്രമാണ് പഠനം എന്നുമാണ്.

14 May 2010

വിനോദം-സംസ്കാരം

 
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയിൽ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തിൽ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാൻ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവൻ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യൻ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളിൽ ‘ ജീവൻ സംരക്ഷിക്കൽ’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതൽ സന്തോഷകരവും മെച്ചപ്പെട്ടതും തുടർച്ചനിലനിർത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ്

08 May 2010

ഇനി ഇ-ക്ലാസ്മുറികൾ

ഇനി ഇ-ക്ലാസ്മുറികൾ



വിവരസാങ്കേതിക വിദ്യ കാണെക്കാണെ വളരുന്ന ഒരു സാമൂഹ്യപരിസ്ഥിതിയിലാണ് നാമിന്ന് പ്രവർത്തിക്കുന്നത്. കണ്ടാൽ തിരിച്ചറിയാത്ത രൂപഭാവങ്ങളോടെ ഓരോമണിക്കൂറിലും ഐ.ടി.രംഗം പരിണമിക്കുകയാണ്. നമ്മുടെയൊക്കെ കമ്പ്യൂട്ടറുകളിലെ ഓരോ സോഫ്ട്വെയറും 3 മിനുട്ടിൽ ഒരു പ്രാവശ്യം എന്നകണക്കിൽ (നെറ്റിൽ) അപ്പ്ഡേറ്റഡ് ആവുന്നു. വലിയ വില കൊടുത്തു വാങ്ങിയ ഏറ്റവും പുതിയ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഉടനെ ഓൺലയിനിൽ അപ്പ്ഡേറ്റഡ് ആവുന്നു. വിവരങ്ങൾ മാത്രമല്ല അതുകളെ പ്രോസസ് ചെയ്യാനുള്ള സോഫ്ട്വെയറുകളും അനുനിമിഷം പുതുക്കപ്പെടുന്നു. Times of India ദിനപത്രം നെറ്റിൽ നോക്കൂ. ഒരിക്കൽ ഡ്ഔൺലോഡ് ചെയ്ത്

01 May 2010

ഐതിഹ്യമാല 100 വർഷം

ഐതിഹ്യമാല പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ നൂറാം വാർഷികം ആണ് 2009. ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ പത്രാധിപരായ വെള്ളായ്ക്കൽ നാരായണമേനോൻ ആണ് ആദ്യമായി ഐതിഹ്യമാലയുടെ ആദ്യഭാഗം പ്രസിദ്ധപ്പെടുത്തിയത്.ഇതിന്റെ പ്രസ്താവനയിൽ ഗ്രന്ഥകർത്താവ് കൊല്ലവർഷം 5-9-1084 എന്നും ഇംഗ്ലീഷ് വർഷം 17-4-1909 എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ആദ്യ 8 വോളിയങ്ങൾ 1909 മുതൽ 1934 വരെയുള്ള കാലത്താണ് പ്രസിദ്ധപ്പെടുത്തുന്നത്.

വീട് ഒരു സാംസ്കാരിക ചിൻഹം

മനുഷ്യകുലത്തിന്റെ വികാസം പിന്തുടരുന്ന ഒരാൾക്ക് നല്ലൊരു പാഠ്യവസ്തുവാണ് പാർപ്പിടം. മനുഷ്യന്റെ അവശ്യവസ്തുക്കളിൽ മൂന്നാമത്തേതാണ് വീട്. ആദ്യത്തേതു ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം എന്നാണ് ക്രമം.വികാസത്തിന്റെ ഓരോകാലത്തും അവശ്യവസ്തുക്കളുടെ നിര വർദ്ധിച്ചുവന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമികാവശ്യങ്ങൾ വളരുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിശ്രമം, വിനോദം, വിജ്ഞാനം, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം…..എന്നിങ്ങനെ കൂടിക്കൂടി വരികയും ചെയ്യുന്നു.

സ്വസ്തി

(റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക്)

ഉദയാരുണന്നൊപ്പം കുഞ്ഞുങ്ങള്‍

നവാഹ്ലാദത്തികവില്‍

വാര്‍ധക്യങ്ങള്‍, തുറന്നൂ കലാലയം.

