06 July 2008

കര്‍ഷകന്റെ സ്വപ്നം

പകല്‍ സമയത്തെ അധ്വാനം തീര്‍ന്നു കര്‍ഷകന്‍ സുഖ നിദ്രയില്‍ ആണു.ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.
അയാള്‍ സമ്പന്നനായിരിക്കുന്നു.അതിസുന്ദരിയായ ഭാര്യ.മിടുക്കന്മാരായ ഏഴു മക്കള്‍.നിരവധി ഏക്കര്‍ കൃഷിഭൂമി.ധാരാളം കന്നു കാലികള്‍.
ഒരു ദിവസം അയാള്‍ എല്ലാമക്കളുമൊത്തു പാടതു ജോലിചെയ്യുകയാണു.പണിയെടുതു തളര്‍ന്നപ്പോള്‍ എല്ലാരും കൂടി ഒന്നിച്ചുരുന്നു ഭക്ഷണം കഴിക്കാനൊരുങ്ങി.വിഭവസമൃദ്ധമായ ഭക്ഷണം.രസകരമായ കഥകളും പറഞ്ഞിരുന്നു ഭക്ഷണം തുടങ്ങിയപ്പോള്‍....
ഭാര്യ ഉറക്കെ കരഞ്ഞു വിളിച്ചു അയാളെ ഉണര്‍ത്തി.അവരുടെ ഏക മകന്‍ പട്ടാളത്തില്‍ വെച്ചു മരിച്ചു പോയിരിക്കുന്നു.വിവരം അറിയിക്കാന്‍ ആളു വന്നിരിക്കുന്നു.ഭാര്യ ക്കു സങ്കടം സഹിക്കുന്നില്ല. അലമുറയിട്ടു കരയുകയാണു.
ഉറക്കമുണര്‍ന്ന കൃഷിക്കാരന്നു കരച്ചില്‍ വരുന്നില്ല.
നിങ്ങള്‍ എന്താണു കരയാത്തതു?നമ്മുടെ ഏകമകന്‍.....ഭാര്യ ചോദിച്ചു.
അയാള്‍ പറഞ്ഞു.
സ്വപ്നത്തില്‍ ഞാന്‍ ഏഴുമക്കളുമൊത്തു സന്തോഷമായി ഇരിക്കയായിരുന്നു.ആ സ്വപ്നം വിഘ്നപ്പെട്ടു.ഏഴു മക്കളും നഷ്ടപ്പെട്ടു.
നഷ്ടപ്പെട്ട ഏഴു മക്കളെ കുറിചു കരയണോ
നഷ്ടപ്പെട്ട ഏകമകനെ കുറിച്ചു കരയണോ
എന്നാണു എന്റെ ദുഖം.

(കുട്ടിക്കാലത്തു കേട്ട ഒരു ടോള്‍സ്ടൊയ് കഥ)

No comments: