11 August 2008

പ്രതിഷേധം/നോമ്പുപേക്ഷിച്ചു

മുത്തശ്ശിക്കു ഏകാദശി നോമ്പു വളരെ നിര്‍ബന്ധാണു.
രാവിലെ ഒന്നൂല്യ..10 മണിക്കു 2ഗോതമ്പ് അപ്പം,3 മണിക്കു ചാമക്കഞ്ഞി,രാത്രി രാവിലെ ഉണ്ടാക്കിയതില്‍ ബാക്കി ഉള്ള ഒരു അപ്പം...നാഴി പാലും..സുഖം...ബാക്കി സമയം ഒക്കെ നാമജപവും (ഉച്ചക്കു ഉറങ്ങാന്‍ പാടില്ല; നോമ്പിന്റെ ഫലം പോകും)
പക്ഷെ ,കുട്ടികളാരോ മുത്തശ്ശിയെ ദേഷ്യം പിടിപ്പിക്കും..അപ്പോ മുത്തശ്ശി നോമ്പു ഉപേക്ഷിക്കും.
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''

പ.ലി
നോമ്പു പലപ്പൊഴും നോല്‍ക്കേണ്ടിവരുന്ന അന്നു ആവും എന്തെകിലും വിശേഷം..പിറന്നാളു...ഓണം...വിഷു...അന്നു നല്ല സദ്യ തീര്‍ച്ച...
അപ്പോള്‍ അതിന്റെ വിഭവങ്ങള്‍ ആരും കാണാതെ എടുത്തു കട്ടിലിന്റെ അടിയ്ല്‍ സൂക്ഷിക്കും...
എടക്കു ഏടുത്തു സുഖായി തിന്നും..അതാണു കുട്ടികള്‍ മോഷ്ടിക്കുന്നതു...അപ്പോളാണു മുത്തശ്ശി
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''എന്നും ചോദിച്ച് ദേഷ്യം ഭാവിച്ചു എല്ലാരുടേയും കൂടെ ഉണ്ണാനിരിക്കും...നല്ല ഭക്ഷണം ആര്‍ക്കാ ആര്‍ത്തിയില്ലാത്തതു അല്ലേ?

2 comments:

നരിക്കുന്നൻ said...

ഈ നോമ്പെടുത്തിരിക്കുന്ന മുത്തശ്ശിയെ കൊതിപ്പിക്കാനായി മാത്രന്തിനാ കുട്ട്യോളേ നല്ല ഭക്ഷങ്ങള്‍ ഉണ്ടാക്കുന്നത്.

Cartoonist said...

മാഷെ, നിങ്ങളെ ഞാന്‍ അത്ഭുതകരമായി കണ്ടുപിടിച്ചിരിക്കുന്നു !

ഈ രീതി ഭയങ്കര രസ്സണ്ട്, പറയാ‍ാതെ വയ്യ !