അന്നൊരു കൌമാരത്തില്‍ തെളിവെട്ടത്തില്‍ നിങ്ങള്‍

26 April 2010

നാട്ടുകൂട്ടം


നാട്ടുകൂട്ടം’ ഷോർട്ട് ഫിലിം ആയി സീരിയലൈസ് ചെയ്യാൻ പാകത്തിൽ ഉണ്ടാക്കുന്നവയാണ്.20-22 മിനുട്ട് ദൈർഘ്യമുള്ളവ.
നമ്മുടെ സാമ്പ്രദായിക സ്കൂൾ പഠനങ്ങൾക്ക് സമാന്തരമായി നാട്ടിൽ ഒരു പഠനക്രമമുണ്ട്.നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു ക്രമം. ഇതു പണ്ടുകാലത്ത് വളരെ സജീവമായിരുന്നു. ഇതിൽ നിന്നാണ് ആധുനിക വിദ്യാഭ്യാസം ആരംഭിച്ചതുതന്നെ. എന്നാൽ ആധുനിക വിദ്യാഭ്യാസം പഴയ വിദ്യാഭ്യാസത്തിന്റെ നിത്യജീവിത ബന്ധം തീരെ പരിഗണിച്ചില്ല എന്നു കാണാം. അതുകൊണ്ടുതന്നെ നവീന വിദ്യാഭ്യാസം കുട്ടിക്ക് അധികഭാരങ്ങൾ നൽകുന്നു. ഇതെന്തിന്ന് പഠിക്കുന്നു എന്ന സംശയം എല്ലാ കുട്ടിയും എന്നും ഉയർത്തുന്നു. എല്ലാ പാഠങ്ങളും നിത്യജീവിതംകൂടുതൽ സുന്ദരമാക്കാനെന്ന അടിസ്ഥാന സംഗതി വിട്ടുകളയുകയും പഠിക്കുന്നത് നല്ല ജോലിക്കും പണം സംബാദിക്കാനും മാത്രമാണെന്ന ധാരണ പരക്കുകയും ചെയ്തു. നല്ല മനുഷ്യനേയും നല്ല ജീവിതത്തേയും ഒരുക്കിയെടുക്കാനുള്ള വിദ്യാഭ്യസം ക്രമേണ വെറും കച്ചവടമായി-ചരക്കായി മാറി.
എപ്പിസോഡുകൾ ഓരോന്നായി വായിക്കുക
1        2        3        4        5
അഭിപ്രായം ദയവായി അറിയിക്കുക

sujanika@gmail.com

14 April 2010

വിഷു


വെക്കുക നിറദീപം സന്ധ്യയില്‍,
പുതുവര്‍ഷം ഉദിക്കും ആകാശത്തില്‍,
സൂര്യനസ്തമിച്ചൊരു കുന്നിന്‍ നെറ്റിയില്‍,
ചേക്കേറുന്ന പക്ഷികള്‍ താണ്ടും വയല്‍പ്പള്ളയില്‍,
വഴിപോക്കര്‍ തോണികാത്തീടും നദിക്കരയില്‍,
ദൂരദേശങ്ങള്‍ കണ്ട യാത്രികന്‍ തേടും സമുദ്രതിര്‍ത്തിയില്‍,
പഥികന്‍ വിരിവെച്ച പടിപ്പുരക്കോലായില്‍,
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലില്‍,
ഉണ്ണിതന്‍ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികില്‍,
പൂത്തതുളസിച്ചോട്ടില്‍,
ഉമ്മറപ്പടിയിന്മേല്‍,
അകത്തും പുറത്തും ഈ തളത്തില്‍,
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക വിഷുപ്പുലരി
രം.ദീപം നമ:

10 April 2010

നാദമേളം

1.

