30 August 2009

ഇന്നെന്നും ഓണം തന്നെ!

വാമനന്‍ നേരേവന്ന്
മൂന്നടി മണ്ണ് മാബലിയോട് യാചിച്ചു.
ബലിനീര്‍നല്‍കി മഹാമന്നന്‍
മൂന്നടിക്ക് സമ്മതം കൊടുത്തു.
പാതളത്തിലേക്ക് താഴ്ന്നു.

ഇന്ന്
മഹാബലിമാര്‍
നമ്മളെത്തേടിയെത്തുന്നു.
നാം വാമനന്മാര്‍ തലകുനിച്ചുകൊടുക്കുന്നു
മണ്ണും ശരീരവും തലച്ചോറും സകലവും
കൈക്കലാക്കി
എന്നും ഓണം തരുന്നു.
മഹാബലികള്‍ എത്തുമ്പോഴാണല്ലോ ഓണം.

27 August 2009

ഓണപ്പതിപ്പിൽ നൂറു പ്രണയകവിതകൾ

ഓണപ്പതിപ്പില്‍
ഒരു കപിയുടെ നൂറ് പ്രണയകവിതകള്‍!
ഒരെണ്ണം പോലും വായിക്കാന്‍ കഴിഞ്ഞില്ല
ആയിരം പരസ്യങ്ങള്‍ക്കിടയില്‍
കവിയും
പ്രണയിനിയും
കവിതയും
ചതഞ്ഞുകിടക്കുന്നു.
‘പ്രണയ‘ത്തിന്റെ പര്‍തിഫലം
ചെക്കു വന്നില്ലേ?
ഓണത്തിന്ന് ഒരു ഫുള്‍.
അതും അവളുടെ പേരില്‍.
പുല്ല്.


2.ഓണസ്സദ്യയില്‍ പായസം വിളമ്പുന്നത്

പായസം കഴിക്കുന്നത്
നാക്കിലയില്‍ തന്നെ വേണം.
ചൂടോടെ പരത്തിയൊഴിച്ചു
ഇലനിറയെ പരന്ന്
കൈകൊണ്ട്
തടവെച്ചു
മുഴുവന്‍ കോരിക്കുടിക്കുക.
ഇനിയും വിളമ്പിക്കുക.
പക്ഷെ ,
കവിത പ്രസിദ്ധീകരിക്കുന്നത്
മലബന്ധം-മൂലക്കുരു-ആശ്വാസം
എന്ന പരസ്യപ്പലകയില്‍?
പായസം
സ്വര്‍ണ്ണ ക്കോളാമ്പിയില്‍ കൊടുത്താലും
നമ്മുടെ കപികള്‍ നക്കിനക്കി ക്കുടിക്കും.