24 December 2008

പാല്‍പ്പായസം കഴിക്കുന്നതു എപ്പോള്‍

അമ്പലത്തിലെ പാല്‍പ്പായസം അതിവിശേഷമാണു..
കഴകക്കാരന്‍ വാരിയരാണു അതിന്റെ കൈകാര്യക്കാരന്‍.....
അയാള്‍ അയാല്‍ക്കു വേണ്ടപ്പെട്ടവര്‍ക്കായി അതു സൂക്ഷിച്ചുവെക്കും....മറ്റാര്‍ക്കും കിട്ടില്ല....ഉച്ചപൂജ കഴിഞ്ഞാല്‍ പായസം കിട്ടും....വാരിയര്‍ അതു എടുത്തുവെക്കും....
ഒരിക്കല്‍ തിരുമേനി എങ്ങനെയെങ്കിലും ഇത്തിരി പായസം തരാക്കണം എന്നുറപ്പിച്ചു.....
സുഖമായി എണ്ണതേച്ചു കുളിച്ചു...
ഉച്ചപൂജക്ക് അമ്പലത്തില്‍ തൊഴാനെത്തി....തൊഴുതു...
ശാന്തിക്കാരനോട് പാല്‍പ്പായസം ആവശ്യപ്പെട്ടു...
അയ്യോ...വാരിയര്‍ അറിഞ്ഞാല്‍....
അതെ..വാരിയര്‍ പറഞ്ഞിട്ടുണ്ട്...:തിരുമേനി
ശാന്തിക്കാരന്‍ കൊടുത്തു. തിരുമേനി സുഖമായി ഉണ്ടു.....
അപ്പോഴേക്കും വാരിയര്‍എത്തി...
പായസക്കാര്യം അറിഞ്ഞു....
നേരെ തിരുമേനിയോട്:...ആരാഹേ ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞതു?
ആരാ പറഞ്ഞതു?
പിന്നെ വാരിയര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞതോ?
അതെ....നീയ്യല്ല.....മഹാപണ്ഡിതനായ കൈക്കുളങ്ങര രാമവാരിയര്‍ പറഞ്ഞിട്ടുണ്ട്...എണ്ണതേച്ചു കുളിച്ചാല്‍ പാല്‍പ്പായസം കഴിക്കണം എന്നു.....
നീയ്യെന്തു വാരിയര്‍.....ഫാ..പോ...പോ....

22 December 2008

വിഷഹാരി

തിരുമേനിയുടെ കാര്യസ്ഥന്‍ എരേശ്ശന്നായരെ.....പാമ്പ് കടിച്ചു....
തിരുമേനിക്കു പരിഭ്രമം ആയി.....
എവ്ടെയാ കടിച്ചതു......എവടെയ......
തലയിലാ.....കടിച്ചതു......
ആവൂ....പരിഭ്രമം തീര്‍ന്നു.......
എന്താ.... വിഷം കേറില്ല......തലേലല്ലേ.....
ഇനി വിഷം ഇറങ്ങ്ങ്ങുകയേ ഉള്ളൂ.....
സമാധാനായി....

കുളിയുടെ പ്രസക്തി

പണ്ട്....
അസ്സനാക്ക വെള്ളിയാഴ്ച്ച മാത്രമേ കുളിക്കൂ...അന്നു അസ്സലായി തേച്ച് ഉരച്ച് കുളിക്കും.....
പ്കഷെ, എന്നിട്ടും ശരീരം മുഴുവന്‍ എപ്പൊഴും വിയര്‍പ്പിന്‍ നാറ്റവും ചൊറിച്ചിലും ആണ്....
ചൊറിഞ്ഞ്ഞ്ഞിരിക്കുമ്പോള്‍ മുപ്പരുടെ ചിന്ത ഇങ്ങ്ങ്ങനെയാണു...
ഞ്ഞമ്മളു...വെള്ളിയാഴ്ച്ച മാത്രം കുളിച്ചിട്ടു ഇങ്ങ്ങ്ങനെ...
എന്നും രണ്ടുനേരവും കുളിക്കുന്ന പഹയന്മാരുടെ കഥയെന്താവും.....കഷ്ടം...

17 December 2008

പരാതി

ഒരിക്കല്‍
സ്വര്‍ണ്ണം ഈശ്വരന്റെ അടുത്ത് പരാതിയുമായി ചെന്നു.
പരാതികേട്ട് ഈശ്വരന്‍ ചോദിച്ചു....
അപ്പോള്‍ നിന്നെ തീയ്യിലിട്ടു ഉരുക്കുന്നതിലാണോ വിഷമം? അതാണോ പരാതി?
സ്വര്‍ണ്ണം: അല്ല.
പിന്നെ, തല്ലിപ്പരത്തുന്നതോ, ഒരുട്ടിയെടുക്കുന്നതോ ആണോ?
അല്ല.
പിന്നെ എന്താണു...തുറന്നു പറയൂ.
എല്ലാം ചെയ്തു അവസാനം തുലാസില്‍, എന്റെ മൂല്യം അറിയാന്‍, ഒരുതട്ടില്‍ എന്നെയും മറുതട്ടില്‍ ഇരുമ്പുകട്ടകളും വെക്കുമ്പോഴാണു ഞാന്‍ ആകെ തകരുന്നതു....അതാണു ഭഗവാനേ പരാതി.....പരാതിയല്ല...ദുഖം... (സ്റ്റാഫ് റൂം സം ഭാഷണത്തില്‍ കേട്ടത്)