ഒന്നാം കാലത്തില്‍ ഉര്‍വീതല സുഭഗതയെ,മുറുക്കിച്ചേര്‍ത്ത വട്ടത്തില്‍,
നീളും കോലില്‍ ചെണ്ടപ്പുറത്തായ് ചലനരഹിതമായ് മന്ദതാളത്തിലായി
കൊട്ടിച്ചേര്‍ക്കുന്നു തായമ്പകയുടെ മുഖമൊഴിയായ്, ഭൂമിയെ, സര്‍വ-
ജീവന്നാസ്ഥാനം നല്‍കു മമ്മപ്രകൃതിയെ നിതരാം സാദരം സന്ധ്യതന്നില്‍

2.

കാലം രണ്ടില്‍ കളിമ്പത്തൊടു തിരതല്ലുന്ന നീരത്തിനാലേ
ദാഹം തീര്‍ക്കാന്‍ നിറപ്പൂ പൃഥിവിയില്‍ ഒഴുകും കോല്‍ത്തലപ്പാല്‍ സദസ്സില്‍
മന്ദം തന്‍ വിരലാലെ താമര രചിക്കുന്നൂ നറും തേനുമായ്
കാണാം ദൃശ്യമനോഹരം സരസുപോല്‍തായമ്പകാഖ്യം കല

3.

കാലം മൂന്നിതു തൈജസം സരഭസംതീജ്വാലകള്‍ പൊങ്ങിടും
കാലം, കോല്‍, വിരലൊക്കെയും നിറയുമീ ഊര്‍ജ്ജപ്രവാഹങ്ങളില്‍
മുന്നില്‍ വന്‍ തിരിയിട്ടു കത്തിടുമഹോദീപം ചലിക്കും ജ്വലന്നാളത്താല്‍
പകരാന്‍ ശ്രമിച്ചിടുമുടന്‍ മേളപ്രഹര്‍ഷങ്ങളെ.

4.

(നാലാം കാലത്തില്‍)

കൊടുംകാറ്റിന്‍ ഗാം ഭീര്യം കൈവരുമുടന്‍ ശക്തിവിപുലം,
തുടങ്ങും മേളത്തില്‍ കടപുഴകിടും ഗര്‍വമഖിലം,
അടങ്ങും കാലത്തിന്‍ വിടവുകളില്‍ ആകാശമഖിലം,
പെരുക്കും മേളത്തില്‍, സ്മൃതിയില്‍ നിറയും തത്വമഖിലം.

5

കല്ലൂര്‍ കൊട്ടിനിറപ്പു പൃഥ്വിയെ മുദാ കാലത്തിനൊന്നില്‍
ചലല്‍ വേഗം പൂണ്ട ജലത്തെ രണ്ടില്‍,നിഭൃതംതേജസ്സിനെ മൂന്നിലും
നാലില്‍ വായുവെ,പഞ്ചഭൂത മിവിടെ കാലങ്ങളോരോന്നിലായ്
ആകാശത്തെ നിശൂന്യ വേളകളിലും സമ്മേളനം മേളനം

(കല്ലൂര്‍ രാമങ്കുട്ടിയുടെ തായമ്പക)

08 April 2010

നമ്മുടെ ഇടപെടലുകൾ (ഗ്രൂപ്പ്-2)

നമ്മുടെ ഇടപെടലുകൾ

സ്വയം വിശകലനം/ ഇടപെടലുകൾ എവിടെയൊക്കെ?/ കുട്ടികളുമായി, രക്ഷിതാക്കളുമായി, ഔദ്യോഗിക സംവിധാനങ്ങളായ എസ്.എസ്.എ, എ.ഇ.ഒ, ഡി.ഇ.ഒ,പഞ്ചായത്തുകൾ, വാർഡ് മെബർമാർ, സ്കൂൾ അച്ചടക്ക സംബന്ധമായി/ സ്കൂൾ പ്രവർത്തനങ്ങളുമയി/ അധിക നിർദ്ദേശങ്ങൾ
നമ്മുടെ ഒഴിവുവേളകൾ/ സ്റ്റാഫ് റൂം ചർച്ചകൾ/ എന്നിവയിൽ കുറേകൂടി ഫലപ്രാപ്തി കൈവരുത്താനാകുമോ?/ ഇത്തരംചർച്ചകൾ ക്രോഡീകരിക്കുകയും പ്രവർത്തനങ്ങളാക്കുകയും ചെയ്യാനുള്ള പദ്ധതികൾ/ അധിക നിർദ്ദേശങ്ങൾ
തൊഴിൽ-വ്യക്തിപരമായ ഉത്തരവാദിത്വം/ കൂട്ടുത്തരവാദിത്വം/ നിലവിലെ അവസ്ഥ വിലയിരുത്തൽ/ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ.
പഠിപ്പിക്കുന്നതിലെ വൈദഗ്ധ്യം വളർത്തുന്നത് സ്വയം പഠിച്ചുകൊണ്ടാണല്ലോ/ പഠിപ്പിക്കാനുള്ള പാഠപുസ്തകം പഠിക്കുന്നതു സ്വയം പഠനം തന്നെ. പക്ഷെ, അതു മാത്രം മതിയോ? അതിലധികം നമുക്കാവുമോ?/ അറിവിന്റെ പുതിയ മേഖലകളിൽ വളരെ ചെറിയ തോതിലെങ്കിലും കടന്നുചെല്ലാൻ നമുക്കെന്തെങ്കിലും ചെയ്യാനാവുമോ? / നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് ചില മാതൃകകൾ കണ്ടെത്താൻ കഴിയുമോ?/അതിന്റെ പ്രോസസ്സ് എന്താവും?/ അതെങ്ങനെ ഷെയർ ചെയ്യാൻ കഴിയും?/ നിർദ്ദേശങ്ങൾ ഉണ്ടോ?അവ്യക്തമായ ഒരു രൂപരേഖയെങ്കിലും?

ആമുഖം

ചുമതലയുള്ള കമ്മറ്റികൾ കൂടുമ്പോൾ ചർച്ച തുടങ്ങാനുള്ള ചില കുറിപ്പുകൾ മാത്രമാണിതൊക്കെ.ഒരു സിറ്റിങ്ങിൽ പൂർത്തിയാക്കാനാവില്ലെങ്കിൽ തുടർ മീറ്റിങ്ങുകൾ ആലോചിക്കണം. ഒരു വർഷം കൊണ്ടുനടത്താനുള്ളതായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് യോഗങ്ങൾ വേണ്ടി വരുന്നെങ്കിൽ അതു തീരുമാനിക്കണം. നമ്മുടെ പരിമിതികൾ, രീതികൾ എന്നിവയൊക്കെ കണക്കിലെടുത്താവണം പ്ലാനിങ്ങ്. A to Z പ്ലാനിങ്ങ് ഉണ്ടാവണം. പ്രതീക്ഷിക്കുന്ന ചെലവ്, വരുമാനമാർഗ്ഗം എന്നിവ പരിശോധിക്കണം. സമയബന്ധിതമായിരിക്കണം. പരിപാടി എന്തുതന്നെയെങ്കിലും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അക്കമിട്ട് നിശ്ചയിക്കണം. സ്കൂൾ തല പ്ലാനിങ്ങിനെ കുറിച്ചുള്ള ആാധികാരികമായ ഒരു രേഖ എന്ന നിലയിൽ വേണം സംഗതികൾ കാണാൻ. കേരളത്തിനൊട്ടാകെ മാതൃകയാക്കാവുന്നതെന്ന് (തീർച്ചയായും നമുക്കതാവും.)നമുക്ക് പറയാറാവണം.

വായന-സാഹിത്യവേദി

ലൈബ്രറി സജീവമാക്കൽ/ എല്ലാ കുട്ടികൾക്കും മാസത്തിലൊരു പുസ്തകം/ വായനക്കുറിപ്പുകൾ അവതരണം/ യു.പി. ക്ലാസുകളിൽ എല്ലാ മാസവും സാഹിത്യസമാജം (സാഹിത്യം-ശാസ്ത്രം)/ വിജ്ഞാനരംഗം/ എല്ലാ കുട്ടിക്കും കയ്യെഴുത്തുമാസിക/ ജാലകം പത്രം/ ഇന്റെർനെറ്റ്-ബ്ലോഗ്../ഫിലിം ക്ല്ബ്ബ്/ ഹ്രസ്വസിനിമകൾ നിർമ്മാണം/ മത്സരങ്ങൾക്കൊരുക്കം/ പോസ്റ്ററുകൾ സ്കൂളിൽ

ലാബ്

സയൻസ്ക്ല്ബ്ബ്/ എല്ലാ ക്ലാസിനും ആഴ്ച്ചയിൽ ഒരു ദിവസം ലാബ്/ ഒരു ക്ലാസിൽ ഒരു പ്രധാന പ്രോജക്ട്/ CWRRDM- പരിപാടി ജൂലായിൽ ഉദ്ഘാടനം/ സഞ്ചരിക്കുന്ന മണ്ണുപരിശോധന ബസ്/ ശാസ്ത്ര ക്ലാസുകൾ-അതിഥി/ ശാസ്ത്രമേളക്കൊരു പ്രവർത്തനം/ പോസ്റ്ററുകൾ സ്കൂളിൽ

കമ്പ്യൂട്ടർ

ദൈനം ദിന നടത്തിപ്പ്/ മാസത്തിൽ 10 രൂപ ഫീസ്/ കമ്പ്യൂട്ടർ ക്ലബ്ബ്/ ഐ.ടി മേളക്കൊരിനം/ ഇന്റെർനെറ്റ്-ബ്ലോഗ്-…/ സ്കൂൾ വിക്കി/ ഹരിശ്രീ/ മറ്റു സൈറ്റുകൾ പരിചയം/ ക്ലാസ്മുറികളിലേക്ക് കയറുന്ന ഐ.ടി/ എല്ലാ അധ്യാപകർക്കും സ്വന്തമായൊരു ബ്ലോഗ്/


മോണിറ്ററിങ്ങ്

വാർഷികാസൂത്രണം/ സമഗ്രാസൂത്രണം/ ദൈനംദിനാസൂത്രണം..അവലോകനം/ പൊതു നടത്തിപ്പ്/ വികസന പ്രവർത്തനങ്ങൾ/ മോണിറ്ററിങ്ങ് നൂതന മാർഗ്ഗങ്ങൾ-പരീക്ഷണങ്ങൾ/ പ്രചരണം
പരീക്ഷ
ക്ലാസ് റ്റെസ്റ്റുകൾ മുതൽ എല്ലാ പരീക്ഷകളുടേയും മേൽനോട്ടം/ രേഖകൾ സൂക്ഷിക്കൽ/ പരിഹാരബോധനം-പരിപാടികൾ അസൂത്രണം/ വാർഷിക കലണ്ടർ/കണക്കുകൾ/ പരീക്ഷകളിൽ നവീകരണത്തിന്നായുള്ള പരീക്ഷണങ്ങൾ/ നവീന പരീക്ഷരീതികൾ പഠനം-ബോധവത്ക്കരണം/ പ്രചരണം
ഭക്ഷണം

പാചകം/

വിതരണം/കണക്കുകൾ/ വിശേഷദിവസങ്ങളിൽ സദ്യ/ ….


ബസ്സ്


നടത്തിപ്പ്/ കണക്കുകൾ/ കാര്യക്ഷമത വർദ്ധിപ്പിക്കൽ/ ബസ്സിൽ ബാനറുകൾ, ബോർഡുകൾ, സ്റ്റികറുകൾ/ വായനാ സാമഗ്രികൾ…‘ബസ്സ് ഒരു പഠനകേന്ദ്രം‘/ യാത്രാ ശീലങ്ങൾ ബോധവത്ക്കരണം പരിപാടികൾ

കലോത്സവം

ക്ലാസ്മുറികളിൽ ‘ഹൌസുകൾ’/ ഹൌസ്-തല മത്സരം/ എല്ലാ കുട്ടികളും കാഴ്ച്ചക്കാരും മത്സരിക്കുന്നവരും/ പ്രചാരണം/ സമ്മാനങ്ങൾ/ ജില്ലാതലം വരെ പ്രതീക്ഷ-ഒരുക്കം/ ഡോക്ക്യുമെന്റേഷൻ/ വിപുലമായ കലാമേള-ഒറ്റ ദിവസം/ …

കായികരംഗം

ക്ലാസ്മുറികളിൽ ‘ഹൌസുകൾ’/ ഹൌസ്-തല മത്സരം/ എല്ലാ കുട്ടികളും കാഴ്ച്ചക്കാരും മത്സരിക്കുന്നവരും/ പ്രചാരണം/ സമ്മാനങ്ങൾ/ ജില്ലാതലം വരെ പ്രതീക്ഷ-ഒരുക്കം/ ഡോക്ക്യുമെന്റേഷൻ/ മികച്ചകായിക താരങ്ങളുമായി പരിചയം

സയൻസ് club

പ്രവർത്തനാധിഷ്ടിതമായ ഒരു ക്ലബ്ബ്. അംഗത്വ രജ്ജിസ്റ്റർ, ചെറിയൊരുഫീസ്. ശാസ്ത്രമേളകളൂരുക്കം. സ്കൂളിൽ നല്ലൊരു ശാസ്ത്ര പ്രദർശനം. ശാസ്ത്ര സെമിനാർ. ദിനാചരണങ്ങൾ. കോഴിക്കോട് സി.ഡബ്ലിയു.ആർ.ഡി.എം ഉമായി സഹകരിച്ചു മണ്ണാർക്കാട്ടെ ജലലാബ്. ലാബ്പ്രവർത്തനം എല്ലാ കുട്ടികൾക്കും ആഴ്ച്ചയിലൊരിക്കൽ ലഭിക്കാൻ ചാർട്ടിങ്ങ്. സയൻസ്ഡയറിയിൽ ലാബ് പേജ്. കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യാനുള്ള അവസരം-പ്ലാനിങ്ങ്. സ്കൂൾ-മണ്ണ്, ശിലാ മാപ്പിങ്ങ്, വൃക്ഷ സെൻസസ്-സ്കൂളിന്റെ ഒരു കി.മി.ചുറ്റളവിൽ, ശാസ്ത്രവാർത്തകൾ ചുമർ പത്രം.ജലവിനിയോഗം-100 വീടുകളിൽ പഠനം……

പ്രകൃതി-പരിസരം

ശുചിത്വം-പാഠങ്ങൾ, പരിശീലനം. ഹരിതവത്ക്കരണം- പ്ലാൻ അവതരണം, പരിപാടികൾ.പ്ലാസ്റ്റിക്ക് നിരോധനം. മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പാഠങ്ങൾ,പ്രവർത്തനങ്ങൾ. സൂചനാബോർഡുകൾ. ഹരിതകോർണർ. എന്റെ മരം. ജലസംരക്ഷണം. കായ്കറിത്തോട്ടം.‘മുരിങ്ങാക്കാര്യം’.വള്ളിക്കുടിൽ. സൈലന്റ് വാലി പഠനം.ഔഷധസസ്യങ്ങൾ.ഹരിതതീരം-ചുമർപത്രം.


അസംബ്ളി-അച്ചടക്കം

എല്ലാ വ്യാഴാഴ്ചയും അസംബ്ലി. അസംബ്ലി ഹൌസ് അടിസ്ഥാനത്തിൽ. മാസ്ഡ്രിൽ ടേമിൽ ഒന്ന്. പ്രാർഥന-പ്രാർഥനാ സമയം-ചിട്ടകൾ. ദേശീയഗാനം
‘പഠിക്കുന്ന കുട്ടി’. പരസ്പര ബഹുമാനം-സ്നേഹം’ഹലോ ഗുഡ്മോർണിങ്ങ്’. അധ്യാപകനും കുട്ടിയും.ഇന്റെർവെൽ സമയം. കളി-പഠനം.
ആരോഗ്യശീലങ്ങൾ-ക്ലാസ്മുറിയിൽ. വൃത്തിയും വെടിപ്പും. വ്യക്തി ശുചിത്വം-മുടി നഖം പല്ല്….പുസ്തകം.
ലഹരിപദാർഥങ്ങൾ-മിഠയി . എന്തൊക്കെ വാങ്ങാം? ബോധവത്ക്കരണം.സൂചനാ ബോറ്ഡുകൾ നിറയെ.

പുറം ബന്ധങ്ങൾ-പാർലമെന്റ്

മാതൃകാ ഇലക്ഷൻ.-എല്ലാം കുട്ടികൾ. കുട്ടികളുടെ പാർലമെന്റ് (മോക്ക്)
കുട്ടികളും ഔദ്യാഗികവും-പരിപാടി.മാസത്തിലൊന്ന്. ഓഫീസ് സന്ദർശനം-ടേമിൽ ഒന്ന്. പൂർവവിദ്യാർഥി സംഗമം ഒക്ടോബറിൽ?
സ്കൂളുകൾ തമ്മിൽ അധ്യാപക കൈമാറ്റം-ഏകദിനങ്ങൾ

ശാക്തീകരണം-വികസനം

സ്വയം പഠനം (വിപുലമായ പ്ലാനിങ്ങ്-നിർവഹണം). ഇൻസൈറ്റ് ക്ലാസുകൾ-പരിപാടികൾ (അവധിദിവസങ്ങളിൽ) ചർച്ചാവേദികൾ (അക്കാദമിക്ക് , ഔദ്യോഗികം) ഒരുക്കിയെടുത്തക്ലാസുകൾ-റിക്കോർഡിങ്ങ് (അക്കാദമിക് ആർക്കെയ്വ്) 100 പേരുമായുള്ള അഭിമുഖം റിക്കാർഡ്. ബ്ലോഗ്ഗ്, സൈറ്റ്…വിപുലീകരണം. എല്ലാ അധ്യപകർക്കും സ്വന്തം ബ്ലോഗ്-ഓണത്തിന്ന് ഉദ്ഘാടനം.

പഠനയാത്രകൾ

എല്ലാർക്കും പഠനയാത്ര. ക്ലാസുകൾ തിരിച്ചു വിപുലമായ പ്ലാനിങ്ങ്. നിർവഹണം. ഡോക്യുമെന്റേഷൻ.‘സ്കൂൾ കാണൽ’ യാത്ര കുട്ടികൾക്കും അധ്യാപകർക്കും.
അതിഥികൾ-ദിനാചരണങ്ങൾ

ദിനാചരണങ്ങൾ-ലിസ്റ്റ്-പ്ലാനിങ്ങ്-പ്രസിദ്ധപ്പെടുത്തൽ (വാർഷിക പദ്ധതി)
അതിഥി ദേവോ ഭവ: 100 ക്ഷണിക്കപ്പെട്ട അതിഥികൾ-പ്ലാനിങ്ങ്-നിർവഹണം.മെമെന്റോ. അതിഥി റജിസ്റ്റർ. ഡോക്യുമെന്റേഷൻ. ആൽബം.

പി.ടി.എ

പി.ടി.എ കളുടെ നടത്തിപ്പ്. റജിസ്റ്റർ. മിനുട്ട്സ്. തീരുമാനങ്ങൾ-നിർവഹണം-റിവ്യൂ. പഠനവീടുകൾ ഓണക്കാലത്ത് ഉദ്ഘാടനം. പി.ടി.എ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ കാര്യക്ഷമത (ഉച്ചകഞ്ഞിവിതരണം, അധിക ക്ലാസുകൾ, പ്രോത്സാഹനങ്ങൾ-സമ്മാനങ്ങൾ)


കണക്കുകൾ

സമ്പൂർണ്ണ വാർഷിക ബജറ്റ്. കണക്കുകളിലെ സുതാര്യത. മാസാന്ത്യത്തിൽ കണക്കുകൾ പ്രസിദ്ധീകരിക്കൽ. പിരിവുകളിലെ കൃത്യത-പൂർണ്ണത.സാമ്പത്തികാവലോകനം-റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കൽ.

sujanika@gmail.com